എന്റെ വല്യേട്ടന് ചേച്ചിയെ എങ്ങനെ ഹാന്‍ഡില്‍ ചെയ്യണമെന്ന് നന്നായി അറിയാം ; ഗോപി സുന്ദറിനെക്കുറിച്ച് അഭിരാമിയുടെ വാക്കുകൾ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഹെറ്റർസ് ഉള്ള രണ്ട് താരങ്ങളാണ് ഇപ്പോൾ അമൃത സുരേഷും ഗോപീ സുന്ദറും എന്നു പറയണം. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രങ്ങൾക്ക് താഴെ പലപ്പോഴും മോശം കമന്റുകളുമായി പ്രേക്ഷകർ വരുന്നത് പതിവാണ്. സ്വകാര്യ ജീവിതത്തിൽ ഇവർ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതാണ് പ്രേക്ഷകർ ഇത്തരത്തിൽ ഇവരോട് പ്രതികരിക്കുവാനുള്ള കാരണം. ഈ ഓണക്കാലത്ത് ഇവരുടെ പുതിയ ആൽബം പാട്ട് റിലീസ് ആവുകയും ചെയ്തിരുന്നു.

വളരെ മനോഹരമായ ഒരു ഓണം ആയിരുന്നു ഇരുവർക്കും ഈ ഓണം എന്നത്. വളരെയധികം പ്രത്യേകതകൾ നിറഞ്ഞു നിന്ന ഓണത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിലൂടെ ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് പങ്കുവെക്കുകയും ചെയ്തിരുന്നു. അമൃതയുടെ മകളായ അവന്തികയ്ക്ക് ഒപ്പമുള്ള ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ചിത്രം വളരെ പെട്ടന്നായിരുന്നു വൈറൽ ആയി മാറിയത്. വിമർശനങ്ങളും ആശംസകളും ഒക്കെ ഈ ചിത്രം ഏറ്റുവാങ്ങിയിരുന്നു എന്നതാണ് സത്യം. അമൃതയുടെയും ഗോപി സുന്ദറിന്റെയും നടുക്കായി അവന്തിക നിൽക്കുന്നതായിരുന്നു ചിത്രത്തിൽ കാണാൻ സാധിച്ചിരുന്നത്.

 

ഇപ്പോൾ ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്നത് മറ്റൊരു ചിത്രമാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അമൃതയുടെ സഹോദരിയായ അഭിരാമി സുരേഷിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇപ്പോൾ ഗോപി സുന്ദറും അമൃത സുരേഷും എത്തിയിരിക്കുന്നത്. ചിത്രത്തിന് ഇവർ നൽകിയ ക്യാപ്ഷൻ ആണ് കൂടുതലായും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മൂത്ത മകളാണ് എന്ന് പറഞ്ഞു കൊണ്ടാണ് അഭിരാമിയ്ക്ക് ഒപ്പം ഉള്ള ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രവും വിമർശനാത്മകമായ കുറച്ച് കമന്റുകൾ ഏറ്റു വാങ്ങിയിരുന്നു.

ഇപ്പോൾ അമൃതയുടെയും അഭിരാമിയുടെയും പുതിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പുതിയ അതിഥിയെ കുറിച്ചുള്ള വിശേഷങ്ങൾ ഒക്കെ ആണ് ഇവർ പങ്കുവയ്ക്കുന്നത്. അഭിരാമിയുടെയും അമൃതയുടെയും എം ജി വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിൽ ആണ് ഓണാഘോഷത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ഇവർ പൂക്കളമിടുന്ന രംഗങ്ങളും വീഡിയോയിൽ കാണാൻ സാധിച്ചിട്ടുണ്ട്. ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് ചേട്ടന് നന്നായി അറിയാം എന്നാണ് അഭിരാമി വീഡിയോയിൽ പറയുന്നത്. തന്റെ വല്ല്യട്ടനാണ് ഗോപി സുന്ദർ എന്നും ഈ വീഡിയോയിൽ അഭിരാമി പറയുന്നുണ്ട്. ഗോപി സുന്ദറിനെ സ്വാഗതം ചെയ്തുകൊണ്ട് അഭിരാമി ഇങ്ങനെ വിശേഷിപ്പിച്ചത്.

ഗോപി സുന്ദറും ഈ ഒരു വീഡിയോയിൽ സംസാരിക്കുന്നുണ്ട്. വഴക്കും സ്നേഹവും ഒത്തൊരുമിച്ച് ആണ് തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. രണ്ടും ഒരുമിക്കുമ്പോൾ ആണ് ആ രസം വരുന്നത്. എന്നാൽ കൂടുതൽ വഴക്ക് മാറ്റാൻ ശ്രമിക്കുന്ന താൻ തന്നെയാണെന്ന് ഗോപി പറയുന്നുണ്ട്. ഗോപി സുന്ദറിന്റെയും അമൃതയുടെയും ഇഷ്ടങ്ങളെല്ലാം ഒരേപോലെ അല്ല എന്നും ഗോപി സുന്ദർ പറയുന്നു. ടെസ്റ്റുകൾ ഒരുപോലെ ആണെങ്കിൽ വളരെയധികം ബോറായിരിക്കും ജീവിതം. രണ്ടുപേർക്കും ഒരേ ഇഷ്ടം, ഒരേ ടേസ്റ്റ് ആയാൽ എന്നെ പോലെ വേറൊരാൾ എന്നത് ബോറടിക്കുന്നതാണ്. സദ്യ തന്നെ സ്വാദിഷ്ടം ആകുന്നത് വിവിധ വിഭാഗങ്ങൾ കൂടിച്ചേരുന്നതുകൊണ്ടാണ്. പൂക്കളം തന്നെ ഒരേനിറം ആയാൽ അത് കൊള്ളില്ല. ടെസ്റ്റുകൾ മാറിമറിഞ്ഞിരിക്കണം. കുടുംബവും ജീവിതവും ഒക്കെ അങ്ങനെയാണ് എന്നും ഗോപി സുന്ദർ പറയുന്നുണ്ട് .

x