സീരിയൽ നടി അനു ജോസഫിന്റെ 3 കോടിയുടെ അത്ഭുത വീട് കണ്ടോ , മലയാളത്തിലെ മറ്റൊരു നടിക്കുമുണ്ടാവില്ല ഇങ്ങനെയൊരു വീട്

ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്കിടയിലേക്ക് അനു ജോസഫ് ശ്രദ്ധ നേടുന്നത്. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ടായിരുന്നു അനു ജോസഫ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. അവതരണ ലോകത്തും തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച താരം ഇപ്പോൾ ഒരു വ്ലോഗർ കൂടിയാണ്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ സജീവ സാന്നിധ്യമായ താരം വീഡിയോകളും ചിത്രങ്ങളും ഒക്കെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിലൂടെ തന്റെ സഹപ്രവർത്തകരുടെ അഭിമുഖങ്ങൾ വരെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ വീടിനെ കുറിച്ചുള്ള വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്. ഞാൻ ഒരു ചെറിയ വീട് വയ്ക്കുന്നുണ്ട് എന്നും അതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ് എന്നുമാണ് പറഞ്ഞത്. അപ്പോൾ മുതൽ തന്നെ ഒരുപാട് ആളുകൾ വീടുപണി എന്തായെന്ന് ചോദിച്ചു കൊണ്ട് വരികയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ പുതിയ വീട് ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വീടാണ് ഇത് എന്ന് അനു പറയുന്നുണ്ട്.


പുതിയ വീടിന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് കാണിച്ചു കൊടുക്കുകയാണ് താരം. പുറത്തു നിന്ന് കാണുമ്പോൾ തന്നെ വീടിന്റെ പ്രത്യേകതകൾ ഒക്കെ മനസ്സിലാക്കാൻ സാധിക്കും. വീടിന്റെ പണി ഇപ്പോൾ അവസാനഘട്ടത്തിലാണ് നിൽക്കുന്നത്. 5500 സ്ക്വയർ ഫീറ്റിൽ ഒറ്റ ബെഡ്റൂം ഉള്ള ഒരു വീടാണ് ഇത്. വീടിന്റെ എൻജിനീയറും ഈ വീടിന്റെ പ്രത്യേകത പറയുവാൻ ഒപ്പമുണ്ടായിരുന്നു ഈ വീട് ഒരു ഓഫീസ് ആയും ഷൂട്ടിങ്ങിനും ഒക്കെ ഉപയോഗിക്കാനും സാധിക്കും. ഇതൊരു വീടാണോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെ പറയാം. എന്നാൽ ഇത് മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാം. വീടിന്റെ മറ്റൊരു വ്യത്യസ്തത എന്ന് പറയുന്നത് യൂറോപ്യൻ സ്റ്റൈലാണ് വീട് മോഡിഫൈ ചെയ്തിരിക്കുന്നത്. ഒരു കറുത്ത കളർ തീമിലാണ് വീട് ഒരുങ്ങുന്നതും. പൂച്ചകൾക്കായി പ്രത്യേകമായ രീതിയിൽ വീട് സെറ്റ് ചെയ്തിട്ടുണ്ട്. അവർ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. 600 – 700 സ്ക്വയർ ഫീറ്റ് ആണ് അവർക്ക് വേണ്ടി ഒരുക്കിയത്.

ടോപ്പിൽ ട്രാൻസ്ഫരെന്റ്റ് ആയിട്ടാണ് അത് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു കൺസ്ട്രക്ഷൻ ഒരുപക്ഷേ ലോകത്ത് തന്നെ ഉണ്ടാവില്ലന്ന് വളരെ തമാശയായി എൻജിനീയർ റോക്കിയും പറയുന്നു. ചുമരുകൾ ഇല്ലാത്ത വീടാണ് എന്ന കോൺസെപ്റ്റിലാണ് ഈ വീട് ഒരുങ്ങുന്നത്. ബെഡ്റൂമിൽ നിൽക്കുമ്പോൾ തന്നെ താഴെ പൂച്ചക്കുട്ടികളെ കാണാൻ കഴിയുന്ന രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് വലിയ പ്ലാനിങ് കൂടിയിട്ടല്ല വീട് സെറ്റ് ചെയ്തത്. കാറ്റും വെളിച്ചവും നാച്ചുറലായി ഉണ്ടാകണമെന്ന് ഒരു പ്ലാൻ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത്. പണിയാൻ വന്ന ആളുകൾ പോലും ഇങ്ങനെ ഒരു വീട് കണ്ടിട്ടില്ല എന്നാണ് വീഡിയോയിലൂടെ പറയുന്നത്. വീട്ടിൽ ഒരു ലൈറ്റ് പോലും ഇട്ടില്ല എങ്കിലും നിറയെ പ്രകാശപൂരിതമാക്കുന്ന രീതിയിൽ ലൈറ്റ് സെറ്റ് ചെയ്തു വച്ചിരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

മോഡുലാർ കിച്ചൻ ആണ് വീട്ടിൽ സെറ്റ് ചെയ്തിരിക്കുന്നത്. അതൊക്കെ പൂർത്തിയായതിനു ശേഷം താൻ കാണിക്കാമെന്ന് പറയുന്നു. രണ്ടു ബാത്റൂം ഉണ്ട് വീടിനുള്ളിൽ ഒരു ബാത്റൂം തന്നെ മൂന്ന് സ്ക്വയർ ഫീറ്റിൽ ആണ് ചെയ്തിരിക്കുന്നത്. ബാത്റൂമിൽ തന്നെ ടിവി ഫാൻ ഒക്കെ സെറ്റ് ചെയ്തിട്ടുണ്ട് എന്നും ഏറ്റവും കൂടുതൽ പ്രൈവസി ലഭിക്കുന്നത് ബാത്റൂമിൽ ആണ് എന്നും പറയുന്നു. അതുകൊണ്ടു തന്നെ അത് ഗ്രാൻഡ് ആക്കി. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഒരു പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. 300 കോടിയുടെ ചിലവുണ്ടാകും വീടിനെന്നും ഇതുവരെ ഒന്നേമുക്കാൽ കൂടി ചിലവായി എന്നും പറയുന്നുണ്ട്. ഹൗസ് ഫാമിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അനൂ പറയുന്നത്. വീട് അനുവിന്റെ തന്നെയാണോ എന്ന ഒരു സംശയമാണ് ആരാധകർക്ക് ഉള്ളത്. എഞ്ചിനീയർ റോക്കിയുടെ വീടെന്ന് ഇടയ്ക്ക് വീഡിയോയിൽ ഇരുവരും പറയുന്നത് ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഷെയർ ഇട്ടതാണോ ഈ വീട് എന്ന സംശയം ആയിരുന്നു ആളുകൾക്ക്. എന്നാൽ വീഡിയോ അവസാനിക്കുന്നതിനു മുൻപ് തന്നെ തന്റെ വീട് എന്ന് തന്നെയാണ് അനു പറയുന്നത്.

x