പ്രിയ നടി സ്വാസിക വിവാഹിതയാകുന്നു , വിവാഹക്കാര്യം വെളിപ്പെടുത്തി സ്വാസിക തന്നെ രംഗത്ത്

മിനി സ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേഷകരുടെയും പ്രിയ നടിമാരിൽ ഒരാളാണ് സ്വാസിക .. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വെത്യസ്തമായ കഥാപത്രങ്ങൾ കൊണ്ടും പ്രേഷകരുടെ ശ്രെധ നേടിയ താരം കൂടിയാണ് സ്വാസിക . 2009 ൽ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും കട്ടപ്പനയിലെ ഹൃത്തിക്ക് റോഷൻ എന്ന ചിത്രത്തിലെ നീതു എന്ന തേപ്പുകാരിയുടെ കഥാപാത്രമായിരുന്നു . പിന്നീട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായി നിരവധി കഥാപാത്രങ്ങൾ താരം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട് . സിനിമയ്ക്ക് പുറമെ മിനി സ്ക്രീനിലും സജീവ സാന്നിധ്യമായത് കൊണ്ട്തന്നെ താരത്തിന് ആരധകർ ഏറെയാണ് . ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീത സീരിയലിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ പ്രേക്ഷക സ്രെദ്ധയും നേടിയിരുന്നു . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി താരം പങ്കുവെക്കാറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കാറുണ്ട് ..

സിനിമ സീരിയൽ ലോകത്ത് സജീവ സാന്നിധ്യമായ താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ജനുവരിൽ താരം വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് . നടിയായ അനു ജോസെഫിന്റെ വീട്ടിലേക്ക് സ്വാസിക അതിഥിയായി എത്തിയ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ അനു ജോസഫ് പങ്കുവെച്ചിരുന്നു . ഇടിയപ്പവും സ്പെഷ്യൽ മീൻ കറിയും നൽകിയാണ് അതിഥികളായ സ്വാസികയെയും അമ്മയയെയും അനു സ്വീകരിച്ചത് . ഇതിനിടെയാണ് വിവാഹത്തെക്കുറിച്ച് അനു സ്വാസികയോട് ചോദിക്കുന്നത് . വിവാഹം ഒട്ടും വൈകില്ല എന്നും ഉടൻ തന്നെയുണ്ടാകും എന്നാണ് സ്വാസിക മറുപടി നൽകിയത് .. ഉടൻ തന്നെ പ്രണയവിവാഹമാണോ എന്നായിരുന്നു അനുവിന്റെ ചോദ്യം , പ്രണയവിവാഹമാണെന്നും 9 വർഷത്തോളമായി ഒരാളുമായി പ്രണയത്തിലാണെന്നും വിവാഹം ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നും സ്വാസിക മറുപടിയും നൽകി .

വരനെകുറിച്ച് പേരടക്കം കൂടുതൽ കാര്യങ്ങൾ ചോദിച്ചെങ്കിലും പേര് പറയാൻ സ്വാസിക കൂട്ടാക്കിയില്ല , എന്നാൽ വരൻ സെയിം ഫീൽഡ് അല്ല എന്ന് താരം വെളിപ്പെടുത്തുകയും ചെയ്തു . എന്നാൽ സെയിം ഫീൽഡ് തന്നെയാണ് ആള് എന്നായിരുന്നു അനു പറഞ്ഞത് . അച്ഛൻ വിദേശത്താണെന്നും അച്ഛൻ വന്നിട്ടേ നിച്ഛയം ഉണ്ടാവുകയുള്ളു എന്നും , കമ്മിറ്റ് ചെയ്ത സിനിമകൾ തീർക്കണമെന്നും , കൊറോണ പ്രതിസന്ധി എല്ലാം നോക്കിയായിരിക്കും കാര്യങ്ങൾ എല്ലാം തീരുമാനിക്കുക എന്നാണ് സ്വാസിക മറുപടി നൽകിയത് .. എന്തായാലും പ്രിയ നടി സ്വാസികയുടെ വിവാഹ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..തമിഴ് ചിത്രം വൈഗയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയ താരം ദത്തുപുത്രിയിലൂടെയാണ് താരം സീരിയൽ ലോകത്തേക്ക് എത്തിയത് . മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി വെത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് നിരവധി ആരധകരാണുള്ളത്

Articles You May Like

x