ഗർഭിണിയാണെന്നറിയാതെ വളരെ റിസ്‌ക്കുള്ള സീനുകൾ ചെയ്തിട്ടും ഞങ്ങൾക്ക് കിട്ടിയ വാവയാണ്, ദൈവം ഞങ്ങൾക്കായി കരുതിയ നിധി, അതുകൊണ്ട് എത്ര സ്നേഹം കൊടുത്താലും മതിയാകില്ല ; പുതിയ വിശേഷം പങ്കിട്ട് മൃദുലയും യുവയും

സീരിയൽ താരങ്ങളായ മൃദുലയും യുവയും എന്നും മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ടവരാണ്. മൃദുലയും യുവയും വിവാഹിതരായതും പ്രേക്ഷകർ ഏറ്റെടുത്ത വാർത്ത ആയിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങലെല്ലാം സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറിയിരുന്നു. എന്നും തങ്ങളുടെ വിശേഷങ്ങൽ ഇവർ ആരാധകരുമായി പങ്കിടാറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് തുമ്പപ്പൂ എന്ന സീരിയലിൽ അഭിനയി ക്കുമ്പോൾ മൃദുല ഗർഭിണിയാവുകയും തുടർന്ന് സീരിയലിൽ നിന്ന് പിൻ മാറുകയുമായിരുന്നു. പിന്നീട് മൃദ്വ വ എന്ന വ്‌ളോഗിലൂടെയാണ് മൃദുല തന്റെ വിശേഷമെല്ലാം അറിയിച്ചത്.

പിന്നീട് ഏറെ താമസിക്കാതെ ധ്വനി എന്ന മകളും ഇവർക്ക് ജനിച്ചിരുന്നിരുന്നു. ധ്വനിയുടെ വരവോടെ ഇവരുടെ ജീവിതം കൂടുതൽ കളർഫുൾ ആയി എന്ന് തന്നെ വേണം പറയാൻ. മകളുടെ ഓരോ വിശേഷങ്ങളും ഇവർ പങ്കിടാറുണ്ട്, വീട് വച്ചതും പുതിയ കാർ വാങ്ങിയതുമെല്ലാം ഇവർ പങ്കിട്ട സന്തോഷങ്ങളായിരുന്നു, ധ്വനി ജനിച്ച് മാസങ്ങൽക്കുള്ളിൽ തന്നെ മൃദുല സീരിയലിലേയ്ക്ക് തിരിച്ചെത്തിയിരുന്നു.

ഇപ്പോൾ രാജ റാണി എന്ന സീരിയലിലാണ് മൃദുല അഭിമയിക്കുന്നത്. സുന്ദരി എന്ന സീരിയലിലാണ് യുവ ഇപ്പോൾ ചെയ്യുന്നത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനം ഇരുവരും ആഘോഷിക്കുകയാണ്. ഇരുവരുടെയും വിവാഹ വാർഷികത്തിന്റെ സന്തോഷമാണ് ഇവർ പങ്കിട്ടിരിക്കുന്നത്.രണ്ടാം വിവാഹ വാർഷികമാണെന്നും രണ്ട് സുവർണ്ണ വർഷങ്ങൾ കടന്നുപോയി എന്നും ഹാപ്പി ആനിവേഴ്‌സറിയെന്നും മൃദുല യെയും ധ്വനിയയെും ചേർത്ത് പിടിച്ച് യുവ കുറിച്ചിരിക്കുകയാണ്. വളരെ മനോഹരമായ ചിത്രമാണ് യുവ പങ്കിട്ടിരിക്കുന്നത്. ആരാധകരും താരങ്ങൾക്ക് ആശംസകൾ നേർന്നിരിക്കുകയാണ്.

പത്തു ദിവസമൊക്കെയാണ് ഞങ്ങൾക്ക് ഒരുമിച്ചുനിൽക്കാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെ നമ്മുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടായ വിശേഷങ്ങളെകുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. 730 ദിവസം, അതായത് രണ്ടുവർഷത്തിൽ ഏകദേശം ഒരു വർഷം മാത്രമാണ് ഞങ്ങൾ ഒരുമിച്ചു ജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങളെല്ലാം ഞങ്ങൾ വർക്കിനുവേണ്ടി, പ്രേക്ഷകർക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ഇക്കാര്യത്തിൽ ഉണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള രണ്ടുവർഷതിനിടയിലെ ഏറ്റവും രസകരമായ നിമിഷം ഏതെന്ന് ചോദിച്ചാൽ കുറെയുണ്ട്. അതിൽ ഏറ്റവും വലിയ സംഭവം ഗർഭിണിയാണെന്ന് ഏട്ടനെ അറിയിക്കുന്നതാണ്. എറണാകുളത്തെ ഷൂട്ടിങ് കഴിഞ്ഞിട്ട് തിരുവന്തപുരത്തേക്കുള്ള ഏട്ടന്റെ യാത്രയിൽ വെളുപ്പിന് ഒരു അഞ്ചുമണിയോടെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഉറപ്പാണോ, എന്ന് ചോദിച്ചിട്ട് പിന്നെ പറയുന്നത് എനിക്ക് നാണം വരുന്നു എന്നാണ്.

നാണം വരുന്നു എന്ന് പറഞ്ഞിട്ട്, ഏട്ടന് അച്ഛനെയും അമ്മയുമൊക്കെ ഫേസ് ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. ഇത് ആലോചിക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരിവരുമെന്ന് മൃദുല പറയുന്നു. യുവയാണ് പിന്നീട് സംസാരിച്ചത്. അമ്മുവിന്റെ അനിയത്തിയെ കാണിക്കുന്ന ഡോക്ടറെ കാണാൻ ഒരിക്കൽ ഞങ്ങളും പോയിരുന്നു, ഉടനെ ക്യാരി ചെയ്യാൻ നോക്കുന്നുണ്ടോ എന്ന് അന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഉടനെ ഇല്ലെന്നാണ് ഞങ്ങൾ പറഞ്ഞത്.

ഡോക്ടറോട് ഇത് പറഞ്ഞുകഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ ഗർഭിണിയായി. ഞാൻ പ്രഗ്നന്റാണെന്ന് ഡോക്ടറോട് വിളിച്ചുപറഞ്ഞതും, ടാബ്‌ലറ്റ് ഫോളിക്ക് ആസിഡ് കഴിച്ചോ എന്നാണ് ഡോക്ടർ ചോദിക്കുന്നത്. സത്യത്തിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത പ്രഗ്നൻസി ആയിരുന്നു. അങ്ങനെ ആയതുകൊണ്ടുതന്നെ എത്ര സ്നേഹം കൊടുത്താലും മതിയാകില്ല, യുവയും മൃദുലയും പറഞ്ഞു. ഗർഭിണിയാണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ട്. ജെസിബിയിൽ വലിഞ്ഞു കേറുന്ന സീനുകളൊക്കെ ചെയ്തു. പ്രെഗ്നൻസി ടൈമിൽ കഴിക്കാൻ പാടില്ലാത്ത ഒരുപാട് ഫ്രൂട്ട്സുമൊക്കെ കഴിച്ചു. രാത്രി വൈകിയുള്ള ഷൂട്ടുകളും ഒരുപാടുണ്ടായിരുന്നുവെന്ന് മൃദുല പറയുന്നു. വളരെ റിസ്‌ക്കുള്ള സീനുകൾ ചെയ്തിട്ടും നമുക്ക് കിട്ടിയ വാവയാണ് ഇത്. ദൈവം നമുക്കായി കരുതിയ നിധി, മൃദുലയും യുവയും യൂട്യൂബിൽ വിശേഷങ്ങൾ പറഞ്ഞു നിർത്തി.

Articles You May Like

x