“എന്തിനാണ് രമേഷേട്ടാ നിങ്ങൾ ഇത് ചെയ്തത് , കഴിഞ്ഞ ദിവസം കാണുമ്പോൾ സന്തോഷവാനായിരുന്നല്ലോ ” കണ്ണീരോടെ സഹപ്രവർത്തകർ

മലയാളി സീരിയൽ ലോകത്തെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേഷകരുടെ പ്രിയ നടനായി മാറിയ രമേശ് വലിയശാല ആ, ത്മ, ഹത്യ ചെയ്തു . നാടകരംഗത്തുനിന്നും സീരിയൽ രംഗത്തേക്ക് എത്തുകയും പിന്നീട് സിനിമാലോകത്തേക്കും ചേക്കേറുകയും ചെയ്ത താരമാണ് രമേശ് വലിയശാല . ഇന്ന് വെളുപ്പിന് മുറിയിൽ തൂ, ങ്ങി മ, രിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത് . കൊറോണ പ്രതിസന്ധി മൂലം ജോലി കുറവായിരുന്നു എന്നും സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ കാരണമെന്നും വർത്തകളുണ്ട് .. 22 വർഷത്തോളമായി അഭിനയലോകത്ത് സജീവ സാന്നിധ്യമായിരുന്നു രമേശ് വലിയശാല . പോലീസ് വേഷങ്ങളിലായിരുന്നു താരം കൂടുതലും തിളങ്ങിയത് .. തനിക്ക് ലഭിക്കുന്ന ഏതൊരു വേഷവും ഭംഗിയാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് ..നാടകരംഗത്തുനിന്നുമാണ് താരം സീരിയൽ ലോകത്തേക്ക് എത്തിയത് ..

ഗവണ്മെന്റ് മോഡൽ സ്കൂളിലായിരുന്നു വിദ്യഭ്യാസം .. തിരുവനന്തപുരം ആർട്സ് കോളേജിൽ പഠിക്കുമ്പോഴായിരുന്നു താരം നാടക രംഗത്തേക്ക് ചുവട് വെക്കുന്നത് . പിന്നീട് നാടകരംഗത്ത് സജീവമായ താരം സംവിധയകാൻ ജനാര്ധനൊപ്പമുള്ളവരുടെ കൂടെയായിരുന്നു നാടകപ്രവർത്തനം .. കോളേജ് പഠനത്തിന് ശേഷം നാടകരംഗത്തുനിന്നും താരം സീരിയൽ ലോകത്തേക്ക് ചേക്കേറുകയായിരുന്നു ..മലയാള സീരിയൽ ലോകത്തെ ഏറ്റവും തിരക്കുള്ള മുൻനിര നടന്മാരിൽ ഒരാൾകൂടിയായ രമേഷിന്റെ ആത്മഹത്യ സീരിയൽ ലോകത്തെയും സീരിയൽ സിനിമാ ആരധകരെയും ശരിക്കും ഞെട്ടിച്ചിട്ടുണ്ട് .. സഹപ്രവർത്തകർക്ക് പോലും താരത്തിന്റെ മരണം വിശ്വസിക്കാൻ സാധിച്ചിട്ടില്ല ..

താരത്തെക്കുറിച്ചുള്ള പ്രിയ നടൻ ബാലാജി ശർമയുടെ വാക്കുകൾ ഇങ്ങനെ ; “രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ..ഞെ, ട്ടൽ മാത്രം ! കണ്ണീർ പ്രണാമം ..നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് ” എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ബാലാജി ശർമ പ്രതികരിച്ചത് .. സീരിയൽ സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആ, ദരാ, ഞ്ജലി അർപ്പിച്ചു രംഗത്ത് വരുന്നുണ്ട്

x