Dr റോബിന്റെ അനിയത്തിയുടെ വിവാഹം ലളിതമായി ഗുരുവായൂരിൽ ; വിവാഹ വീഡിയോ കാണാം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിലേക്ക് ശ്രദ്ധനേടിയ ചെറുപ്പക്കാരനാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ്‌ബോസിന് മുൻപ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു റോബിൻ എങ്കിലും കൂടുതൽ ആളുകൾ റോബിനെ അറിയുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ തന്നെയാണ്. സോഷ്യൽ മീഡിയയിൽ ഡോക്ടർ മച്ചാൻ എന്ന പേരിലായിരുന്നു റോബിൻ അറിയപ്പെട്ടിരുന്നത്. ബിഗ്ബോസിൽ നിന്നും പുറത്തു വന്ന റോബിന് വലിയൊരു ആരാധക നിര തന്നെയായിരുന്നു സ്വന്തമായുണ്ടായിരുന്നത്. പരിപാടിയിൽ സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ മത്സരത്തിൽ നിന്നും അയോഗ്യനായി പുറത്തേക്ക് വരുന്നത്.

എന്നാൽ ബിഗ് ബോസ് സീസൺ ഫോർ അറിയപ്പെടുന്നത് റോബിൻ രാധാകൃഷ്ണന്റെ പേരിൽ ആയിരിക്കും എന്ന് പിന്നീടാണ് പ്രേക്ഷകർ പോലും മനസ്സിലാക്കിയത്. ബിഗ് ബോസിലെ യഥാർത്ഥ വിജയി റോബിൻ ആണെന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു.. ഇന്നും ബിഗ്ബോസ് സീസൺ ഫോറിനെ പറ്റി സംസാരിക്കുമ്പോൾ ആദ്യം എല്ലാവരും ഓർമിക്കുന്നത് റോബിന്റെ പേര് തന്നെയാണ്. ഇന്ന് നിരവധി ആരാധക നിരയും റോബിന് ഉണ്ട്. സിനിമയിലേക്ക് ചുവടുറപ്പിക്കാൻ കാത്തിരിക്കുകയാണ് റോബിൻ.

റോബിനെ കുറിച്ച് ആരാധകർക്ക് എല്ലാ കാര്യങ്ങളും അറിയാം എങ്കിലും റോബിന്റെ കുടുംബത്തെ കുറിച്ച് അധികം ആർക്കും ഒന്നും അറിയില്ല. റോബിന്റെ കുടുംബം ഇതുവരെ ഒരു അഭിമുഖങ്ങളിൽ പോലും എത്തുകയും ചെയ്തിട്ടില്ല. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് റോബിന്റെ കുടുംബം. എന്നാൽ ഇവരെ ഒന്നും ഒരു അഭിമുഖത്തിൽ റോബിൻ കൊണ്ടുവന്നിട്ടില്ല. ഉടനെ ഒരു അഭിമുഖത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടു വരുമെന്ന് റോബിൻ അടുത്തകാലത്ത് ഉറപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റോബിന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

റോബിന്റെ അനുജത്തിയുടെ വിവാഹം ആണ് ഈ സന്തോഷ വാർത്ത. വലിയ സന്തോഷത്തോടെ ഈ വിവരം കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന വേദിയിൽ വച്ച് റോബിൻ തന്നെ തുറന്നു പറഞ്ഞത്. ഇപ്പോൾ അനുജത്തിയുടെ വിവാഹം വളരെ ലളിതമായ രീതിയിൽ ഗുരുവായൂരിൽ വച്ച് നടന്നിരിക്കുകയാണ്. ഏട്ടൻ ഇത്രയും വലിയൊരു സെലിബ്രേറ്റി ആയിട്ടും അത്തരത്തിലുള്ള യാതൊരു ബഹളങ്ങളും ഇല്ലാതെ വളരെ ലളിതമായ ഒരു ചടങ്ങ് തന്നെയായിരുന്നു സഹോദരിയുടെ വിവാഹം. വളരെ കുറച്ച് ആഭരണങ്ങളിൽ ലളിതമായ വസ്ത്രങ്ങളും ഒക്കെ അണിഞ്ഞാണ് വധൂവരന്മാർ ക്ഷേത്രത്തിലെത്തിയത്.

കോപ്പർ നിറത്തിലുള്ള ജുബ്ബയും കസവുമുണ്ടും അണിഞ്ഞാണ് റോബിൻ സഹോദരിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. വിവാഹത്തിൽ എല്ലാവരും ശ്രദ്ധിച്ചത് റോബിനെ തന്നെയാണ് എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം ഇല്ല. ഒരു സാധാരണ വിവാഹമായി തന്നെയാണ് ഇത് നടന്നത്. എന്നാൽ റോബിന്റെ ഇപ്പോഴത്തെ ആരാധക നിര വച്ചു വളരെ ആഡംബരമായി നടത്താവുന്ന ഒരു വിവാഹമായിരുന്നു ഇത്. എന്നിട്ടും ഇത് വളരെ ലളിതമായി നടത്തി. അത് വളരെ നല്ല കാര്യമാണ് എന്നും ആളുകള് പറയുന്നുണ്ട് .

വീഡിയോ കാണാൻ
https://youtu.be/bMAB9ovqG_c

x