ചെറിയ പ്രായത്തിൽ തന്നെ താൻ അധ്വാനിച്ചുതുടങ്ങി, മരണശേഷം അച്ഛന്റെ പൊലിസ് ജോലി കിട്ടി, എന്നാൽ ലീവെടുത്ത് ദുബായിക്ക് പോന്നു, ജീവിത കഥ പറഞ്ഞ് മിഥുൻ

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തിടെ താരത്തിന് ബെൽസ് പാൾസി രോഗം പിടിപെടുകയും ചികിത്സ നേടുകയും ചെയ്തിരുന്നു.

സ്വന്തം ജീവിതകഥ പറയുകയാണ് മിഥുൻ. എൽഎൽബിക്ക് ചേർന്നുവെങ്കിലും എക്സാം ഒന്നും താൻ അറ്റൻഡ് ചെയ്തില്ലെന്നും മിഥുൻ തുറന്നുപറയുന്നു. അച്ഛൻ പോലീസുകാരനായതുകൊണ്ട്തന്നെ, മരണശേഷം അച്ഛന്റെ ജോലി തനിക്ക് കിട്ടി.

ഐജി ഓഫീസിൽ ആയിരുന്നു നിയമനം. എന്നാൽ ലീവ് എഴുതികൊടുത്തിട്ടാണ് ദുബായിലേക്ക് വരുന്നത്. അന്നൊന്നും റേഡിയോ ജോക്കി എന്ന ഒരു ചിന്തയെ ഉണ്ടായിരുന്നില്ല. പക്ഷേ വീട്ടിൽ നിന്നുള്ള പ്രഷർ ആണ് ദുബായിലേക്ക് തന്നെ എത്തിച്ചതെന്നും മിഥുൻ പറഞ്ഞു.

സിനിമ മാത്രമായിരുന്നു അപ്പോഴൊക്കെയും തന്റെ സ്വപ്നം. കിട്ടുന്ന ഷോസൊക്കെ ചെയ്യുമായിരുന്നു. ദുബായിലേക്ക് വരുന്നതിനുമുമ്പ് വെട്ടവും, റൺവേയും ചെയ്തുവച്ചിട്ടാണ് വരുന്നത്. സിനിമ ചെയ്തപ്പോൾ സീരിയൽസ് മുഴുവനായും നിർത്തി, ചെറിയ പ്രായത്തിൽ തന്നെ താൻ അധ്വാനിച്ചുതുടങ്ങിയതാണെന്നും മിഥുൻ പറഞ്ഞു.

ദുബായിൽ വന്നശേഷമാണ് സാമ്പത്തികമായും മെച്ചപ്പെട്ടതെന്നും, നാട്ടിൽ നിന്നിരുന്നുവെങ്കിൽ കരിയർ മറ്റൊരു രീതിയിൽ ആയിപ്പോയേനെ. ജീവിത്തിൽ ഒരുപാട് അംഗീകാരങ്ങൾ കിട്ടിയത് ദുബായിൽ വന്നശേഷമായിരുന്നു. സാമ്പത്തികമായി ഉയർന്നതോടൊപ്പം തന്നെ പോപ്പുലാരിറ്റിയും ലൈം ലൈറ്റ് പോലെ ആയിരുന്നു. ദുബായിൽ മീഡിയ എന്നത് വെറും മീഡിയ അല്ല. വലിയ വാല്യൂ തന്നെയാണ്. ടെലിവിഷൻ ഷോ കരിയറിൽ വലിയ ബ്രേക്ക് ഉണ്ടാക്കി, പ്രത്യേകിച്ചും കോമഡി ഉത്സവമാണ്. അത് എന്റെ ഗുണം മാത്രമല്ല, എല്ലാവരുടെയും പിന്തുണയാണ്.

Articles You May Like

x