വിവാഹം കഴിഞ്ഞത് ഇക്കഴിഞ്ഞ ഡിസംബറിൽ, സന്തോഷ വാർത്ത പങ്കുവെച്ച് അർച്ചന സുശീലൻ, ആശംസകളുമായി ആരാധകർ

മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയതാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രി എന്ന പരമ്പരയിലെ ആ വില്ലത്തി കഥാപാത്രത്തെ ഓർമയില്ലേ. സ്വന്തം മകളാണെന്നു തെറ്റിദ്ധരിപ്പിച്ചു കൂട്ടുക്കാരിയുടെ അച്ഛനെയും അമ്മയെയും തട്ടിയെടുക്കുന്ന ആ വില്ലത്തി കഥാപാത്രം ഗ്ലോറിയ ആയി അഭിനയിച്ചത് അർച്ചനയായിരുന്നു. ആ സീരിയലും ഗ്ലോറിയ എന്ന കഥാപാത്രത്തെയും പ്രേക്ഷകർ അന്നേ സ്വീകരിച്ചതായിരുന്നു.

പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും എന്റെ മാനസപുത്രിയിലെ ഗ്ലോറിയ ആയിരുന്നു താരത്തിന്റെ അഭിനയജീവിതത്തിലെ ശക്തമായ കഥാപാത്രം. ഈ പരമ്പര അർച്ചനയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. വില്ലത്തി കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ അർച്ചന പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എവർഗ്രീൻ വില്ലത്തി എന്നാണ് താരത്തെ വിളിക്കാറുള്ളത്. മാനസപത്രിയിലെ ഗ്ലോറിയയും സീത കല്യാണത്തിലെ ശ്രാവണിയും എല്ലാം ഗ്ലോറിയയുടെ വില്ലത്തി ജീവിതം ആയിരുന്നു.

ബിഗ്‌ബോസിൽ എത്തിയപ്പോഴാണ് അർച്ചനയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത്. ബിഗ് ബോസ്സ് സീസൺ 1 ൽ ആയിരുന്നു താരം മത്സരാർഥിയായത്. അർച്ചന മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു.
ബിഗ് ബോസ് ഹൗസിൽ താൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് കുക്കിങ്ങിനും മേക്കപ്പിനും വേണ്ടിയാണ് എന്ന് അർച്ചന പറഞ്ഞിരുന്നു. പിന്നെ ഫുഡിന്റെ പേരിൽ ആയിരുന്നു ഏറ്റവും കൂടുതൽ വഴക്കിട്ടത്. അവിടെ അഭിനയം അല്ലായിരുന്നു. ശെരിക്കും ജീവിക്കുകയായിരുന്നു. സാബുച്ചേട്ടനും രഞ്ജിനി ചേച്ചിയും എന്റെ സ്വന്തം ചേട്ടനെയും ചേച്ചിയെയും പോലെയായിരുന്നു. ഞാൻ ഒരു വില്ലത്തിയാണെന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ബിഗ്‌ബോസിൽ എത്തിയതോടെ ആ ഇമേജ് മാറി കിട്ടിയെന്ന് താരം പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു താരം വിവാഹിതയായത്. താരത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. പ്രവീൺ നായർ ആണ് താരത്തിന്റെ ഭർത്താവ്. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും വൈറൽ ആയിരുന്നു.
പ്രവീണിനെ ഭർത്താവായി കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോൾ അഭിനയം നിർത്തി അർച്ചന യുഎസിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ്. ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ് താരം. പ്രവീണിന്റെ കൂടെ താൻ എത്രത്തോളം സന്തോഷത്തിലാണെന്നു താരം പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ മനസിലാക്കാം. പ്രവീൺ നായരുമായി താൻ പ്രണയത്തിലാണെന്ന് അർച്ചന വിവാഹത്തിന് മുൻപ് വെളിപ്പെടുത്തിയിരുന്നു. വിവാഹ മംഗളാശംസകളുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് താരം. വിവാഹ ശേഷം തന്റെ ജീവിതത്തിൽ ആദ്യമായി നവരാത്രി ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് താരം.

സോഷ്യൽ മീഡിയയിലൂടെ ആഘോഷത്തിന്റെ വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. വളരെ മനോഹരമായ നിമിഷവും അനുഭവവുമാണ് ഇതെന്ന് താരം പറയുന്നു. ഡാൻഡിയ ആഘോഷിക്കുന്ന ആദ്യത്തെ അനുഭവമാണ് ഇതെന്ന് താരം പറയുന്നു. ഭർത്താവിനൊടൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

x