സീരിയലിൽ നിന്നും വിട്ടുനിന്നതിന്റെ കാരണം ഇതാണ്; മിനിസ്ക്രീൻ പ്രേക്ഷരുടെ മാനസപുത്രി ശ്രീകല ശശിധരൻ മനസ് തുറക്കുന്നു

മലയാള മിനിസ്ക്രീൻ പ്രേക്ഷരുടെ മാനസപുത്രി സോഫിയായി എത്തിയ താരമാണ് ശ്രീകല ശശിധരൻ. നിരവധി സീരിയലിൽ ​ഹിറ്റ് കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും ഇപ്പോൾ നടി സീരിയലിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. വിവാഹശേഷം സീരിയലിൽ അഭിനയിച്ചിരുന്നുവെഭ്കിലും അത്ര സജീവമായിരുന്നില്ല. കെ.കെ രാജീവിന്റെ ‘ഓര്‍മയാണ് ആദ്യ സീരിയല്‍. പിന്നീട് അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകള്‍ ചെയ്തു. പക്ഷേ ശ്രീകലയ്ക്ക് ബ്രേക്കായത് മാനസപുത്രിയാണ്. അതോടെ മലയാളികളുടെ മുഴുവന്‍ മാനസപുത്രിയായി സോഫിയ എന്ന കഥാപാത്രം മാറി. പിന്നീട് സ്‌നേഹതീരം, ഉളളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി നിരവധി സീരിലുകളിൽ ശ്രീകല വേഷമിട്ടു. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനിയാണ് ശ്രീകല. ചെറുപ്പം മുതല്‍ തന്നെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീകല കലാതിലകമായിരുന്നു. ഇവിടെ നിന്നാണ് അഭിനയത്തിലേക്ക് ശ്രീകല എത്തുന്നത്. ഇതിന് ശേഷമായിരുന്നു ശ്രീകലയുടെ വിവാഹം നടന്നത്.

വിവാഹശേഷം അഭിനയിച്ച അമ്മ എന്ന സീരിയലും സൂപ്പര്‍ഹിറ്റായിരുന്നു. ഈ സമയത്താണ് ശ്രീകല ഗര്‍ഭിണിയായതെങ്കിലും ഏഴുമാസത്തോളം അഭിനയിച്ചു. പിന്നീട് മകന്‍ ജനിച്ച ശേഷം എത്തിയ രാത്രി മഴ എന്ന സീരിയലും ശ്രദ്ധിക്കപ്പെട്ടു. അടുത്ത ബന്ധു കൂടിയായ വിപിനെ ശ്രീകല പ്രണയിച്ചാണ് വിവാഹം ചെയ്തത്. സൊഫ്റ്റ് വെയര്‍ എഞ്ചിനായറാണ് വിപിന്‍. ഇപ്പോള്‍ വിപിന്‍ യുകെയിലാണ് ജോലി ചെയ്യുന്നത്. അല്‍പ നാളുകള്‍ക്ക് മുമ്പ് സ്വാമി അയ്യപ്പനിലൂടെ ശ്രീകല സീരിയല്‍ രംഗത്തേക്ക് എത്തിയെങ്കിലും താരത്തിന്റെ അമ്മയുടെ അകാലമരണം സംഭവിച്ചതോടെ അഭിനയത്തിന് താല്‍കാലികമായി വിട പറഞ്ഞിരിക്കുകയാണ് ശ്രീകല. അഭിനയിക്കാന്‍ പിന്തുണ നല്‍കി താങ്ങും തണലുമായിരുന്ന അമ്മ മരിച്ചത് ശ്രീകലയ്ക്ക് താങ്ങാവുന്നതിലും അധികമായി. ഇതോടെയാണ് ഭര്‍ത്താവിനടുത്തേക്ക് ശ്രീകല മടങ്ങി.

സോഷ്യൽ മീഡിയിയിലൂടെ തന്നെ നിരവധി ആളുകൾ അന്വേഷിക്കാറുണ്ടെന്നും കുറെ കാലമായല്ലോ കണ്ടിട്ട്, വരുന്നില്ലെ എന്നൊക്കെ ചോദിക്കാറുണ്ട്.സീരിയല്‍ തനിക്ക് മിസ് ചെയ്യുന്നുണ്ടെന്ന് നടി പറയുന്നു. തിരിച്ചുവരണം അഭിനയിക്കണം എന്നൊക്കെയാണ് എന്റെ ആഗ്രഹം. രണ്ട് മാസം കഴിഞ്ഞു മടങ്ങാം എന്ന പ്ലാനിങ്ങോടെ ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട് വന്നത്. എന്നാൽ ഭർത്താവ് വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ തന്നെ തുടരേണ്ടി വന്നു. ഇവിടെ വന്ന ശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക്, ഒന്നും ഏറ്റെടുത്തിട്ടില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുളള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. കുറേനാൾ നാട്ടിലുണ്ടായിരുന്നു. അതിനിടെ എന്റെ അമ്മയുടെ മരണം. പിന്നീടാണ് വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും അഭിനയത്തില്‍ നിന്നും അവധി എടുത്തതും.  രാത്രിമഴ, കാര്യസ്ഥന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തി.

x