ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാൻ സത്യത്തിൽ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി; തുറന്ന് പറഞ്ഞു നടി രശ്മി സോമൻ

വണ്ണം കൂടിയതിന്റെ പേരിൽ താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു പ്രെശസ്ത സിനിമ സീരിയൽ താരം രശ്മി സോമൻ. പലരും നമ്മളെ തകർക്കാനായി നമ്മുടെ നെഗറ്റീവ് കാര്യങ്ങൾ മാത്രേം പറഞ്ഞു സന്തോഷം കണ്ടെത്താറുണ്ട്. നമ്മൾ അവരുടെ വാക്കു കേട്ട് തകർന്നു പോകുമ്പോൾ അവർ അത് കണ്ടു ആനന്ദിക്കുക ആയിരിക്കും ചെയുക. എന്നാൽ ഇതിനെ ഒക്കെ നമ്മൾ ധൈര്യ സമേതം നേരിടണം ഒപ്പം ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകണം .നമ്മൾ നമ്മളെ ആണ് സ്നേഹിക്കേണ്ടത് .

പലരും ഉണ്ട് നമ്മുടെ കുറവുകൾ കണ്ടെത്തു അതും പറഞ്ഞു പുറകെ വരുന്നവർ, മുടി പോയെന്നും കണ്ണ് കുഴിഞ്ഞു പോയി അങ്ങനെ എന്തെല്ലാം . പ്രായമാകുംതോറും ഏതൊക്കെ സാധാരണമാണ് അതൊക്കെ മനസിലാക്കാൻ നമ്മൾക്കു സാധിക്കാറുണ്ട്. പക്ഷെ മറ്റൊരാൾ നമ്മളെ വേദനിപ്പിക്കാനും തകർക്കാനുമായി ഈ കുറവുകൾ മത്രേം പാഞ്ഞോണ്ട് ഇരുന്നാൽ നമ്മൾ തകർന്നു പോകും. പക്ഷെ ഇങ്ങനെയുള്ള കമെന്റുകൾ നമ്മളെ ബാധിക്കാതെ ഇരിക്കാൻ ആദ്യം നമ്മൾക്ക് നമ്മളെ നമ്മുടെ കുറവുകളോടെ സ്നേഹിക്കാൻ പറ്റണം.രശ്മി സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവയ്്ക്കുകയയാണ്. എന്റെ സുഹൃത്തായിരുന്ന ഒരാൾ പലസമയത്ത് ഇങ്ങനെ തടിയെ കുറിച്ചും മറ്റും പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് എന്ന നിലയിലായതിനാൽ ഞാൻ മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് എന്റെ സുഹൃത്തായിരുന്ന ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോശമായി സംസാരിച്ചു. പക്ഷേ, എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. എന്നാൽ കേട്ടു നിന്നവർ മാന്യന്മാരായിരുന്നു. ചിലരുടെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു. ഇങ്ങനെ പറഞ്ഞിട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നതെന്നായിരുന്നു അവരുടെ മുഖഭാവം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാൻ സത്യത്തിൽ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്ധയായി.

കഴിഞ്ഞ ഒരു വർഷക്കാലമായി ഇങ്ങനെ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഞാൻ ഇതെല്ലാം കേട്ടില്ലെന്നു ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാൽ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ അത് ഒരു നെഗറ്റിവിറ്റിയുണ്ടാക്കും. നമ്മുടെ ആത്മവിശ്വാസം തളർത്താനാണ് ഇത് ചെയ്യുന്നതെന്നു നമുക്കറിയാം. ഈ സംഭവത്തോടെ ഞാൻ ഈ സുഹൃത്തിനെ ഒഴിവാക്കി. പല പ്രായത്തിലുള്ളവർ ഇത്തരം ബോഡി ഷെയ്മിങ് അനുഭവിക്കുന്നുണ്ടാകും. എന്നാൽ ഇത്തരം ബോഡിഷെയ്മിങ് അനുഭവിക്കന്നവരോട് ഒറ്റക്കാര്യം മാത്രമേ എനിക്കു പറയാനുള്ളൂ. നമ്മൾ നമ്മൾ നമ്മളെ സ്നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്.

നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നത്ര മറ്റാർക്കും നമ്മളെ സ്നേഹിക്കാൻ കഴിയില്ല. പലരീതിയിലും ബോഡിഷെയ്മിങ് നടത്തിക്കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാകുകയാണെങ്കിൽ ശക്തമായി പ്രതികരിക്കണം. സ്വയം സ്നേഹിക്കുന്നതിനെ സ്വാർഥത എന്നു പറയുന്നവരുണ്ട്. പക്ഷേ, അങ്ങനെ അല്ല. സ്വയം സ്നേഹിച്ചാൽ മാത്രമേ ഇത്തരംനെഗറ്റിവിറ്റിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കൂ.

x