അച്ഛൻ ഉപേക്ഷിച്ചു, അമ്മ മരിച്ചെന്നാണ് കരുതിയിരുന്നത് ; 14ാമത്തെ വയസ്സിൽ അമ്മയെ കാണാൻ പോകുമ്പോൾ സംഭവിച്ചത് പ്രതീക്ഷക്കപ്പുറമായിരുന്നു

ബിഗ് സ്‌ക്രീനിലേയും മിനി സക്രീനിലേയും സാന്നിധ്യമാണ് നടി ലക്ഷ്മിപ്രിയ.ഉറച്ച നിലപാടുകളിലൂടെയും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ലക്ഷ്മിപ്രിയ ശ്രദ്ധേയയായിരുന്നു. ആ യാത്ര ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 വരെ എത്തി നില്‍ക്കുകയാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ മികവുറ്റതാക്കാന്‍ താരം എപ്പോഴും ശ്രദ്ധിച്ചിരുന്നു. നടി മാത്രമല്ല, മികച്ച എഴുത്തുകാരിയും വായനക്കാരിയും കൂടിയാണ് ലക്ഷ്മിപ്രിയ. ഇത്രയും കാലം എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത വേദന നിറഞ്ഞ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍.

തന്റെ ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കുന്ന രണ്ടര വയസ്സുള്ള ലക്ഷ്മിപ്രിയ മുതല്‍ ഇപ്പോഴുള്ളത് വരെയുള്ള 34 വര്‍ഷത്തെ ജീവിതമാണ് പുസ്തകത്തില്‍ പറയുന്നതെന്ന് ലക്ഷ്മിപ്രിയ പറയുന്നു.അച്ഛന്റെയും അമ്മയുടേയും സ്‌നേഹം കിട്ടാതെ അമ്മ കൂടെയില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് ലക്ഷ്മിപ്രിയ.അച്ഛനും അമ്മയും കൂടെയില്ലാതെ വളരുമ്പോൾ ഒരു കുട്ടി കടന്നു പോകുന്ന വഴികൾ എങ്ങനെയൊക്കെ ളള്ളതായിരിക്കാം, എന്തൊക്കെ ആ കുട്ടി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം, അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ എങ്ങനെയുള്ളതാകാം ഇതൊക്കെയാണ് ലക്ഷ്മിപ്രിയ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്.

വിവാഹ മോചിതരാണ് ലക്ഷ്മിപ്രിയയുടെ അച്ഛനും അമ്മയും. അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് താരം അറിഞ്ഞത് പോലും തന്റെ പതിനാലാമത്തെ വയസ്സിലാണ്. അത് വലിയ ഷോക്ക് ആയിരുന്നു. അന്ന് ഒറ്റയ്ക്ക് അമ്മയെ കാണാന്‍ പോയത് നഷ്ടപ്പെട്ട സ്‌നേഹവും ലാളനയും ആ അമ്മ നല്‍കുമെന്ന ആത്മവിശ്വാസത്തോടെയായിരുന്നു. എന്നാല്‍ അതൊക്കെ സിനിമയില്‍ മാത്രമേ കാണൂ എന്നും തനിക്ക് അങ്ങനെ ലഭിച്ചില്ല എന്നും ലക്ഷ്മിപ്രിയ പറയുന്നു.സംവിധായകന്‍ സത്യന്‍ അന്തിക്കാട് ലക്ഷ്മിപ്രിയയുടെ ഭാഷ കണ്ട് എഴുതാന്‍ ശ്രമിക്കാത്തത് എന്താണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വായനയും എഴുത്തും കൈമുതലായുള്ള ആളാണ് ലക്ഷ്മിപ്രിയ. അടുത്ത കാലത്ത് കുട്ടികള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ എഴുതണം എന്ന ചിന്ത ലക്ഷ്മിപ്രിയയുടെ മനസ്സിലേക്ക് വരുകയായിരുന്നു.

ലക്ഷ്മിപ്രിയ ജനിച്ചത് കായംകുളത്തും വളര്‍ന്നത് നൂറനാട്ടുമാണ്. താരത്തിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നും അച്ഛനില്ല.അച്ഛനെ കാണുന്നത് അഞ്ചാം വയസ്സിലാണ്. അതിന് ശേഷം വീണ്ടും കാണുന്നത് പതിമൂന്നാം വയസ്സിലുമാണ്. അപ്പോഴേക്കും അച്ഛന് മറ്റൊരു കുടുംബമായിരുന്നു. അമ്മ വേറെ വിവാഹം കഴിച്ചിരുന്നില്ല. തന്റെ അച്ഛമ്മയുടേയും ചിറ്റപ്പന്റേയും അപ്പച്ചിയുടേയും ഒപ്പമാണ് താരം വളര്‍ന്നത്. അവരോടൊപ്പം വളര്‍ന്നത് കൊണ്ടാണ് താന്‍ കലാകാരിയായത് എന്നും അവര്‍ തന്ന സ്‌നേഹവും ലാളനയും വിലമതിക്കാത്തതാണെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ചുറ്റിനും ഒരുപാട് ബന്ധുക്കളുണ്ടായിട്ടും ഒറ്റയ്ക്ക് അനാഥയെപ്പോലെ വളര്‍ന്ന ലക്ഷ്മിപ്രിയയെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. ലക്ഷ്മിപ്രിയയുടെ അച്ഛന്‍ കബീര്‍ ആണ്. അമ്മയുടെ പേര് എവിടെയും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നുണ്ട്. ലക്ഷ്മിപ്രിയ കലാകാരിയാകണം എന്ന് ചിറ്റപ്പനാണ് കൂടുതല്‍ ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ ലക്ഷ്മിപ്രിയയുടെ അച്ഛന്‍ ഇടയ്ക്കിടെ താരത്തെ കാണാന്‍ വരും.”ഞാൻ ഇതിലൂടെ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം നിങ്ങൾക്ക് കുട്ടികള്‍ ഉണ്ടെങ്കിൽ നിങ്ങൾ പിരിയരുത് എന്നാണ്. നന്നായി ജീവിക്കുക. സൈകതം ബുക്സാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികമല്ല’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സത്യൻ അങ്കിളാണ് അവതാരിക എഴുതിയത്.ഇപ്പോൾ എന്റെ കുടുംബം ആണ് എന്റെ ശക്തി. ഭർത്താവ് പി.ജയേഷ്. മകൾ മാതംഗി ജയ്. ഞാനും ജയേഷും പ്രണയിച്ച് വിവാഹിതരായവരാണ്. നിങ്ങൾ ഇപ്പോൾ കാണുന്ന ലക്ഷ്മിപ്രിയ ഉണ്ടായത് അദ്ദേഹം വന്നതിനു ശേഷമാണ്. ആ കരുത്താണ് ഇപ്പോൾ എന്റെ ജീവിൻ, ജീവിതവും” എന്ന്‌ ലക്ഷ്മിപ്രിയ പറയുന്നു

x