ഒരു തരി സ്വർണം അണിയാതെ പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം ; വിവാഹത്തിലും താരമായി പേർളിയുടെ മകൾ നില

മലയാളികൾക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടി പേർളി മാണിയുടെ കുടുംബം, തൻറെ ഓരോ വിശേഷങ്ങളും സമൂഹ മാദ്യമങ്ങളിൽ വഴി പേർളി മാണി പങ്ക് വെക്കാറുണ്ട്, അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരി കൂടി പേർളി മണിക്ക് ഒള്ള കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണ്, റേച്ചൽ മാണിയാണ് പേർളി മാണിയുടെ സഹോദരി, റേച്ചലും പേർളി മാണിയും മകൾ നിലയുമായിട്ടുള്ള നിരവതി ചിത്രങ്ങൾ പേർളി മാണി തന്നെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു

പേർളി മാണി ഗർഭിണി ആയിരിക്കുമ്പോൾ ആയിരുന്നു റേച്ചലിന്റെ വിവാഹ നിശ്ചയം നടന്നത്, അന്നത്തെ ആ പരുപാടിയിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറീരുന്നു, ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു റേച്ചൽ മാണിയുടെ വിവാഹ നിശ്ചയം നടന്നത്, കഴിഞ്ഞ ദിവസം പേർളി മാണിയുടെ വീട്ടിൽ പുതിയൊരു സന്തോഷമാണ് നടന്നിരിക്കുന്നത്, പേർളി മാണിയുടെ സഹോദരി റേച്ചലിന്റെ വിവാഹം ഇന്നലെ നടക്കുകയായിരുന്നു, റേച്ചലിന്റെ കല്യാണം കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ചാണ് നടന്നത്

എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കൂടി അറിയിക്കുന്ന പേർളി മാണി അനിയത്തിയുടെ വിവാഹ കാര്യം മാത്രം താരം പരസ്യമാക്കിരുന്നില്ല, കോവിഡ് പ്രോട്ടോകാൾ പടി നടത്തിയ വിവാഹത്തിനും വിവാഹ റിസെപ്ഷനിലും കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്, എന്നാൽ റേച്ചലിന്റെ വിവാഹം നിരവതി സ്ത്രീകളക്ക് ഒരു മാതൃക വിവാഹം എന്ന് തന്നെ പറയാം, വിവാഹത്തിന്റെ അന്ന് വധു എപ്പോഴും പൊന്നിൽ കുളിച്ച് വരുമ്പോൾ ഇവിടെ റേച്ചൽ മാതൃക ആവുകയാണ്, ഒരു തരി പൊന്ന് പോലും അണിയാതെയാണ് വിവാഹ വസ്ത്രത്തിൽ റേച്ചലിനെ കാണാൻ കഴിയുന്നത്

ഈ അടുത്ത് പേർളിയും റേച്ചലും ഒരുങ്ങാൻ ബ്യൂട്ടി പാർലറിൽ പോയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, എന്നാൽ റേച്ചലിന്റെ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കം ആണെന്ന് ആർക്കും പിടികിട്ടീരുന്നില്ല, വിവാഹത്തിലും താരമായത് പേർളിയുടെ മകൾ നില തന്നെയായിരുന്നു, പേർളിയുടെ അച്ഛന്റെ കൈയിൽ ഇരിക്കുന്ന നിലയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറീട്ടുണ്ട്, റേച്ചലിന്റെ കഴുത്തിൽ മിന്ന് ചാർത്തിയത് റൂബൻ ബിജി തോമസാണ്, റേച്ചൽ മാണി ഫാഷൻ ഡിസൈനർ ആണ്, ഫോട്ടോഗ്രാഫർ കൂടിയാണ് റൂബൻ ബിജി തോമസ്, ആർഭാടം ഇല്ലാതെ നടത്തിയ ഇരുവരുടെയും വിവാഹത്തിനെ നിരവതി പേരാണ് പ്രശംസിക്കുന്നത് കൂടാതെ വിവാഹ മംഗള ആശംസകളും നിരവതി പേർ നേരുന്നുണ്ട്

x