അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്ക് വലിയ സങ്കടമാണ്, അമ്മയെ മനസിലാക്കുന്ന നല്ല ഒരാള്‍ പാര്‍ട്ണറായി വരണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്; താര കല്യാണിനെ പറ്റി സൗഭാഗ്യയും അര്‍ജുനും

താര കല്യാണ്‍ എന്ന താരം നടിക്കുപരി ഡാന്‍സറുമാണ്. മകള്‍ സൗഭാഗ്യയും കൊച്ചുമകള്‍ സുദര്‍ശനയുമൊക്കെ ആരാദകരുടെ പ്രിയപ്പെട്ടതാണ്. വ്‌ളോഗറാണ് സൗഭാഗ്യ. സൗഭാഗ്യ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താര കല്യാണും കൊച്ചുമകള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്.

കൊച്ചുമകളാണ് തന്റെ ജീവിതത്തിലെ വലിയ സന്തോഷമെന്ന് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. സൗഭാഗ്യയും അര്‍ജുനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. താര കല്യാണിന്റെ ശിഷ്യന്‍ തന്നെയായിരുന്നു അര്‍ജുന്‍. ആദ്യം സൗഭാഗ്യയോട് ഇഷ്ടത്തോട് താരത്തിന് എതിര്‍പ്പായിരുന്നെങ്കിലും പിന്നീട് അര്‍ജുനെ മരുമകനായി തന്നെ സ്വീകരിക്കുകയായിരുന്നു.

ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ ഏറെ ദുഖിച്ചത് തൻ്റെ അമ്മയെ ഓര്‍ത്താണ് ദുഖിച്ചതെന്നും വിവാഹ ശേഷം അമ്മയെ വിട്ട് പോരുന്നതായിരുന്നു വലിയ സങ്കടമെന്നും സൗഭാഗ്യ പറഞ്ഞിട്ടുണ്ട്. അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് തനിക്ക് വലിയ സങ്കടമാണ്. ഒരു പാര്‍ട്ണര്‍ ഉള്ളത് എപ്പോഴും നല്ലതാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇക്കാര്യത്തെ പറ്റി പറയുമ്പോള്‍ അമ്മ എപ്പോഴും വിഷയം മാറ്റുകയാണ് പതിവെന്നും സൗഭാഗ്യ പറയുന്നു.

Articles You May Like

x