അനൂപിന്റെ കുഞ്ഞി രാജകുമാരിയായി മാറിയ ഹല്‍ദി ആഘോഷം ; സിനിമയെ വെല്ലുന്ന തകർപ്പൻ വീഡിയോ കാണാം

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം ഷോയിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ് കൃഷ്ണ. സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ അനൂപിന് ബിബോസ് വഴി ലഭിച്ചത് നിരവധി ആരാധകരെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീതാ കല്യാണം എന്ന പരമ്പരയിലൂടെയാണ് അനൂപ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ എത്തിയതോടെ കേരളമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയിരിക്കുകയാണ് അനൂപ്.

പട്ടാമ്പി സ്വദേശിയായ അനൂപ് സീരിയൽ രംഗത്തേക്ക് എത്തുന്നതിന് മുന്നേ സ്റ്റേജ് ഷോകളിലും ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസ് അവസാനിച്ചെങ്കിലും അനൂപിന്റെ ആരാധക പിന്തുണയിൽ കുറവൊന്നുമില്ല. തന്റെ വിശേഷങ്ങൾ ഒക്കെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അതൊക്കെ ആരാധകർ വളരെ സന്തോഷത്തോടെ ഏറ്റെടുക്കാറുമുണ്ട്. താരത്തിന്റെ സേവ് ഡി ഡേറ്റ് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നിലവിൽ ബിഗ്‌ബോസ് മത്സരാർഥികളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് അനൂപിനാണെന്നു പറയാം.

ഇപ്പോഴിതാ അനൂപ് പങ്കുവെച്ച മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനൂപിന്റെ സഹോദരി കുഞ്ഞി എന്ന് വിളിക്കുന്ന അഖിലയുടെ വിവാഹമായിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹാൻഡി ആഘോഷങ്ങളുടെ വീഡിയോ ആണ് അനൂപ് തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിരിക്കുന്നത്. സിനിമാ സീനുകൾ പോലും വെല്ലുന്ന ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ബിഗ്‌ബോസ് സീസൺ ത്രീയിലെ വിജയും സീരിയൽ സിനിമാ താരവുമായ മണിക്കുട്ടനും ചടങ്ങിൽ പങ്കെടുത്തു.

പാട്ടും ഡാൻസും താരങ്ങളെ സാനിധ്യവും മനോഹരമായ ക്യാമറ വർക്കും ഒക്കെ കൊണ്ട് ഗംഭീര വിരുന്നു തന്നെയാണ് അനൂപ് പങ്കുവെച്ച ഹാൻഡി ആഘോഷ വീഡിയോ. ഹാൻഡി ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളും അനൂപ് പങ്കു വെച്ചിട്ടുണ്ട്. അനൂപിന്റെ ഭാവി വധു ഐശ്വര്യയും അനൂപിനൊപ്പം ചടങ്ങിൽ പങ്കെടുത്തു. ബിഗ്‌ബോസ് ഹൗസിൽ വെച്ചാണ് തന്റെ പ്രണയത്തെ കുറിച്ചും പ്രണയിനിയെ കുറിച്ചും ഒക്കെ അനൂപ് തുറന്നു സംസാരിക്കുന്നത്. ഐശ്വര്യ എന്നാണ് തന്റെ പ്രണയിനിയുടെ പേരെന്നും ഡോക്റ്റർ ആണെന്നും ഒരു ഹോസ്പിറ്റലിൽ വെച്ചാണ് ഐശ്വര്യയുമായി കണ്ടു മുട്ടുന്നത് എന്നും അനൂപ് അന്ന് തുറന്ന് പറഞ്ഞു.

ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റ്‌സ് , പ്രൈസ് ദി ലോർഡ് , ഇഷ്ട്ടി , സർവോപരി പാലാക്കാരൻ, കൊണ്ടെസ്സാ തുടങ്ങിയ ചിത്രങ്ങളിൽ അനൂപ് വേഷമിട്ടിരുന്നു. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ ‘ഇഷ്ടി’യിലെ അനൂപിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ അനൂപിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് സീതാ കല്യാണത്തിലെ കല്യാൺ എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം കല്യാൺ ആയി മാറി അനൂപ്.

x