” അൽസു എന്നൊരു വിളി ഇനി ഉണ്ടാകില്ലല്ലോ ” പ്രിയ നടി ജൂഹിയുടെ അമ്മയുടെ വിയോഗത്തിൽ ചങ്ക് തകരുന്ന കുറിപ്പുമായി ഉപ്പും മുളകിലെ കേശു

ഉപ്പും മുളകിലെ പ്രേഷകരുടെ പ്രിയ താരം ജൂഹി രസ്തോഗിയുടെ അമ്മ വാഹനാപകടത്തിൽ മരിച്ചത് ഒരു നിമിഷം ഞെട്ടലോടെയാണ് ആരധകർ കേട്ടത് .. ജൂഹിയുടെ സഹോദരനും അമ്മ ഭാഗ്യലക്ഷ്മിയും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ വന്നു ലോറി ഇടച്ചതുമൂലമായിരുന്നു അപകടം സംഭവിച്ചത് . ഭാഗ്യലഷ്മിയും മകൻ ചിരാഗ് രസ്തോഗിയും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ ലോറി വന്നിടിക്കുകയും , സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ ഭാഗ്യലക്ഷ്മിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു ..അപകടം നടന്ന സ്ഥലത്തുവെച്ചു തന്നെ ജൂഹിയുടെ ‘അമ്മ ഭാഗ്യലക്ഷ്മി മരിച്ചിരുന്നു . ശനിയാഴ്ച രാവിലെ 11. 40 ഓടെയാണ് ഇരുമ്പനം സീപോർട്ട് റോഡിലാണ് അപകടം സംഭവിച്ചത് . വാർത്ത പുറത്തുവന്നതോടെ ആരധകരെയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു .. പിതാവ് രഖുവീർ ശരൺ രസ്‌തോഗിയുടെ വിയോഗം ജൂഹിയെയും കുടുംബത്തെയും ഏറെ ശൂന്യതയിലേക്ക് തള്ളിവിട്ടിരുന്നു . ഏറെ കാലമെടുത്താണ് അച്ഛൻ ഇല്ല എന്ന സാഹചര്യവുമായി പൊരുത്തപ്പെട്ടത് എന്നും ജൂഹി മുൻപ് ഒരു അഭിമുഖത്തിൽ വെളിപെടുത്തിയിരുന്നു .

ഡോക്ടറായ റോബിനുമൊത്തുള്ള വിവാഹം കാണാൻ നിൽക്കാതെയാണ് ‘അമ്മ ഭാഗ്യലക്ഷ്മി വിടവാങ്ങിയത് . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ജൂഹി ഇടക്കിടക്ക് കുടുംബവിശേഷങ്ങളും , അമ്മയോടൊപ്പമുള്ള ചിത്രങ്ങളും ഒക്കെ താരം പങ്കുവെക്കാറുണ്ടായിരുന്നു . ഇപ്പോഴിതാ അപ്രതീക്ഷിതമായിട്ടുള്ള ജൂഹിയുടെ അമ്മയുടെ വിയോഗം ആരധകരെയും ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട് . ഉപ്പും മുളകിലെ താരങ്ങളായ കേശുവും നീലുവുമൊക്കെ ജൂഹിയെ ആശ്വസിപ്പിക്കാൻ വീട്ടിലേക്കെത്തിയിരുന്നു . ജൂഹിയുടെ അമ്മയുടെ വിയോഗത്തിൽ ഉപ്പും മുളകും സീരിയലിലിൽ സഹതാരമായി അഭിനയിച്ച കേശു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തുന്നത് . ജൂഹിയുടെ ‘അമ്മ ഭാഗ്യലഷ്മിയെക്കുറിച്ചുള്ള കേശു (അൽസാബിത്ത് ) ന്റെ വാക്കുകൾ ഇങ്ങനെ : “ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്ന് ആന്റി പറഞ്ഞത് ഇതാണോ ? അൽസു എന്നുള്ള വിളി ഇനി ഉണ്ടാവില്ലല്ലോ ” ഇതായിരുന്നു കേശു (അൽസാബിത്ത് ) സോഷ്യൽ മീഡിയയിൽ കുറിച്ചത് ..

ടെലിവിഷൻ സീരിയലുകളിൽ പ്രേക്ഷക പ്രീതി ഏറ്റവും കൂടുതൽ നേടിയെടുത്തിട്ടുള്ള ഹാസ്യപരമ്പരയായിരുന്നു ഉപ്പും മുളകും . പരമ്പരയിലെ ഓരോ കഥാപത്രങ്ങളും പ്രേക്ഷകർക്ക് അത്രക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു . മറ്റു കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി എത്തിയ ഉപ്പും മുളകിന് പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണയായിരുന്നു ലഭിച്ചത് . സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു ജൂഹി രസ്തോഗി അവതരിപ്പിച്ചത് . വളരെ വേഗം ഏറെ ആരാധകരെ സമ്പാദിക്കാനും ജൂഹിക്ക് സാധിച്ചിരുന്നു . രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയാണെങ്കിലും ഏറെ കാലമായി കേരളത്തിലാണ് ജൂഹിയും കുടുംബവും താമസിച്ചിരുന്നത് . ഇടയ്ക്കിടെ തന്റെ അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത് കൊണ്ട് തന്നെ പ്രേക്ഷകർക്കും ജൂഹിയും കുടുംബവും ഒക്കെ പ്രിയപെട്ടവരായിരുന്നു . ഇപ്പഴൊഴിതാ അപ്രതീഷിതമായുള്ള താരത്തിന്റെ ‘അമ്മ ഭാഗ്യലഷ്മിയുടെ വിയോഗം ആരധകരെയും കണ്ണീരിലാഴ്ത്തിയിട്ടുണ്ട് . നിരവധി ആരധകരാണ് പ്രിയ താരത്തിന്റെ അമ്മയ്ക്ക് നിത്യശാന്തി നേർന്ന് രംഗത്ത് വരുന്നത് . എല്ലാ വിഷമങ്ങളെയും തരണം ചെയ്യുവാനും സഹിക്കുവാനുമുള്ള കരുത്ത് ജൂഹിക്ക് ഈശ്വരൻ നൽകട്ടെ എന്നാണ് ആരധകരും പ്രാർത്ഥിക്കുന്നത്

 

x