എന്തൊക്കെയാണെങ്കിലും സ്വന്തം ചോരയല്ലേ? പിണക്കങ്ങൾ മറന്ന് കുഞ്ഞിനെ കാണാനെത്തി വിഷ്ണു ; കണ്ണുനിറക്കുന്ന ചിത്രം കാണാം

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്തയാണ് സീരിയൽ താരമായ അനുശ്രീയുടെ വിവാഹമോചന വാർത്ത. സീരിയൽ മേഖലയിൽ തന്നെ ജോലി ചെയ്തിരുന്ന വിഷ്ണുവും ആയുള്ള അനുശ്രീയുടെ വിവാഹവും വാർത്തകളിൽ നിറഞ്ഞുനിന്ന കാര്യം ആയിരുന്നു. പിന്നീട് ഇവർ തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് കാരണമായത് അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് ആയിരുന്നു. ഈ പോസ്റ്റിൽ താരം പറയുന്നത് ഡിവോഴ്സ് ചെയ്തത് കൊണ്ട് ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്നാണ്. സീരിയൽ രംഗത്ത് തന്നെയുള്ള വിഷ്ണുവിനെ ആണ് താരം വിവാഹം ചെയ്തത്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാതാവ് എന്ന പരമ്പരയിലെ ക്യാമറാമാൻ കൂടിയായിരുന്നു വിഷ്ണു. തൃശ്ശൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. വീട്ടിൽ എതിർപ്പ് ഉണ്ടായതിനെതുടർന്ന് വിഷ്ണുവിന് ഒപ്പം ഇറങ്ങി പോവുകയായിരുന്നു അനുശ്രീ ചെയ്തിരുന്നത്. പിന്നീട് ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിരുന്നുവെന്നും കാറിന്റെ ഇ എം ഐ ഉൾപ്പെടെയുള്ള കാര്യങ്ങൾ തനിക്ക് നൽകാൻ സാധിക്കാത്ത അവസ്ഥ വന്നിരുന്നു എന്നും ഒക്കെ തന്നെ ഫ്ലവേഴ്സ് ചാനലിൽ എത്തിയ സമയത്ത് അനുശ്രീ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

വിഷ്ണുവുമായി ചില പിണക്കങ്ങൾ ഉണ്ട് എന്നും. അടുക്കുവാനും അകലുവാനും ഉള്ള സാധ്യതയാണ് മുൻപിൽ കാണുന്നത് എന്നുമാണ് അനുശ്രീ പറഞ്ഞിരുന്നത്. പ്രസവത്തിനു ശേഷം താൻ പോസ്റ്റ്പാർട്ടം ഡിപ്രഷൻ സ്റ്റേജിൽ ഒക്കെ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച മറ്റൊരു പോസ്റ്റും ശ്രദ്ധനേടുന്നുണ്ടായിരുന്നു. ഇത്രയും കാലം നാടൻ ഔട്ട് ലുക്കിൽ മാത്രം കണ്ടിരുന്ന താരത്തെ ഇപ്പോൾ ഒരു മോഡേൺ ലുക്കിൽ ആണ് കാണാൻ സാധിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ താരം ഇതിനെക്കുറിച്ച് പറഞ്ഞ ക്യാപ്ഷൻ ശ്രദ്ധനേടുന്നത് ആണ്. ഒരുപാട് നാളുകൾക്കു ശേഷം മനസ്സമാധാനത്തോടെ താനൊരു ഡ്രൈവ് ചെയ്തു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ഈ പോസ്റ്റിനു പുറകെ തന്നെയായിരുന്നു ഭർത്താവായ വിഷ്ണു കുഞ്ഞിനൊപ്പം ഉള്ള പുതിയ ചിത്രം പങ്കുവെച്ചിരുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു ചിത്രമാണ് വിഷ്ണു പങ്കുവെച്ചിരുന്നത്. അനുശ്രീയുമായുള്ള പിണക്കങ്ങൾ ഒക്കെ മറന്നു കൊണ്ട് വിഷ്ണു ഇപ്പോൾ കുഞ്ഞിനെ കാണാൻ എത്തിയത് ആണോ എന്നാണ് പ്രേക്ഷകർ ചോദിച്ചു കൊണ്ടിരിക്കുന്നത്.

അതോടൊപ്പം ഇവർക്ക് വലിയതോതിൽ തന്നെയുള്ള ഉപദേശങ്ങളും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നുണ്ട്. നിങ്ങൾ എല്ലാം മറന്ന് പരസ്പരം ഒരുമിച്ചു ചേരണം പിണക്കങ്ങൾ ഒക്കെ മറന്ന് സന്തോഷിച്ചു ജീവിക്കണം. കുഞ്ഞിനെ ഓർത്തെങ്കിലും തമ്മിൽ പിരിയരുത്. ഇങ്ങനെയൊക്കെയാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. വിഷ്ണു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പിണക്കം മറന്നതുകൊണ്ടാണോ മനസ്സമാധാനത്തോടെ താൻ ഒരു യാത്രയ്ക്ക് പോയി എന്ന് അനുശ്രീ കുറിച്ചിരിക്കുന്നത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്.

x