ഗർഭിണിയായി ഒമ്പതാം മാസത്തിലാണ് കോവിഡ് പോസിറ്റീവ് ആയത് , ഏറെ ഭയപ്പെട്ട നിമിഷം , ജീവിതത്തിലെ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയ സീരിയൽ നടി ശ്രീകല

സ്വന്തം വീട്ടിലെ പെൺകുട്ടി എന്നായിരുന്നു മലയാളികൾ നടി ശ്രീകലയെ വിശേഷിപ്പിച്ചിരുന്നത്.  മിനിസ്ക്രീൻ മേഖലയിൽ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ്  ശ്രീകല ശശിധരൻ. എൻറെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ സോഫിയ എന്ന അടക്കവും ഒതുക്കവും ഉള്ള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശ്രീകല മലയാള ജന മനസ്സുകളുടെ ഹൃദയം കീഴടക്കിയത്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ സോഫിയയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു ,നിരവധി അവസരങ്ങൾ ആയിരുന്നു നടിയെ തേടി  പിന്നീട് വന്നത് ,മാത്രമല്ല അന്യഭാഷയിൽ നിന്നും നിരവധി ഓഫറുകൾ വന്നിരുന്നു.അഭിനയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി വിവാഹിതയായത്.  ശേഷം ഭർത്താവുമൊത്ത് യുകെയിലേക്ക് പറന്നു, അതിനുശേഷം ശ്രീകല അഭിനയരംഗത്തേക്ക് തിരികെ വന്നിട്ടില്ല .

പിന്നീട് മകൻ ജനിച്ചു. സോഷ്യൽ മീഡിയയിലൂടെയും ചില അഭിമുഖങ്ങളിലും മാത്രമാണ് ശ്രീകലയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞത് .ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി താരം പങ്കുവയ്ക്കുകയാണ്. ഒരു മകൾ ജനിച്ചിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. പക്ഷേ ഗർഭിണിയായതും മകൾ ജനിച്ചതും ഒക്കെ ഏറെ വൈകിയാണ്  പ്രേക്ഷകരെ അറിയിച്ചത്. അതിനൊരു കാരണവും ഉണ്ട്.

മകൻ ജനിച്ച ശേഷം മറ്റൊരു തവണ കൂടി ഗർഭിണിയായിരുന്നു. പക്ഷേ അത് അബോഷൻ ആയിപ്പോയി .ഒരു കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.  മകന് ഒരു അനിയത്തി, അനിയൻ വേണമെന്ന് ശാഠ്യം പിടിച്ചിരുന്നു.  പെട്ടെന്ന് തന്നെ രണ്ടാമതും ഗർഭിണിയായി അതുകൊണ്ടുതന്നെ ആ വിവരം അറിയിച്ചിരുന്നില്ല. യുകെയിൽ നിന്ന് കുടുംബസമേതം അങ്ങനെ തിരുവനന്തപുരത്തെത്തി. നാട്ടിൽ എത്തിയ വിവരം അറിഞ്ഞു നിരവധി ഓഫറുകൾ വന്നിരുന്നു. പക്ഷേ ഒരു ചികിത്സയുടെ ഭാഗമായി റെസ്റ്റിൽ ആണെന്ന് കൂട്ടിച്ചേർത്തു. ഗർഭിണിയായതും പിന്നീട് നടന്ന പ്രസവവും ചടങ്ങുകളും ഒന്നും ആരെയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. ഒൻപതാം മാസത്തിൽ ജീവിതത്തിൽ വലിയൊരു  പ്രതിസന്ധി കൂടി താരം നേരിട്ടിരുന്നു. ഒൻപതാം മാസത്തിലായിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്.  പിന്നീട് അനിത ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു ട്രീറ്റ്മെൻറ് നടന്നത്. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്തു എല്ലാം വളരെ ഭംഗിയായി നടന്നു എന്നും താരം വ്യക്തമാക്കി.

മകളൊരു പ്രാപ്തി ആകുന്നു വരെ അഭിനയത്തിലേക്ക് മടങ്ങുക ഇല്ല എന്നും  അതിനു ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെ ക്കുറിച്ച് ചിന്തിക്കുകയുള്ളു എന്നും താരം വ്യക്തമാക്കി.സാൻവിത എന്നാണ് മകളുടെ പേര് ,സംവേദ് എന്നാണ് മകൻറെ പേര്. മൂത്തത് ആൺകുട്ടി ആയതുകൊണ്ട് തന്നെ രണ്ടാമതൊരു പെൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നു അതും ദൈവം തനിക്ക് നൽകിയെന്നും താരം വ്യക്തമാക്കി. ശ്രീകല രണ്ടാമതും അമ്മയായ വാർത്തയറിഞ്ഞ് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

x