സിനിമ അഭിനയം പട്ടിണിയിലാക്കി , ഡ്രൈവർ ജോലി ചെയ്ത് കുടുംബം പോറ്റി സീരിയൽ പ്രേഷകരുടെ പ്രിയ നടൻ കിഷോറിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പരിചിതമായ ആ മുഖമാണ് കിഷോർ പീതാംബരന്റത്. ഏകദേശം 300 ന് അടുത്ത പരമ്പരകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ കിഷോർ ഇതിനോടകം ചെയ്തു കഴിഞ്ഞിട്ടുണ്ട് . ഒരുപിടി സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ ,ഏറെയും മിനിസ്ക്രീനിലൂടെ ആണ് കിഷോർ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. മിനിസ്ക്രീൻ പരമ്പരകളിൽ ഏറ്റവുമധികം ലഭിച്ച കഥാപാത്രങ്ങൾ വില്ലൻ സ്വഭാവമുള്ളയായിരുന്നു. പക്ഷേ ജീവിതത്തിൽ താൻ ഒരു പച്ചയായ മനുഷ്യൻ ആണെന്ന് കിഷോർ തുറന്നുപറയുന്നു. തിരുവനന്തപുരം പാലോട് സ്വദേശിയാണ്, ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം ,ഭാര്യയുടെ പേര് സരിത എന്നാണ് .

പെട്ടെന്നൊരു ദിവസം അഭിനയ രംഗത്തേക്ക് കടന്നുവന്നതല്ല. ഏറെ നാളത്തെ പരിശ്രമത്തിലൂടെ യും ആഗ്രഹത്തോടെയാണ് അദ്ദേഹം അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. പഠിക്കുന്ന കാലം മുതൽ തന്നെ അഭിനയത്തോട് വല്ലാത്തൊരു അഭിനിവേശമായിരുന്നു, ഡിഗ്രിക്ക് ശേഷം ഒരു ജോലിക്ക് ശ്രമിച്ചെങ്കിലും നടന്നില്ല, പാഷൻ ആയ അഭിനയം മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെ പ്രൊഫഷണൽ നാടകങ്ങളിൽ സജീവമായി. അതിലൂടെ മിനി സ്ക്രീനിലേക്ക് എത്തുകയായിരുന്നു.
നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും അദ്ദേഹം ഹം പ്രവർത്തിച്ചിട്ടുണ്ട് പിന്നീടാണ് സീരിയലിലേക്കും സിനിമയിലേക്കും കടന്നു വന്നത്. മിനിസ്ക്രീൻ പരമ്പരകളിലെ മികവുറ്റ വേഷങ്ങൾ അങ്ങനെ കിഷോറിനെ തേടിയെത്തി. അഭിനയ ജീവിതം മാറ്റിമറിച്ചത് അങ്ങാടിപ്പാട്ട് എന്ന പരമ്പരയായിരുന്നു.

അങ്ങാടി പാട്ടിലെ മികച്ച അഭിനയത്തിന് ശേഷം അലകള്‍, സാഗരം, ഹരിചന്ദനം,ഊമക്കുയില്‍, സ്ത്രീജന്‍മം,ഹരിചന്ദനം,മഞ്ഞുരുകും കാലം തുടങ്ങി 300 ഓളം സീരിയലുകളില്‍ മികച്ച വേഷങ്ങൾ താരം ചെയ്തു. നായകനായും പ്രതി നായകനായും വേഷങ്ങൾ തേടിയെത്തി. ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് എല്ലാം വളരെ പരിചിതമായ ഒരു താരമായി മാറാൻ കിഷോറിന് സാധിച്ചു.

കാഞ്ചീപുരത്തെ കല്യാണം, തിങ്കൾ മുതൽ വെള്ളി വരെ, കിങ് ആൻഡ് കമ്മീഷണർ, സിംഹാസനം തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. അതിൽ മികവുറ്റ കഥാപാത്രം ലഭിച്ചത് കാഞ്ചിപുരത്തെ കല്യാണം എന്ന ചിത്രത്തിലായിരുന്നു. സിനിമയിൽ സജീവമാകാൻ ആരംഭിച്ചപ്പോൾ മിനിസ്ക്രീനിൽ നിന്നും താരം വിടവാങ്ങി എന്നുള്ള വാർത്തകൾ പ്രചരിച്ചു. ഇനി മിനി സ്ക്രീൻ പരമ്പരകളിൽ അഭിനയിക്കില്ല എന്നും സിനിമയിൽ മാത്രമേ ശ്രദ്ധകേന്ദ്രീകരിക്കുക ഉള്ളൂ എന്ന് വാർത്തകൾ വന്നു. അങ്ങനെ അവസരങ്ങൾ പലതും നഷ്ടപ്പെടാൻ തുടങ്ങി,ഇതോടെ രണ്ട് മാസം ജോലിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നുവെന്ന് കിഷോർ തുറന്നു പറയുന്നു. അങ്ങനെയാണ് ഡ്രൈവിംഗ് മേഖലയിലേക്ക് വന്നത്. അഭിനയം അല്ലെങ്കിൽ മറ്റെന്തു തൊഴിൽ ചെയ്യും എന്നതിന് ഉത്തരം ഡ്രൈവിങ് ആയിരുന്നു. തനിക്ക് എല്ലാ വണ്ടികളും ഓടിക്കാൻ അറിയാം അങ്ങനെ ഡ്രൈവിംഗ് മേഖല തിരഞ്ഞെടുക്കുകയായിരുന്നു പിന്നീട്സരയുവില്‍ അവസരം ലഭിച്ചു അങ്ങനെ അഭിനയ രംഗത്ത് വീണ്ടും സജീവമായി എന്നും താരം പറയുന്നു.

x