ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിക്കുന്നത് എന്റെ മകളാണ് , ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത് ; മകളെക്കുറിച്ച് വികാരാധീനനായി ബിനു അടിമാലി

കോമഡി പ്രോഗ്രാമിലൂടെ സിനിമയില്‍ എത്തുകയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സിലേക്ക് കടന്നു വരികയും ചെയ്ത താരമാണ് ബിനു അടിമാലി. ജനപ്രിയ ചാനലായ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന കോമഡി ഷോയിലൂടെയാണ് ബിനു അടിമാലി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. നര്‍മം കലര്‍ന്ന സംസാര ശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്. സ്‌കൂള്‍ കാലം മുതല്‍ കലയോട് ചേര്‍ന്ന് നില്‍ക്കുന്ന കലാകാരന്‍ കൂടിയാണ് ബിനു അടിമാലി. മിമിക്രി ട്രൂപ്പുകളില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ബിനു അടിമാലി സിനിമയിലേക്ക് എത്തുന്നത്.

നടനും നിർമാതാവുമൊക്കെയായ മണിയൻ പിള്ള രാജു ആണ് ബിനുവിനെ സിനിമയിലേക്ക് ആദ്യമായി കൊണ്ട് വരുന്നത്. തൽസമയം ഒരു പെൺകുട്ടി ആണ് ബിനു ആദ്യമായി അഭിനയിച്ച ചിത്രം. ചിത്രത്തിലെ മികച്ച അഭിനയത്തെ തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബിനു അഭിനയിച്ചു. ബിനുവിന്റെ അച്ഛനുമമ്മയും കൃഷിക്കാരായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ബിനു ഈ നിലയിലെത്തുന്നത്. പെയിന്റിംഗ് പണിക്കു പോയാണ് ബിനു കുടുംബം നോക്കിയിരുന്നത്.

ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. കഴിഞ്ഞ ദിവസം സ്റ്റാർ മാജിക്ക് ഷോക്കിടെ മകളെക്കുറിച്ച് സംസാരിച്ചു വികാരാധീനനായിരുന്നു ബിനു. ഡൗൺ സിൻഡ്രോം എന്ന രോഗം ബാധിച്ച സന മോളായിരുന്നു അടുത്തിടെ സ്റ്റാർ മാജിക്കിലേക്ക് അതിഥിയായി എത്തിയത്. ആ സമയത്താണ് ബിനു അടിമാലി മകളെക്കുറിച്ച് പറഞ്ഞ് വികാരഭരിതനാകുന്നത്. നിറഞ്ഞ കണ്ണുകളോടെ മകളെ കുറിച്ച് ബിനു അടിമാലി പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെയും കണ്ണ് നിറക്കുന്നതായിരുന്നു.

മോളേ നിന്നെപ്പോലൊരു മകൾ എനിക്കുമുണ്ട്, എന്റെ ഭാര്യ എന്നെ വിളിക്കുന്നതിനേക്കാളും കൂടുതൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത് എന്റെ മകളാണ് , ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത്. സനമോളെ ചേർത്ത് നിർത്തി ബിനു അടിമാലി ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മകളെ കുറിച്ച് ബിനു അടിമാലി പറഞ്ഞ വാക്കുകൾ പ്രേക്ഷകരുടെയും കണ്ണ് നിറക്കുന്നതായിരുന്നു. സ്റ്റാർ മാജിക്കിൽ പങ്കെടുക്കണം എന്ന ആഗ്രഹം സന മോൾ അമ്മയോട് പങ്കു വെച്ചിരുന്നു. അങ്ങനെയാണ് സന മോൾ സ്റ്റാർ മാജിക്കിൽ എത്തുന്നത്.

സന മോളുടെ അസുഖം മൂലം ബന്ധുക്കളിൽ നിന്ന് പോലും തനിക്ക് അവഗണകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സനയുടെ ‘അമ്മ പറയുന്നു . എനിക്ക് ഇങ്ങനെയൊരു മോൾ ഉള്ളതിനാൽ ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടുണ്ടെന്ന് കസിൻസ് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് വല്ലാതെ വേദനിച്ചുവെങ്കിലും ഇന്ന് ആ മകളുടെ പേരിൽ അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമാണ് തോന്നുന്നത് എന്നും സനയുടെ അമ്മ പറഞ്ഞു. തന്റെ മകൾക്ക് ആരുടേയും സഹതാപം വേണ്ടെന്നും സനയുടെ അമ്മ പറഞ്ഞു. സന ആഗ്രഹിച്ചത് പോലെ തന്നെ സ്റ്റാർ മാജികിൽ വരാനും എല്ലാവരേയും കാണാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

x