ഡേറ്റിങ്ങിൽ തുടങ്ങി പ്രണയമായി, സിനിമകളിലെ പോലെ റൊമാന്റിക്കായിരുന്നു ഒന്നിച്ചുണ്ടായിരുന്ന സമയം’ ; ജാസ്മിനെക്കുറിച്ച് മോനിക്ക

കോഴിക്കോട് മുക്കം സ്വദേശിനിയായ ജാസ്മിന്‍ എം മൂസ ജീവിതത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്ന് വന്ന് ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 വരെ എത്തിനില്‍ക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ജാസ്മിന്‍. മോണിക്ക ഷമി എന്നൊരു പെണ്‍കുട്ടിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് താനെന്നും അവളുടെ ആശീര്‍വാദം നേടിയാണ് ബിഗ് ബോസിലേക്ക് എത്തിയതെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മോണിക്ക പങ്കുവെച്ച വിശേഷങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മോണിക്ക ജാസ്മിനെക്കുറിച്ച് പറഞ്ഞത്‌.

ഉത്തര്‍പ്രദേശുകാരിയാണ് മോണിക്ക. ജനിച്ചത് ഹിമാചല്‍ പ്രദേശിലും. പഠിച്ചത് സിംഗപ്പൂരാണ്. ഡിസൈനറായി ജോലി ചെയ്യുകയാണ് മോണിക്ക ഇപ്പോള്‍. ഹിന്ദി ബിഗ് ബോസിന്റെ ഫാനായ താനാണ് ജാസ്മിനെ ഷോയ്ക്ക് പോകാനായി നിര്‍ബന്ധിച്ചതെന്ന് മോണിക്ക പറയുന്നു.നേരത്തെ മറ്റൊരാളുമായി പ്രണയത്തിലായ മോണിക്ക പിന്നീടാണ് ജാസ്മിനെ കാണുന്നതും പരിചയപ്പെടുന്നതും.”ന്‍ഡര്‍ ആപ്പിലൂടെയായി പുതിയ ആളുകളെ പരിചയപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് ജാസ്മിന്റെ മെസേജ് വന്നത്. എനിക്കൊരു ഗേള്‍ഫ്രണ്ടുണ്ടെന്നായിരുന്നു ഞാന്‍ പറഞ്ഞത്. സീരിയസ് റിലേഷന്‍ വേണ്ടെന്നും ഡേറ്റിംഗാണ് ഉദ്ദേശിക്കുന്നതെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവളും അത് സമ്മതിക്കുകയായിരുന്നു. ഒന്നിച്ച് ചെലവഴിച്ച സമയമെല്ലാം വളരെ നല്ലതായിരുന്നു.ജാസ്മിനെ എനിക്ക് നേരത്തെ അറിയില്ലായിരുന്നു. ഞാന്‍ സോഷ്യല്‍മീഡിയയിലൊന്നും ആക്ടീവല്ലായിരുന്നു. മലയാളികളൊക്കെ ജാസ്മിനോട് സംസാരിക്കുകയും സെല്‍ഫി എടുക്കുന്നതുമൊക്കെ കണ്ടിട്ടുണ്ട്. അവരെന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാവാറില്ലായിരുന്നു. ”-മോണിക്ക പറയുന്നു.

രണ്ട് മൂന്ന് ദിവസം ജാസ്മിനോടൊപ്പം താമസിച്ചപ്പോള്‍ സിനിമയില്‍ കാണുന്ന പോലുള്ള റൊമാന്റിക് രംഗങ്ങളാണ് അരങ്ങേറിയത് എന്ന് മോണിക്ക പറയുന്നു. വീട്ടുകാരോടൊന്നും ഇതേക്കുറിച്ച് പറഞ്ഞില്ലായിരുന്നു. ഒരു വര്‍ഷമായി മോണിക്കയും ജാസ്മിനും ഒന്നിച്ചാണ് താമസിക്കുന്നത്. മലയാളം കുറച്ചേ മോണിക്കയ്ക്ക് വശമുള്ളൂ.ബിഗ് ബോസ് സീസണ്‍ 4 സുഹൃത്തിനൊപ്പം സ്ഥിരമായി കാണാറുണ്ടെന്ന് മോണിക്ക പറയുന്നു. ഇടയ്ക്ക് സഹായത്തിനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്ററും മോണിക്ക ഉപോഗിക്കാറുണ്ട്. ശരിക്കും റിയലായാണ് ജാസ്മിന്‍ അവിടെ നില്‍ക്കുന്നതെന്നും യഥാര്‍ത്ഥ ജീവിതത്തിലും ജാസ്മിന്‍ റിയലാണെന്നും മോണിക്ക പറയുന്നു.”അവളുടെ ക്യാരക്ടര്‍ അങ്ങനെയാണ്. അവള്‍ എപ്പോഴും പ്രതികരിക്കുന്നത് അങ്ങനെയാണ്. ഞങ്ങള്‍ രണ്ടാളുടേയും ക്യാരക്ടറില്‍ കുറച്ച് സാമ്യതകളുണ്ട്” എന്നും മോണിക്ക പറയുന്നു.

ടിക് ടോക് വീഡിയോ വഴി സോഷ്യൽ മീഡിയയുടെ ട്രെൻഡ് ആയി മാറിയ ഒരാളാണ് ജാസ്മിൻ. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ ജാസ്മിന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു. പരാജയപ്പെട്ട രണ്ട് വിവാഹങ്ങളും പിന്തുണയില്ലാത്ത ജീവിതവും അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുകയായിരുന്നു. യഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച ജാസ്മിന്‍ താന്‍ ആഗ്രഹിച്ച പ്രൊഫഷനിലേക്കും ജീവിതത്തിലേക്കും എത്തിയതിനെക്കുറിച്ച് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4ല്‍ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഇപ്പോള്‍ ജാസ്മിന്‍. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സഹ മത്സരാര്‍ത്ഥികളോട് പറയുന്ന വ്യക്തിയാണ് ജാസ്മിന്‍ എം മൂസ.

x