ഒരു കുഞ്ഞിനായി 16 വർഷത്തെ കാത്തിരിപ്പ് ; ഒടുവിൽ സജി സുരേന്ദ്രന് ദൈവം കനിഞ്ഞു നൽകിയത് ഇരട്ടക്കുട്ടികളെ

ഭാഷയോ മതമോ ജാതിയോ മറ്റ് വേർതിരിവുകൾ ഒന്നുമില്ലാതെ തന്നെ എല്ലാവരും ഒരേ വികാരത്തിൽ ആസ്വദിക്കുന്ന ഒരു മേഖലയാണ് സിനിമ. സിനിമ അഭിനേതാക്കൾക്ക് പൊതുവേ ഒരു ഗ്ലാമറസ് പരിവേഷവും, നിരവധി ആരാധകരെ യുമാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തരം അഭിനേതാക്കളെ വാർത്തെടുക്കുന്നത് അവരെക്കാൾ കഴിവുറ്റ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംവിധായകരാണെന്ന് നിസ്സംശയം തന്നെ പറയാം. മലയാള സിനിമ നിരവധി കഴിവുറ്റ സംവിധായകരെ കൊണ്ട് സമൃദ്ധമാണ്. അത്തരത്തിൽ കഴിവുറ്റ, പ്രേക്ഷകരാൽ ശ്രദ്ധിക്കപ്പെട്ട, ഒരു മലയാള സിനിമ സംവിധായകനാണ് സജി സുരേന്ദ്രൻ.

ഒരു സിനിമാ സംവിധായകൻ മാത്രമല്ല നിരവധി ഡ്യൂപ്പർ ഹിറ്റുകളായ മിനിസ്ക്രീൻ പരമ്പരകളുടെ സംവിധായകൻ കൂടിയായിരുന്നു താരം. മിനിസ്ക്രീൻ പരമ്പരകൾ സംവിധാനം ചെയ്തതാണ് ഒടുവിൽ മലയാള സിനിമ സംവിധായക ലോകത്തേക്കുള്ള അരങ്ങേറ്റം. ഇവർ വിവാഹിതരായാൽ എന്ന സൂപ്പർഹിറ്റ് കോമഡി ഫാമിലി ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്, സജി സുരേന്ദ്രൻ മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ജയസൂര്യ ഭാമ സിദ്ദിഖ് നെടുമുടി വേണു തുടങ്ങിയ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് അദ്ദേഹം തന്റെ ആദ്യ സിനിമ ഒരുക്കിയത്. പിന്നീട് അവിടുന്ന് നിരവധി ഹിറ്റ് സിനിമകൾ ആയ ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ തുടങ്ങിയവയിലൂടെ മലയാള സിനിമാ ലോകത്ത് സജീവമായി.

2010 ഇൽ പുറത്തിറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഹാപ്പി ഹസ്ബൻഡസ് എന്ന കോമഡി ഫാമിലി ചിത്രത്തിലൂടെ മലയാള കോമഡി സിനിമയ്ക്ക് പകരം വെക്കാൻ കഴിയാത്ത ഒരു സംവിധായകൻ ജനിച്ചു. ഈ ചിത്രം 150 ദിവസത്തിൽ ഏറെയാണ് കേരളത്തിൽ വിജയകരമായി ഓടിയത്.അഭിനയത്തിലൂടെ ആണ് സംവിധായക ലോകത്തേക്കുള്ള സജി സുരേന്ദ്രന്റെ കടന്നുവരവ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അദ്ദേഹം 2005ലാണ് സംഗീത യുമായി വിവാഹം കഴിച്ചത്. ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് തന്റെ പ്രണയിനിയെ തന്നെ ജീവിതസഖിയായി കൂടെ കൂടിയത്.

സ്കൂൾ കാലഘട്ടം മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.ഇപ്പോൾ സജി സുരേന്ദ്രന്റെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിലെ വരികളും ആണ് വൈറൽ ആയി മാറുന്നത്.ഇരുവരുടെയും വിവാഹം കഴിഞ്ഞ് 16 വർഷം ആയെങ്കിലും കുട്ടികൾ ഇല്ലായിരുന്നു. എന്നാൽ ആ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരുടെയും ജീവിതത്തിൽ സന്തോഷം പകരാൻ ആദ്യത്തെ കണ്മണികൾ എത്തിയത് ഇരട്ടക്കുട്ടികളാണ്. കാത്തിരുന്നു കിട്ടിയ കണ്മണികൾ ഇരട്ടക്കുട്ടികൾ ആയി ഇരട്ടി സന്തോഷം ആണ് താരത്തിനും ഭാര്യക്കും നൽകുന്നത്.രണ്ടും ഓമനത്തമുള്ള ആൺകുഞ്ഞുങ്ങൾ ആണ്.

കുഞ്ഞുങ്ങളുടെ മൃദുലമായ കുഞ്ഞിപാദങ്ങളുടെ ചിത്രം പങ്കുവെച്ച് സജി സുരേന്ദ്രൻ കുറിയ്ക്കുന്നതിങ്ങനെ” ചിലപ്പോൾ അത്ഭുതം ഇരട്ട ആയും വരും,ഇരട്ടക്കുട്ടികളുടെ അച്ഛൻ ആയി.ആൺകുട്ടികൾ ആണ്. ദൈവത്തിനു നന്ദി” നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.ഹസ്ബൻസ് ഇൻ ഗോവ,ആംഗ്രി ബേബീസ് ഇൻ ലവ്,ഷീ ടാക്സി, തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളെല്ലാം മലയാളസിനിമയ്ക്കു സമ്മാനിച്ചത് സജി സുരേന്ദ്രൻ തന്നെയായിരുന്നു.

x