പേർളിയുടെ സഹോദരിയുടെ വിവാഹത്തിന്റെ സന്തോഷം മാറും മുമ്പെ പേർളിയുടെ വീട്ടിൽ മരണവും

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അവതാരകയും നടിയുമായ പേർളി മാണി, പേർളി മാണിയെ പോലെ തന്നെ എല്ലാവർക്കും സുപരിചതമാണ് പേർളിയുടെ മൊത്ത കുടുംബത്തെയും, രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു പേർളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം കഴിഞ്ഞത്, ഫാഷൻ ഡിസൈനർ ആയ റേച്ചൽ മാണിയുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറീരുന്നു, കുടുംബത്തിൽ നിന്ന് കുറച്ച് പേർ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നൊള്ളു

എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞു രണ്ടാം ദിവസം തന്നെ പേർളിയുടെ കുടുംബത്തിൽ നിന്ന് ഒരു ദുഃഖവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്, പേർളിയുടെ അങ്കിൾ ഡേവീസ് വി പോള്‍ ഈ ലോകത്തുനിന്ന് വിട്ട് പോയി എന്ന വാർത്തയാണ് എത്തുന്നത്, പേർളി മാണിയുടെ അച്ഛൻ മാണിയുടെ സഹോദരനാണ് ഡേവീസ് വി പോള്‍, പേർളിയുടെ അച്ഛന്റെ കൂടെ ഒരുമിച്ച് തന്നെയായിരുന്നു ഡേവീസും കുടുംബവും താമസിച്ചിരുന്നത്, അത് കൊണ്ട്തന്നെ ഡേവീസിന്റെ വിയോഗം ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറം എന്ന് തന്നെ പറയാം

നിരവതി പഴേ ഇന്റർവ്യൂകളിലും മറ്റും പേർളി മാണി ഡേവീസ് അങ്കിളിനെ പറ്റി പറഞ്ഞിട്ടുണ്ട്, കൂടാതെ പേർളി മാണി ബിഗ്‌ബോസിലും ഡേവീസ് അങ്കിളിനെ പറ്റി നിരവതി പ്രാവശ്യം പറഞ്ഞിട്ടുണ്ടായിരുന്നു, ഈ കഴിഞ്ഞ ഡേവിസിന്റെ ജന്മദിനത്തിൽ പേർളി മാണി സോഷ്യൽ മീഡിയയിൽ കൂടി ജന്മദിന ആശംസ അറിയിച്ച് എഴുതിയ വാക്കുകൾ ഏറെ ശ്രെധേയം ആയിരുന്നു, ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചത് വലിയ സന്തോഷം ആണെന്നും അച്ഛനെയും ഡേവിസ് അങ്കിളിനെയും നോക്കിയാണ് വളർന്നതെന്നും, അവരാണ് ജീവിതത്തിൽ തൻറെ ഏറ്റവും വലിയ പ്രചോതനവും എന്നായിരുന്നു അന്ന് പേർളി കുറിച്ചത്

പേർളിയുടെ അച്ഛൻ മാണിയും ഡേവിസും സഹോദരങ്ങൾ ആണെങ്കിലും അതിലുപരി നല്ലൊരു സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും, പേർളി മാണിയുടെ അമ്മ മോളിയുടെ സഹോദരി മിനിയെയാണ് ഡേവിസ് കല്യാണം കഴിച്ചിരിക്കുന്നത്, അത് കൊണ്ട് കൂടിയാണ് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്, ഡേവിസിനും മിനിക്കും മൂന്ന് മകൾ ആണ് ഉള്ളത് ശ്രദ്ധ, റിനിറ്റ, ശരത്ത് എന്നിവരാണ് മക്കൾ, കസിൻസുമായുള്ള നിരവതി ചിത്രങ്ങൾ പേർളി മാണി സോഷ്യൽ മീഡിയയിൽ മുംബ് പങ്ക് വെച്ചിരുന്നു, അപ്രത്യക്ഷമായ ഡേവിസിന്റെ വിയോഗത്തിൽ ഞെട്ടലിൽ ആണ് ആ കുടുംബം

x