ഒരുപാട് വിഷമതകളിലൂടെ കടന്നുപോയവളാണ് ഞാൻ, അതിൽ നിന്നെല്ലാം എനിക്ക് ധൈര്യം തന്നത് പപ്പയായിരുന്നു, പക്ഷേ അദ്ദേഹത്തിൻറെ വിയോഗത്തിൽ എനിക്ക് കരുത്ത് പകരുവാൻ ആരും ഉണ്ടായില്ല; കണ്ണ് നിറഞ്ഞ് റിമി ടോമി

ദിലീപ്, കാവ്യാമാധവൻ, ജ്യോത്സന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായി തീർന്ന താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലും പരിപാടികളിലും ഒക്കെ സജീവമായ താരം ഇന്നും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടവൾ തന്നെയാണ്. ഒരുതരത്തിൽ പറഞ്ഞാൽ യാതൊരു വിമർശകരെയും നേടാത്ത താരങ്ങളിൽ ഒരാൾ എന്ന് വേണമെങ്കിൽ റിമിയെ വിശേഷിപ്പിക്കാൻ കഴിയും. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന താരത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുള്ള അവസരം വളരെ ചുരുക്കമാണ്. ഏത് സന്ദർഭത്തെയും അതിൻറെ പ്രാധാന്യത്തോടെ തന്നെ നർമ്മത്തിൽ ചാലിക്കുവാൻ ശ്രമിക്കുന്ന മറ്റേതെങ്കിലും താരത്തിനു ഉണ്ടോ എന്ന കാര്യവും സംശയമാണ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും അതിനുമുൻപ് അതേ ചാനലിലെ തന്നെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലെ അവതാരികയായും റിമി ആളുകളുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്നിരുന്നു. ഇപ്പോൾ നവ്യാനായർ, മുകേഷ് എന്നിവർക്കൊപ്പം ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിലെ ജഡ്ജായി തിളങ്ങുകയാണ് താരം. വിവാഹവും വിവാഹമോചനവും ഒക്കെ ഒരു പരിധിവരെ താരത്തെ തളർത്തിയിട്ടുണ്ടെങ്കിൽ പോലും അതിൽ നിന്നൊക്കെ റിമി കരകയറി വന്നത് വളരെ എളുപ്പത്തിൽ തന്നെയായിരുന്നു. പിന്നീടുള്ള താരത്തിന്റെ മേക്കോവർ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കിടിലം പരിപാടിയിൽ വച്ച് തൻറെ പിതാവിൻറെ വിയോഗത്തെ പറ്റിയുള്ള റിമയുടെ വാക്കുകൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കരഞ്ഞു കാണാത്ത റിമി കണ്ണുകൾ കലങ്ങി കരഞ്ഞു കൊണ്ടാണ് അനുഭവം പറയുമ്പോൾ കാണാൻ കഴിയുന്നത്

തൻറെ പപ്പയെ പറ്റി റിമിയുടെ വാക്കുകൾ ഇപ്രകാരം. യാതൊരു ആരോഗ്യ പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല പപ്പ. അതുകൊണ്ടുതന്നെ പോയി എന്ന് പറയുമ്പോൾ അത് ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടാണ്. എനിക്ക് ആദ്യം അത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഇടപ്പള്ളി പള്ളിയിൽ കുർബാന കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വന്നപ്പോൾ മമ്മി വിളിച്ചു പറയുകയായിരുന്നു പപ്പ ആശുപത്രിയിലാണെന്ന്. എന്താണ് കാര്യം എന്നൊന്നും എനിക്ക് ആദ്യം മനസ്സിലായില്ല.മിൾട്രിയിൽ ജോലി ചെയ്തിരുന്ന പപ്പാ അദ്ദേഹത്തിന്റെ അമ്മയ്ക്ക് അസുഖമാണെന്ന് അറിഞ്ഞപ്പോഴാണ് നാട്ടിലേക്ക് എത്തിയത്. കുറച്ചു സമയങ്ങൾക്ക് ശേഷം വീണ്ടും വിളിച്ച് ഹി ഈസ് നോ മോർ എന്നോട് പറഞ്ഞു. പെട്ടെന്ന് കേട്ടപ്പോൾ ആ വാർത്തയിൽ ഞാൻ ബോധരഹിതയായി വീഴുക മാത്രമായിരുന്നു ചെയ്തതെന്ന് പറയുന്നു.

x