മകളോടൊപ്പം കേക്ക് മുറിച്ച് ആഘോഷമാക്കി ഗായിക അമൃത സുരേഷ്; ആശംസ്‌ അയച്ച എല്ലാവർക്കും നന്ദി അറിയിച്ച് താരം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന ഐഡിയ സ്റ്റാർ സിംഗറിൽ കൂടി പ്രശസ്തയായ താരമാണ് ഗായിക അമൃത സുരേഷ്, തുടർന്ന് നിരവതി അവസരണങ്ങളാണ് താരത്തിനെ തേടി എത്തിയത്, റേഡിയോ ജോക്കിയായും പിന്നണി ഗായികയായും താരം തിളങ്ങി നിരവതി സിനിമകളിലും ആൽബങ്ങളിലും അമൃതാ സുരേഷ് പാടീട്ടുണ്ട്, 2010ൽ ആണ് താരത്തിന്റെ വിവാഹം നടക്കുന്നത് തമിഴ് നടൻ ബാലയുമായിട്ടായിരുന്നു അമൃതയുടെ വിവാഹം, ഇരുവർക്കും അവന്തിക എന്ന മകൾ ജനിക്കുന്നത് 2012ൽ ആണ്‌, എന്നാൽ 2016ൽ ബാലയും അമൃതയും വേർപിരിഞ്ഞു.

അമൃതയ്‌ക്കൊപ്പമാണ് മകൾ അവന്തിക താമസിക്കുന്നത്, അമൃതയും സഹോദരി അഭിരാമിയും ചേർന്ന് സ്വന്തമായി ഒരു മ്യൂസിക് പ്രൊഡക്ഷൻ കമ്പനി ആരംഭിവിച്ചിരുന്നു, അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്നാണ് ആ മ്യൂസിക് കമ്പനിക്ക് പേരിട്ടിരിക്കുന്നത്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്‌ബോസ് സീസൺ രണ്ടിൽ അമൃതയും അഭിരാമിയും പങ്കെടുത്തിരുന്നു, പരുപാടിയുടെ അമ്പതാം ദിവസം വൈൽഡ് കാർഡ് എൻട്രയിൽ കൂടിയാണ് ഇരുവരും പങ്കെടുത്തത്, ശേഷം അവസാന റൌണ്ട് വരെ ഇരുവരും പിടിച്ച് നിന്നിരുന്നു, അതിന് ശേഷം ഇരുവരും വളരെ പ്രശസ്തർ ആവുകയാണ് കാണാൻ സാധിച്ചത്.

ഇപ്പോൾ അച്ഛനും അമ്മയോടൊപ്പം തൻറെ പിറന്നാൾ ആഘോഷിച്ച ചിത്രങ്ങൾ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്, മകൾ അവന്തികയും സഹോദരി അഭിരാമിയടൊപ്പം കേക്ക് മുറിച്ചാണ് തൻറെ പിറന്നാൾ ഗായിക അമൃത സുരേഷ് കൊണ്ടാടിയത്, പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാം അമൃത സുരേഷ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിട്ടുണ്ട്, നിരവതി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്ത് വന്നത്, ആശംസ അയച്ച എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് അമൃത കുറിച്ചത് ഇങ്ങനെ

എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല , ആശംസകളും പ്രാർത്ഥനകളും കൊണ്ട് എന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി, എല്ലാവരോടും മറുപടി പറയാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, പക്ഷേ നിങ്ങൾക്ക് എല്ലാവിധ ആലിംഗനങ്ങളും നന്ദിയും അറിയിക്കുന്നു.ഓരോ തവണയും, ഞാൻ വീഴുമ്പോൾ, നിങ്ങൾ എല്ലാവരും എന്റെ കൈകൾ പിടിച്ച് എന്നെ എഴുന്നേൽപ്പിക്കുക യായിരുന്നു ..”അമ്മു ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, മുന്നോട്ട് പോകുക” എന്ന് നിങ്ങൾ എല്ലാവരും പറയുമ്പോഴെല്ലാം, ഞാൻ കൂടുതൽ ശക്തിയോടെ വീണ്ടും തിരികെ എത്തുന്നത്. നിങ്ങൾ എല്ലാവരും എൻറെ കുടുംബം ആയതിന് നന്ദി .. എന്റെ സന്തോഷം … എന്റെ ശക്തിയും പിന്തുണയും എല്ലാം നിങ്ങളാണ് ഇതായിരുന്നു ഗായിക അമൃത സുരേഷ് നന്ദി അറിയിച്ച് കൊണ്ട് പങ്ക് വെച്ചത്

x