കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം, തന്നെയും കുടുംബത്തെയും കരിവാരിതേയ്ക്കാനും സമൂഹത്തിന് മുന്നിൽ മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ്

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വീടുവെക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിന് നേരെ സൈബർ ആക്രമണം. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ്. ഇദ്ദേഹത്തിന്റെ കുടുംബ സ്വത്തിൽ നിന്നുമാണ് അദ്ദേഹം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനായി സ്ഥലം നൽകിയത്.

എന്നാൽ ഇതോടെ ഇദ്ദേഹത്തിനെതിരെ ക്രൈസ്തവർ തന്നെ ആരോപണങ്ങൾ പടച്ചുവിടുകയാണ്. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ എങ്ങനെയും അവസാനിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചിലർ ഇത്തരം സൈബർ ആക്രമണം നടത്തുന്നത്. തന്നെയും കുടുംബത്തെയും കരിവാരിതേയ്ക്കാനും, സമൂഹത്തിന് മുന്നിൽ മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.

തന്റെ പ്രവർത്തനങ്ങൾ തടയിടണം, സഭയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ ക്രൈസ്തവരിൽ ചിലർ നടത്തുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ സഹായിച്ചതുകൊണ്ട് മാത്രമാണ് ബിഷപ്പിന് ഇത്രമായൊരു അവസ്ഥയുണ്ടായതെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും കൊല്ലം സുധിയുടെ ഭാര്യയും പ്രതികരിച്ചു.

x