ഉയരക്കുറവിനെ പരിഹസിച്ചവർ പോലും പിന്നീട് അഭിനന്ദിക്കാനെത്തി , ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് പ്രിയ നടൻ ജോബി

മലയാള സിനിമ ആസ്വാദകരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒരാമുഖം ആവശ്യമില്ലാത്ത കലാകാരനാണ് ജോബി. കലാജീവിതത്തിലും വ്യക്തിജീവിതത്തിലും ഒക്കെ തന്റെ കുറവുകളെ അതിജീവിച്ചാണ് ജീവിതവിജയം ജോബി കൈവരിച്ചിരിക്കുന്നത്. തന്റെ ഉയരക്കുറവ് ഒരു ഭാഗ്യമായാണ് അദ്ദേഹം കാണുന്നത് എന്ന് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് കഴിയുന്നത്ര ഉത്തരവാദിത്തങ്ങൾ ചെയ്യാൻ യാതൊരു മടിയും തനിക്ക് ഇല്ലന്നും അദ്ദേഹം പറയാറുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സന്തോഷം നിമിഷങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തന്റെ ഉയരക്കുറവ് ഒരു ദോഷമായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല അതിനെപ്പോഴും താൻ പോസിറ്റീവായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് മടിയില്ലാതെ സംസാരിക്കാനും ശ്രമിക്കാറുണ്ട്.

അതിനാൽ മുൻനിരയിലെ പ്രധാന സ്ഥാനങ്ങളാണ് തന്നെ തേടി എത്തിയിട്ടുള്ളത്. സിനിമകളിലും നാടകങ്ങളിലും ഒക്കെ അഭിനയിക്കുവാനും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഉള്ള ഭാഗ്യം ലഭിച്ചു. മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലെ കഥാപാത്രം തന്നെ തേടിയെത്തുന്നത് ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷമാണ്. പലരും അതിൽ നിന്നും തന്നെ പിന്തിരിപ്പിക്കാൻ വരെ ശ്രമിച്ചു. എന്നാൽ ആ ചിത്രത്തിലൂടെ അത്തരക്കാർക്ക് തന്റെ കഴിവ് കാണിച്ചുകൊടുക്കാനാണ് തനിക്ക് സാധിച്ചത്. സിനിമയിലെ അഭിനയത്തിനായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാർഡ് തനിക്ക് ലഭിച്ചത്. അതു തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ കരിയറിലെ കഥാപാത്രവും. അഭിനയ ജീവിതത്തിന്റെ തുടക്കം തന്നെ നാടകത്തിൽ നിന്നാണ്. സ്കൂൾ സമയം മുതൽ നാടകങ്ങളിൽ ഒക്കെ സജീവമായിരുന്നു.

ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഒക്കെ മികച്ച നടനായി മാറിയിട്ടുണ്ട്. അന്നും മിമിക്രി ഒക്കെ കയ്യിലുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രൊഫഷണൽ മിമിക്രിയുടെ ഭാഗമായി താൻ മാറുന്നത്. ശേഷം യൂണിവേഴ്സിറ്റി കലാപ്രതിഭയായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. അത് ജീവിതത്തിൽ തന്നെ ഒരു വലിയ വഴിത്തിരിവായി തന്നെയാണ് കാണുന്നത്. തുടർന്നാണ് ബാലചന്ദ്ര മേനോന്റെ അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. പിന്നീട് ദൂരദർശനിലും പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞു. പിന്നെ പല കഥാപാത്രങ്ങൾക്കും ശബ്ദം നൽകാനും സാധിച്ചു.അതിൽ ഏറ്റവും പ്രിയപ്പെട്ടത് ലുട്ടാപ്പിക്ക് ശബ്ദം കൊടുത്തതാണ്. അത് ഇന്നും എന്നും കുട്ടികളുടെ മനസ്സിൽ തങ്ങി നിൽക്കുകയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ഒരു കുട്ടിക്കും താൻ ശബ്ദം നൽകിയിട്ടുണ്ട്.

സന്തോഷം നിറഞ്ഞ കുടുംബജീവിതമാണ് തന്റെ ഭാര്യ സൂസൻ തനിക്ക് പിന്തുണയായി എപ്പോഴും കൂടെയുണ്ട്. രണ്ട് മക്കളാണുള്ളത് മൂത്തയാൾ സിദ്ധാർദ് രണ്ടാമത്തെ ആൾ ശ്രേയസ്സ് രണ്ടാമത്തെ മകന് സുഖമില്ല. അവന് ഓട്ടിസം ആണ്. സംസാരിക്കാൻ കഴിയില്ല. സ്വന്തമായി കാര്യങ്ങൾ ഒന്നും ചെയ്യാൻ ആകില്ല. പക്ഷേ ഹൈപ്പർ ആക്ടീവാണ്. ഇപ്പോൾ ഒക്കെയായി വരികയാണ്. ഡിഗ്രി കഴിഞ്ഞു. താൻ ഇപ്പോൾ കെഎസ് എഫ് ഇയുടെ ഉള്ളൂർ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുകയാണ്. കലയോടുള്ള താല്പര്യം കൊണ്ടാണ് അഭിനയമായി വീണ്ടും അദ്ദേഹം കഴിയുന്നത്.

x