അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കു വച്ചു മൃദുല വിജയ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. 2021 ജൂലായിലാണ് ഇവർ വിവാഹിതരായത്. സീരിയലുകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും മുൻ  പരിചയം ഉണ്ടായിരുന്നു. സീരിയൽ ആക്ടറെസ്സ് രേഖ സതീഷ് വഴി വന്ന ആലോചന ആയിരുന്നു. വലിയ ആഘോഷമായി നടത്തിയ വിവാഹത്തിന് പിന്നാലെ ഇരുവരും സീരിയല്‍ വര്‍ക്കുകളിലേക്ക് തന്നെ തിരിഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും എല്ലാം മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ഒപ്പം തന്നെ വിവാഹ ആലോചന കൊണ്ട് വന്ന രേഖ സതീഷിനെ വിവാഹത്തിനു വിളിച്ചില്ല എന്ന ആരോപണവും ഇവർ നേരിട്ടിരുന്നു.  ഇപ്പോൾ വലിയൊരു സന്തോഷ വാർത്ത പങ്കു വച്ച് കൊണ്ടാണ് ഇവർ എത്തിയിരിക്കുന്നത്.

തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ ആണ് താര ദമ്പതിമാർ പുതിയ സന്തോഷ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെ ആണ് മൃദുല തന്റെ മിനിസ്ക്രീൻ കരിയർ ആരംഭിക്കുന്നത്. സീരിയലിൽ അഭിനയിക്കുന്നതിന് മുൻപ് തമിഴ് സിനിമയിൽ ആണ് മൃദുല ആദ്യമായി അഭിനയിച്ചത്. ജെന്നിഫർ കറുപ്പായി എന്ന തമിഴ് സിനിമയിലെ ലീഡ് റോളായ റോസിയെ അവതരിപ്പിച്ചത് മൃദുല ആയിരുന്നു. പിനീട് ഒന്ന് രണ്ടു മലയാളം സിനിമയിലും അഭിനയിച്ചിരുന്നു. പക്ഷെ മൃദുലക്ക് കരിയർ ബ്രേക്ക് കിട്ടിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലിലുടെ ആയിരുന്നു. ഇപ്പോൾ ഇതാ താരം പുതിയൊരു സന്തോഷ വാര്ത്തയാണ് പങ്കു വച്ചിരിക്കുന്നത്.

തങ്ങൾ അച്ഛനും അമ്മയും ആകാൻ പോവുകയാണ്.ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോ ഉടനെത്തും. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നും താരം പങ്കു വച്ച കുറിപ്പിൽ പറയുന്നത്.പിന്നാലെ അച്ഛനാവാന്‍ പോവുന്നതിന്റെ സന്തോഷം അറിയിച്ച് യുവയും എത്തി. താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ അറിയിച്ച് നിരവധി ആരാധകരും വന്നിരിക്കുകയാണ്.

പ്രഗ്നന്‍സി കണ്‍ഫോം ചെയ്ത് കൊണ്ടുള്ള റിസള്‍ട്ട് കാണിക്കുന്ന ചിത്രവുമായിട്ടാണ് യുവയും മൃദുലയും ആദ്യമെത്തിയത്. ‘ഞാന്‍ ഒരു അച്ഛനാവാന്‍ പോവുകയാണ്. ഈ നിമിഷത്തിലെ എന്റെ വികാരങ്ങള്‍ എന്താണെന്ന് എനിക്ക് പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനകളും വേണം. എന്റെ പ്രിയപ്പെട്ട മൃദുലയ്ക്ക് ഒത്തിരി സ്‌നേഹങ്ങള്‍ നേരുന്നു എന്നുമാണ് യുവ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ടെലിവിഷന്‍ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് താരങ്ങളുടെ സന്തോഷത്തില്‍ ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

 

 

മാസങ്ങള്‍ക്ക് മുന്‍പാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയല്‍ ആരംഭിക്കുന്നത്. വീണ എന്ന മെയിന്‍ കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചിരുന്നത്. ശക്തയായ സ്ത്രീ വേഷമായിരുന്നു ഇത്. എന്നാല്‍ നടിയുടെ പിന്മാറ്റത്തിന് ശേഷം ഇനി സീരിയലിലേക്ക് ആരാണ് വരുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്. മൃദുലയ്ക്ക് പകരം മറ്റൊരു വീണയെ ആ സ്ഥാനത്തു കാണാൻ പറ്റില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.

x