ഇരുവരും വീട് വിട്ടിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഭയ്യ വിളിച്ചിട്ട് പെട്ടെന്ന് ഹോസ്പ്പിറ്റലിലേക്ക് വരാൻ പറഞ്ഞു പൊട്ടിക്കരഞ്ഞു ; ഭയ്യ കരയുന്നത് അന്നാണ് ഞാൻ കാണുന്നത്

ഫ്ളവേർസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധനേടിയ നടിയാണ് ജൂഹി റുസ്തഗി. ആദ്യ പരമ്പരയിലൂടെ തന്നെ താരം നിരവധി ആരാധകരെ ആയിരുന്നു സ്വന്തമാക്കിയത്. പരമ്പരയിലെ ബാലു നീലു ഒമ്പതികളുടെ മകളുടെ വേഷത്തിലായിരുന്നു ജൂഹി എത്തിയത്. നാച്ചുറൽ ആയ അഭിനയം കൊണ്ട് നടി ഏറെ ശ്രദ്ധനേടി . പരമ്പര ആരംഭിച്ചശേഷം നിരവധി ഫാൻസ് പേജുകളും താരത്തിന് ഉണ്ടായിരുന്നു.

ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കുന്ന പരമ്പരയിലൂടെ ജൂഹിയുടെ വിവാഹവും മറ്റു വിശേഷങ്ങളും എപ്പിസോഡുകളായി പുറത്തുവന്നതിനുശേഷം ജൂഹി പരമ്പരയിൽ നിന്നും പിൻമാറുകയായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു ,വിവാഹം യഥാർത്ഥമാണ് എന്ന് പലരും തെറ്റിദ്ധരിച്ചു .തൻറെ വീട്ടിലേക്ക് ഇൻവിറ്റേഷൻ കാർഡ് വരുന്ന അവസ്ഥ വരെ ഉണ്ടായി ,തൻറെ സഹോദരൻ റ കൂടെ പുറത്തുപോയാൽ മറ്റൊരുത്തന കല്യാണം കഴിച്ചു വേറൊരുതൻറെ കൂടെ പുറത്തു പോവുകയാണ് എന്ന തരത്തിൽ ആളുകളുടെ കമൻറുകൾ വന്നു. അങ്ങനെ താൻ മാനസികമായി തകർന്നുവെന്നും പഠനം മുടങ്ങി എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ സ്ഥിരമായി എത്തുന്നതുകൊണ്ട് പഠനം മുടങ്ങുന്ന സാഹചര്യത്തിലായി അങ്ങനെയാണ് പരമ്പരയിൽ നിന്നും പിന്മാറിയതെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ എരുവും പുളിയും എന്ന പുതിയ പരമ്പരയിലൂടെ ജൂഹി മറ്റൊരു തിരിച്ചുവരവ് നടത്തുകയാണ് .ഉപ്പും മുളകും പരമ്പരയിൽ നിന്നും പിന്മാറിയതിനുശേഷമാണ് താരം പ്രണയത്തിലാണെന്നും വെളിപ്പെടുത്തിയത്. മോഡലും നടനുമായ രോവിൻ ആണ് വിവാഹം ചെയ്യുന്നത് ,ഇരുവരും ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കണ്ട പരിചയം ആണ് . പരമ്പരയിൽ നിന്നും പിന്മാറി താരം നീണ്ടനാളത്തെ ഇടവേളയ്ക്ക് എടുത്തിരിക്കുന്ന സമയത്താണ് ജീവിതത്തിൽ അപ്രതീക്ഷിതമായ മറ്റൊരു കാര്യം സംഭവിക്കുന്നത്.അമ്മ ഒരു അപകടം അപകടത്തിൽ മരണപ്പെടുകയായിരുന്നു. സഹോദരനും അമ്മയും സഞ്ചരിച്ച വണ്ടി ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമ്മ തൽക്ഷണം മരണപ്പെടുകയായിരുന്നു. അതിനുശേഷം ജൂഹി മാനസികമായി തളർന്നു. താരത്തിനെ മാനസികമായി കൈപിടിച്ചുയർത്തിയത് കാമുകൻ തന്നെയായിരുന്നു .റോവിനും അമ്മയും തമ്മിൽ അതീവ അടുപ്പത്തിലായിരുന്നു. ഒരു മകനെ പോലെ തന്നെയാണ് അമ്മ റോവിനെ കണ്ടത് . മാനസികമായി തനിക്ക് ബലം തന്നത് അദ്ദേഹം മാത്രമാണ്. ഇരുവരുടെയും വിവാഹം അടുന്നൊന്നും ഉണ്ടാകില്ല എന്നും തനിക്കിപ്പോൾ ചെറിയ പ്രായം ആണെന്നും പഠനം മുന്നോട്ടു കൊണ്ടുപോകണം ,കരിയർ ഒരുപാട് ഉയർത്തണമെന്നും താരം വ്യക്തമാക്കി

അമ്മയുടെ മരണത്തിനു ശേഷം മാനസികമായി ഒരുപാട് തളർന്നിരുന്നു. പപ്പ ഇല്ലാത്ത വിഷമം ഒരിക്കലും അമ്മ അറിയിച്ചിരുന്നില്ല. പപ്പാ ചെറുപ്പകാലത്ത് മരണപ്പെട്ട് പോയതായിരുന്നു. പിന്നീട് തങ്ങളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മ തന്നെയാണ് .ഷൂട്ടിങ്ങിനു കൊണ്ടുപോകുന്നത് ഷൂട്ടിംഗ് ഡേറ്റുകൾ നോക്കുന്നത് എല്ലാം അമ്മതന്നെയായിരുന്നു. ഇപ്പോൾ അമ്മയില്ലാത്ത വിഷമം താൻ ഒരുപാട് അനുഭവിക്കുന്നുണ്ടന്നും താരം വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കലും ആരെയും ഡിപന്‍ഡന്റ് ആകരുതെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോള്‍ അത് തനിക്ക് മനസിലാകുന്നുണ്ട്. സെപ്റ്റംബര്‍ പതിനൊന്നിന് ചോറ്റന്നിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയുടെ കൂടെ സ്‌കൂട്ടറില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഹോസ്പിറ്റലിൽ എത്തിച്ചശേഷം സഹോദരൻ തന്നെ വിളിച്ചു പറയുകയായിരുന്നു. ഭയ്യ കരഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടില്‍ നിന്ന് ടാറ്റ പറഞ്ഞ് ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി  ഒരിക്കലും തന്നെ  വിശ്വസിപ്പിക്കുന്ന ഒന്നായിരുന്നില്ല എന്ന് നടി പറഞ്ഞു.

x