ചക്കപ്പഴത്തിൽ നിന്നും പിന്മാറുന്നു; കാരണം വ്യക്തമാക്കുന്നില്ല, കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല, നിശബ്ദതയാണ് നല്ലത്’; ചക്കപ്പഴത്തെ കുറിച്ച് സബീറ്റ

കുടുംബ പ്രേഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ‘ചക്കപ്പഴം. കണ്ണീർ പരമ്പരകലിൽ നിന്നും വ്യത്യസ്തമായി തമാശ രൂപേണ കുടുംബകഥയായി പ്രേക്ഷകർക്ക് മുന്നിൽ വന്ന ഉപ്പും മുളകിനുശേഷം നിരവധി ആരാധകരെ ഉണ്ടാക്കിയ പരമ്പരയായിരുന്നു ചക്കപ്പഴവും. ഇതിലെ ഓരോ താരങ്ങളേയും ആരാധകർക്ക് വലിയ ഇഷ്ടമാണ് അവരുടെ വിശേഷങ്ങൾ അറിയാനും താത്പര്യവുമാണ് ഇപ്പോഴിതാ ചക്കപ്പഴം സീരിയലിന്റെ വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളുടേയും വിശേഷങ്ങൾ സോഷ്യൽ മീഡിയിയലൂടെ താരങ്ങൾതന്നെ പങ്കുവെയ്ക്കാറുണ്ട്.

അവതാരകയായി വന്ന അശ്വതി ശ്കരീകാന്ത് മുതൽ ഇതിൽ കഥാപാത്രങ്ങളായ ജീവിക്കുന്നു. സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തുന്നത് സബീറ്റ ജോർജ് എന്ന നടിയാണ്. ഇപ്പോഴിത സീരിയലിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലളിതാമ്മയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജ് സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

‘തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്.’താരം തന്റെ ഇൻസ്റ്റഗ്രാമിൽ നന്ദി അറയിപ്പിച്ച കുറിപ്പും ഇപ്പോൾ ശ്രെദ്ധ ആയിട്ടുണ്ട്. ‘എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം….’ എന്നാണ് സബിറ്റ കുറിച്ചത്. അതോടൊപ്പം ‘ഒരു കാരണത്തിന്റെ പേരിൽ ജോലി ചെയ്യൂ.’

‘കൈയ്യടിയ്ക്ക് വേണ്ടിയല്ലാതെ ഒരു കാര്യത്തിന് വേണ്ടി പ്രവർത്തിക്കൂ. മതിപ്പ് ഉളവാക്കാൻ വേണ്ടിയല്ല നമ്മൾ എന്താണെന്ന് പ്രകടിപ്പിക്കാൻ വേണ്ടി ജീവിക്കുക. നിങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കരുത്. പക്ഷെ നിങ്ങളുടെ അസാന്നിധ്യം തിരിച്ചറിയപ്പെടണം’ എന്ന ക്യാപ്‌ഷന്റെ ഒരു ചിത്രവും സബിറ്റ പങ്കുവെച്ചിട്ടുണ്ട്.


സീരിയലിൽ നിന്നും സബിറ്റ പിന്മാറുകയാണെന്ന് അറിയിച്ചതോടെ ചക്കപ്പഴം സീരിയൽ പ്രേമികളും നിരാശയിലാണ്. ‘നിങ്ങളുടെ കഥപാത്രം മറക്കില്ല, ലളിതാമ്മയില്ലാത്ത ചക്കപ്പഴത്തെ കുറിച്ച് ചിന്തിക്കാനാവുന്നില്ല’ തുടങ്ങി നിരവധി കമന്റുകളാണ് സബിറ്റയുടെ സോഷ്യൽമീഡിയ കുറിപ്പ് ലഭിക്കുന്നത്. സബിറ്റയുടെ ആദ്യ സീരിയൽ കൂടിയായിരുന്നു ചക്കപ്പഴം.ചക്കപ്പഴത്തിൽ താരം അഭിനയിക്കാൻ തുടങ്ങിയ ശേഷം സിനിമയിലേക്കും സബിറ്റയ്ക്ക് അവസരം വന്നിരുന്നു. ചെറുപ്പത്തിൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവുമാണ് മിനി സ്‌ക്രീനിൽ എത്താൻ സബിറ്റയെ സഹായിച്ചത്.ഇപ്പോൾ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ശേഷമാണ് യു.എസ് റിയൽ എസ്റ്റേറ്റ് ലൈസൻസ് സബിറ്റ നേടിയെടുത്തത്. ആ മേഖലയിൽ കുറച്ചുകാലം ജോലി ചെയ്യുകയും ചെയ്തിരുന്നു സബിറ്റ.ഒരു മകളുള്ള സബിറ്റ വിവാഹമോചിതയാണ്.

x