റോബിന്റെ ബോണ് ട്യൂമർ കഥ മനപ്പൂർവം കെട്ടിച്ചമച്ചത്, അവതാരിക ഉൾപ്പെടെ പെരുമാറിയത് മുൻകൂട്ടി തയ്യാറാക്കിയ നാടകത്തിന്റെ അടിസ്ഥാനത്തിൽ: ശാലു പേയാട്

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുക ബിഗ് ബോസ് അതിൻറെ അഞ്ചാം സീസണിൽ എത്തിനിൽക്കുമ്പോൾ 5 സീസൺ വച്ച് ഏറ്റവും കൂടുതൽ ആരാധകരെ നേടിയ സീസൺ ബിഗ് ബോസ് സീസൺ ഫോർ തന്നെയായിരുന്നു. ഇതിൽ റോബിൻ, ദിൽഷ പ്രണയം അടക്കം വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ ബിഗ് ബോസിന് അകത്തും പുറത്തും നിരവധി ആരാധകരെ സമ്പാദിക്കുവാൻ റോബിൻ രാജാകൃഷ്ണന് സാധിക്കുകയുണ്ടായി. ഡോക്ടർ കൂടിയായ റോബിൻ അഭിനയമോഹം കാരണമാണ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ തുടക്കം മുതൽ തന്നെ പല വിവാദങ്ങളിലും പരാമർശങ്ങളിലും റൂബിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. റോബിനുമായുള്ള സൗഹൃദത്തിൻറെ പേരിലാണ് ടൈറ്റിൽ വിന്നർ ആകുവാൻ ദിൽഷയ്ക്ക് കഴിഞ്ഞത് എന്ന് പോലും ഉള്ള സംസാരം പുറത്തു നടക്കുന്നുണ്ട്

ഇരുവരുടെയും പ്രണയവും സൗഹൃദവും ഒക്കെ അകത്തും പുറത്തും ഒരുപോലെ ചർച്ചയായതിന് പിന്നാലെ റോബിൻ്റെ ഫാൻസിനെ എണ്ണം വളരെയധികം കൂടുകയായിരുന്നു. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തു എന്ന കാരണം കൊണ്ട് സീസൺ ഫോറിന്റെ വേദിയിൽ നിന്ന് പുറത്തിറങ്ങിയ റോബിൻ നിരവധി ആരാധകരെയാണ് നേടിയെടുത്തത്. ഒരു സാധാരണക്കാരന് ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ കഴിയുമോ എന്ന് പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു റോബിന്റെ ആരാധകരുടെ എണ്ണം. ബിഗ് ബോസ് ഹൗസിൽ വച്ച് താൻ ഒരു വലിയ രോഗത്തിന് അടിമയാണെന്നും വർഷത്തിലൊരിക്കൽ എംആർഐ സ്കാൻ എടുത്ത് രോഗവിവരം എത്രത്തോളം ഉണ്ടെന്ന് അന്വേഷിക്കാറുണ്ടെന്നും റോബിൻ പറഞ്ഞിരുന്നു

എന്നാൽ എന്താണ് തൻറെ രോഗമെന്ന് ഒന്നും റോബിൻ വ്യക്തമാക്കിയിരുന്നില്ല. ബിഗ് ബോസ് ഹൗസിന് പുറത്തെത്തി മാസങ്ങൾക്ക് ശേഷമാണ് തനിക്ക് ബോൺ ട്യൂമർ ആണെന്ന് റോബിൻ ആളുകളെ അറിയിച്ചത്. അതും ഒരു സ്വകാര്യ മാധ്യമത്തിന്റെ അഭിമുഖത്തിനിടയിലാണ് റോബിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ റോബിൻ പറഞ്ഞ ബോൺട്യൂമർ എന്ന രോഗം കെട്ടുകഥയാണെന്ന് തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് റോബിൻറെ സുഹൃത്തായ ശാലു പേയാട്. റോബിന് എല്ലാവർക്കും തലയിൽ ഉള്ളതുപോലെ ഒരു മുഴയാണ് ഉള്ളതെന്നും അത് ബോൺട്യൂമർ അല്ലെന്നും ആണ് ശാലു പറയുന്നത്. മാത്രവുമല്ല ആ മുഴക്ക് മരുന്നിന്റെ ഒന്നും ആവശ്യമില്ല എന്ന് ശാലു പറയുന്നുണ്ട്. സ്വകാര്യമാധ്യമത്തിനിടയിൽ റോബിൻ പറഞ്ഞ കാര്യങ്ങളൊക്കെ പച്ചക്കള്ളമാണ്. അന്ന് അതിനെപ്പറ്റി അവിടെ സംസാരിച്ചത് പോലും മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്നും അതല്ലെങ്കിൽ അവതാരിക തുറന്നു പറയട്ടെ എന്നുമാണ് ശാലു പറയുന്നത്.

Articles You May Like

x