തന്റെ 23 ആം പിറന്നാൾ ആഘോഷമാക്കി സീരിയൽ പ്രേഷകരുടെ പ്രിയ താരം മാൻവി സുരേന്ദ്രൻ , പിറന്നാൾ ആഘോഷ ചിത്രങ്ങൾ കാണാം

കുസൃതി നിറഞ്ഞ ചിരിയും , നീളൻ മുടിയുമായി മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മാൻവി സുരേന്ദ്രൻ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കഥാപത്രങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങുകയാണ് താരമിപ്പോൾ . ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീത എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് മിനി സ്ക്രീൻ പ്രേക്ഷകർ മാൻവിയെ തിരിച്ചറിഞ്ഞു തുടങ്ങിയത് . സീരിയലിൽ ഇന്ദ്രൻ എന്ന നായക കഥാപാത്രത്തിന്റെ സഹോദരിയായ അർച്ചന എന്ന കഥാപാത്രത്തെയാണ് മാൻവി അവതരിപ്പിച്ചത് . ഇത്തിരി നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു എങ്കിലും കുശുമ്പും കുന്നായ്മയും ഒക്കെ അതിന്റെ രീതിക്ക് തന്നെ അവതരിപ്പിച്ച് താരം ഏറെ ശ്രെധ നേടിയിരുന്നു .

 

തനിക്ക് ലഭിച്ച വേഷം ഭംഗിയാക്കാനും നിരവധി ആരധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു . അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മാൻവി , ഇടയ്ക്കിടെ സന്തോഷ നിമിഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് . അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. തന്റെ 23 ആം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് പ്രിയ നടി മാൻവി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് ..

 

കുടുംബത്തോടൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾക്കൊപ്പം പിറന്നാൾ സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .. നിരവധി ആരധകരാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി രംഗത്ത് വരുന്നത് . ആശംസകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തി മാൻവിയും രംഗത്തെത്തിയിട്ടുണ്ട് .. എന്തായാലും പിറന്നാൾ ആഘോഷ ചിത്രങ്ങൾ ആരധകരിപ്പോൾ വൈറലാക്കി മാറ്റിയിട്ടുണ്ട് .. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചിന്തവിഷ്ടയായ സീത എന്ന പാരമ്പരയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത സീത എന്ന സീരിയലിലൂടെയാണ് താരം മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയത് .

നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലാണ് സീതയിൽ തുടങ്ങിയത് എങ്കിലും പിന്നീട് നല്ലൊരു കഥാപത്രത്തിലേക്ക് താരം ട്രാക്ക് മാറ്ററുകയായിരുന്നു . നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും മികച്ച അഭിനയമെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കാറുളള മലയാളി പ്രേക്ഷകർ മാൻവിയെയും സ്വീകരിക്കുകയായിരുന്നു. ചേച്ചിയമ്മ , ഈറൻ നിലാവ് തുടങ്ങിയ സീരിയലുകളിൽ പോസിറ്റീവ് വേഷമായിരുന്നു എങ്കിലും സീത എന്ന സീരിയലിലൂടെയാണ് താരം നെഗറ്റീവ് കഥാപത്രത്തിലേക്ക് എത്തുന്നത് . ഒരു കണക്കിന് നെഗറ്റീവ് കഥാപത്രം തന്നെയാണ് നല്ലത് , കണ്ണീർ പൊഴിച്ചുള്ള അഭിനയത്തേക്കാൾ വില്ലത്തി വേഷങ്ങളാണ് തനിക്ക് ചേരുന്നത് എന്നും മാനവി പറയുന്നു.സീരിയലിന് പുറമെ ഫ്‌ളവേഴ്‌സ് ചാനലിൽ തന്നെ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലും നിറ സാന്നിധ്യമാണ് മാൻവി . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് പ്രിയ നടി മാൻവി . പഠിക്കുമ്പോൾ മോഹിനിയാട്ടത്തിൽ സംസ്ഥാന ജേതാവായിരുന്നു താരം

x