ശരണ്യയുടെ ഭര്‍ത്താവിനെ കാണ്മാനില്ല, ഇരട്ട സഹോദരനും അമ്മയും വൈറല്‍ താരങ്ങള്‍ ; തെറ്റിദ്ധരിക്ക’പ്പെടുന്ന ഒരു കുടുംബ കഥ

സീരിയൽ നടി ശരണ്യ ശശിയുടെ വിയോഗ ശേഷം താരവുമായുള്ള പല ഓര്‍മകളും മറ്റു സിനിമാ- സീരിയൽ താരങ്ങള്‍ സോഷ്യൽ മീഡിയയില്‍ പങ്കു വെക്കുന്നുണ്ട്. താരം കടന്നു പോയ കാര്യങ്ങള്‍ ഒക്കെയും എല്ലാവരും പറഞ്ഞിട്ടുണ്ടായിരുന്നു ,ഓർമ്മപ്പെടുത്തി യിട്ടുണ്ടായിരുന്നു. അഭിനയ കാലംമുതൽ ശരണ്യ കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതുമായ എല്ലാ കാര്യങ്ങളും മറ്റു പല താരങ്ങളും പങ്കു വെക്കുന്നുണ്ടായിരുന്നു. തങ്ങളുടെ പ്രീയപ്പെട്ട ശരണ്യയുടെ ദാരുണാദ്യത്തിൽ മനം നൊന്ത് നിൽക്കുകയാണ് ഇന്ന് ആ നാടും വീട്ടുകാരും.

അഭിനയം ശരണ്യയുടെ ഏറ്റവും വലിയ പാഷൻ ആയിരുന്നു. അസുഖബാധിതയായതിനുശേഷവും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് ശരണ്യയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. നിനച്ചിരിക്കാതെ ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തലചുറ്റി വയ്ക്കുകയായിരുന്നു ശരണ്യ. പിന്നീട് നടത്തിയ പരിശോധനകളിലാണ് ട്യൂമർ സ്ഥിരീകരിക്കുന്നത്. ക്യാൻസറിനോട് പൊരുതിയ നന്ദു മഹാദേവ ആയിട്ടുള്ള ശരണ്യയുടെ സൗഹൃദം അസുഖവുമായി പൊരുതി ജീവിക്കാൻ ഒത്തിരി സഹായിച്ചു.

അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ അസുഖം വന്നതിനുശേഷം ശരണ്യയുടെ ഭർത്താവ് ഉപേക്ഷിച്ചു പോയതായി എല്ലാവർക്കും തന്നെ അറിയാം. ഇത്ര ക്രൂരൻ ആയിട്ടുള്ള വ്യക്തി ആരാണെന്ന് എല്ലാവരും സോഷ്യൽ മീഡിയയിൽ തിരയുന്നുണ്ടായിരുന്നു. അർബുദ രോഗവുമായി മല്ലിടുന്ന സമയത്ത് തന്നെയായിരുന്നു ശരണ്യയുടെ വിവാഹം. എന്നാൽ ഭേദമായ രോഗം വിവാഹ ശേഷം വീണ്ടും ഉണർന്നപ്പോൾ ഭർത്താവായ ബിനു ഉപേക്ഷിച്ചു പോയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അസുഖ കിടക്കയിൽ എന്റെ എല്ലാ ശക്തിയും എന്റെ ഏട്ടനാണെന്ന് ശരണ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയും നടിക്ക്‌ ഉണ്ടായിരുന്നു. താമസിക്കാൻ ഒരു വീട് പോലുമില്ലാതിരുന്ന നടിക്ക് അടുത്തിടെയാണ് ഒരു വീട് ഉണ്ടാക്കിയത്. ശരണ്യയുടെ ഭർത്താവിനെ ആർക്കും തന്നെ അറിയില്ല. എന്നാൽ സഹോദരനെയും അമ്മയെയും എല്ലാവർക്കും തന്നെ അറിയാം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന ആൾക്കാരാണ് അമ്മയും സഹോദരനായ ബിജുവും.

ബിജു ധ്വനി തരംഗ എന്ന സോഷ്യൽ മീഡിയ പേജിൽ നിങ്ങൾ കണ്ടിട്ടുള്ള ഡാൻസ് വീഡിയോകൾ എല്ലാം വിനുവിന്റെ സഹോദരനായ ബിജുവും അമ്മയും ആണ്. ഈ അമ്മയും മകനും അവരുടെ ഭാവം കൊണ്ടും താളം കൊണ്ടും ചടുലമായ നൃത്തം കൊണ്ടും നമ്മളെയൊക്കെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ അമ്മയും മകനും തന്നെയാണ് ശരണ്യയുടെ ഭർത്താവിന്റെ സഹോദരനും അമ്മയും എന്നറിയുമ്പോൾ നമ്മളൊക്കെ അത്ഭുതപ്പെടുന്നു.

x