ഇതാണ് എന്റെ ലോകം , ഇതാണെന്റെ കുഞ്ഞു കുടുംബം ; ഫാമിലി ഫോട്ടോഷൂട്ടുമായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ

ഒരൊറ്റ ഡാൻസ് വീഡിയോ കൊണ്ട് സോഷ്യൽ ലോകം അടക്കി വാണ മിടുക്കി കുട്ടിയെ ഓർമ്മയുണ്ടോ? വാട്‍സ്ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഇൻസ്റ്റാഗ്രാം പേജുകളിലും ഒക്കെ ഒരുകാലത്തു ഈ സുന്ദരി കുട്ടി നിറഞ്ഞു നിന്നിരുന്നു. കല്യാണ ആഘോഷങ്ങൾക്കിടയിൽ മുതിർന്നവർക്കൊപ്പം ഡാൻസ് ചെയ്യുന്ന വൃദ്ധിയുടെ വീഡിയോ ആണ് സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയത്. അതോടെ ആരാണ് ഈ പെൺകുട്ടി എന്ന അന്വേഷണവും സോഷ്യൽ മീഡിയയിൽ തുടങ്ങയിരുന്നു. സോഷ്യൽ ലോകത്തിനു അത്ര പരിചിതമല്ലെങ്കിലും സീരിയൽ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് വൃദ്ധി വിശാൽ.

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റിയ മിടുക്കി കുട്ടിയാണ് വൃദ്ധി വിശാൽ. ഇതേ പരമ്പരയിൽ തന്നെ അഭിനയിക്കുന്ന അഖിൽ ആനന്ദിന്റെ വിവാഹം ആഘോഷങ്ങളുടെ ഭാഗമായാണ് വൃദ്ധിയുടെ ഡാൻസ് ഉണ്ടായിരുന്നത്. അതിന്റെ ഒരു ചെറിയ ഭാഗമാണ് സോഷ്യൽ ലോകത്തു കൊടൂര വൈറൽ ആയി മാറിയത്. മുൻപ് ചില പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഈ മിടുക്കി കുട്ടി. യുകെജി വിദ്യാർത്ഥിനി ആയ ഈ കൊച്ചു മിടുക്കു ഇതിനോടകം തന്നെ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കൊച്ചിക്കാരായ വിഷലിന്റെയും ഗായത്രിയുടെയും മൂത്ത മോളാണ് ഈ സുന്ദരികുട്ടി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വൃദ്ധി വിശാൽ. ഇൻസ്റ്റാഗ്രാമിൽ ഫേസ്ബുക്കിലും ഒക്കെ ലക്ഷകണക്കിന് ഫോള്ളോവെർസ് ഉള്ള താരമാണ് വൃദ്ധി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഡാൻസ് വിഡിയോയുമൊക്കെ താരം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ ഒരു മനോഹര ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

അച്ഛനും അമ്മയ്ക്കും അനിയത്തികുട്ടിക്കും ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങളാണ് വൃദ്ധി പങ്കു വെച്ചിരിക്കുന്നത്. വൃദ്ധി മോൾ പങ്കുവെച്ച ഈ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായാണ് വൃദ്ധി തന്റെ അച്ഛനും അമ്മയ്ക്കും കുഞ്ഞനുജത്തിക്കും ഒപ്പമുള്ള ചിത്രം പങ്കുവെക്കുന്നത്. ഒരുപാട് നാളായി ആരാധകർ വൃദ്ധിയോടു ഫാമിലി ഫോട്ടോ പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഡാൻസ് വീഡിയോ വൈറൽ ആയതോടെ നിരവധി സിനിമകളിലേക്ക് വൃദ്ധിയെ അഭിനയിക്കാൻ കഷണിച്ചിരുന്നു. സാറാസ്’ എന്ന ചിത്രത്തിലൂടെ വൃദ്ധിയുടെ കഥാപാത്രം പ്രേക്ഷകരുടെ മനം കവർന്നിരുന്നു.

സാറാസ് എന്ന ചിത്രത്തിൽ എന്റെ തുള്ളിക്കളിക്കുന്ന കുഞ്ഞി പുഴു എന്ന വൃദ്ധിയുടെ ഡയലോഗ് സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ വൃദ്ധിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ ലോകത്തു വൈറൽ ആയിരുന്നു. അതിനു പിന്നാലെ ആണ് ഫാമിലി ഫോട്ടോഷൂട്ടുമായി വൃദ്ധി എത്തുന്നത്. ഒരു ആട്ടിൻ കുട്ടിയെ കൈകളിലേന്തിയുള്ള ഒരു ഡാൻസ് വിഡിയോയും വൃദ്ധി പങ്കുവെച്ചിരുന്നു. മികച്ച അഭിപ്രായമാണ് അതിനും ആരാധകരിൽ നിന്നും ലഭിച്ചത്.

x