മധുരപ്പതിനാറിൽ മീനാക്ഷി അനൂപ് , ഗംഭീര സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ ; വീഡിയോ കാണാം

ബാലതാരമായി സിനിമയിലെത്തി ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. തന്റെ ചെറു പ്രായത്തിൽ തന്നെ സൂപ്പർ താരങ്ങൾക്കൊപ്പമാണ് മീനാക്ഷി അഭിനയിച്ചിട്ടുള്ളത്. മാത്രമല്ല ഈ ചെറു പ്രായത്തിലും അവതാരകയായി തിളങ്ങുകയാണ് താരം. സുന്ദരമായ ചിരിയും നിഷ്കളങ്കമായ സംസാരവുമെല്ലാമാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിച്ചത്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ മീനാക്ഷിയുടെ പാത്തു എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ജയസൂര്യ, പ്രിത്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും ചെറു പ്രായത്തിൽ തന്നെ മീനാക്ഷിക്ക് അവസരം ലഭിച്ചു. അമർ അക്ബർ അന്തോണിക്ക് ശേഷം നിരവധി അവസരങ്ങളാണ് മീനാക്ഷിയെ തേടിയെത്തിയത്. മോഹൻലാലിനൊപ്പം ഒപ്പം സിനിമയിൽ മീനാക്ഷി അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയാണ് മീനാക്ഷി. ടോപ്പ് സിംഗറിലൂടെ തന്നെ നിരവധി ആരാധകരെ മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ അക്കൗണ്ടിംഗ് ഫാക്കൽറ്റിയായ അനൂപിന്റെയും രമ്യയുടേയും മകളായി 2005 ഒക്ടോബർ 12 ന് കോട്ടയം ജില്ലയിലാണ് മീനാക്ഷി ജനിച്ചത്. അരിഷ് എന്ന് പേരുള്ള ഒരു സഹോദരനും മീനാക്ഷിക്കുണ്ട്. വൺ ബൈ ടു, ജമ്‌നാ പ്യാരി, അമർ അക്ബർ അന്തോണി, ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ തുടങ്ങിയവയാണ് മീനാക്ഷി അഭിനയിച്ച മറ്റ് ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് മീനാക്ഷി. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ജന്മദിന ആഘോഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മീനാക്ഷി. മീനാക്ഷിയുടെ പതിനാറാമത്തെ ജന്മദിനമാണ് ഇപ്പോൾ അഘോഷിച്ചത്. ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരാണ് ഈ കൊച്ചുമിടുക്കിക്കുള്ളത്. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി പങ്കു വെച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മനോഹരമായ ഡ്രെസ്സിൽ അതീവ സുന്ദരിയായിട്ടുണ്ട് മീനാക്ഷി എന്നാണ് ആരാധകരുടെ കമന്റുകൾ.

മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ താരത്തിന് കൂട്ടുകാർ ഒരുക്കിയ സർപ്രൈസ് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്  കുടുമ്പാങ്ങളും സുഹൃത്തുക്കളും ചേർന്ന് നൽകിയ സർപ്രൈസ് നൽകുന്ന വീഡിയോ ആണ് വയറലായി മാറിയിരിക്കുന്നത്. കുടുബവും സുഹൃത്തുക്കളും സർപ്രൈസ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സർപ്രൈസ് കണ്ട് മീനാക്ഷി അത്ഭുതപ്പെടുന്നതും സന്തോഷം കൊണ്ട് മറ്റുള്ളവരെ കെട്ടിപിടിക്കുന്നതും ചിരി അടക്കാൻ കഴിയാതെ മുഖം മറയ്ക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും തന്റെ പതിനാറാം പിറന്നാൾ മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച സന്തോഷത്തിലാണ് താരം ഇപ്പോൾ. വീഡിയോ കാണാം

x