പ്രേഷകരുടെ പ്രിയ സീരിയൽ നടി ശാലു മേനോൻ വിവാഹ മോചിതയാകുന്നു

മലയാളികൾക്കിടയിൽ വലിയൊരു ആരാധകനിരയുള്ള താരം തന്നെയാണ് ശാലു മേനോൻ. നിരവധി പരമ്പരകളിലും സിനിമകളിലും ഒക്കെ താരം തന്റെ അഭിനയ മികവ് തെളിയിച്ചു തരികയും ചെയ്തിട്ടുണ്ട്. ഒരു നടി എന്നതിലുപരി മികച്ച കൂടിയാണ് ശാലു. എന്നാൽ സ്വകാര്യജീവിതത്തിൽ ഉണ്ടാക്കിയ ചില വിവാദങ്ങൾ ആയിരുന്നു ശാലുവിനെ ജീവിതത്തിൽ അല്പം കരിനീഴൽ വീഴ്ത്തിയിരുന്നത്. 2016 ആയിരുന്നു ശാലു വിവാഹിതയായിരുന്നത്. വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്തായിരുന്നു നടൻ സജീ നായരെ ശാലു വിവാഹം കഴിക്കുന്നത്. ആലിലതാലി എന്ന പരമ്പരയിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപിരിയലിന്റെ വക്കിലാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കുറച്ചു നാളുകളായി ഇവർ വേർപിരിയുകയാണ് എന്ന തരത്തിൽ ഗോസിപ്പുകൾ നിലനിന്നിരുന്നു. എന്നാൽ ഈ വാർത്തകളോട് ഇവർ പ്രതികരിച്ചിരുന്നില്ല.


ഇപ്പോൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പൊരുത്തക്കേടുകളെ കുറിച്ച് ഒക്കെ ശാലു മേനോൻ മനസ്സ് തുറക്കുന്നത്. വിവാഹമോചനം തന്നെയാണ് ലക്ഷ്യമെന്നും ശാലു പറയുന്നുണ്ട്. നേരത്തെ അറിയുന്ന ആളായിരുന്നു. പത്ത് പതിനാറ് വർഷമായി അറിയാമായിരുന്നു. കുടുംബജീവിതം തനിക്ക് ഇഷ്ടമായിരുന്നു. ഇതൊക്കെ അതിനൊപ്പം കൊണ്ടുപോവുകയും ചെയ്യണം. ഇതെല്ലാം അറിയുന്ന ആൾ തന്നെയാണ്. കലാകാരനും ആണ്. യാദൃശ്ചികമായി സംഭവിച്ചതാണ് വിവാഹം. അല്ലാതെ പ്രണയമായിരുന്നില്ല. ചെറിയൊരു കോംപ്ലക്സ് ഉണ്ടായിരുന്നു. 10- 14 വർഷം മുൻപു തന്നെ വിവാഹ അഭ്യർത്ഥന വന്നിട്ടുണ്ട്. പക്ഷെ അന്ന് തനിക്ക് പ്രായമായില്ലെന്നും പിന്നെ നോക്കാമെന്ന് പറഞ്ഞത്. വല്ലപ്പോഴും ബർത്ത് ഡേ വിഷ് ചെയ്യാൻ ഒക്കെ വിളിക്കുമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജയിലിൽ നിന്നും വന്നശേഷം തനിക്ക് ചെറിയൊരു കോംപ്ലക്സ് ഉണ്ടായിരുന്നു. ജയിലിൽ ഒക്കെ കിടന്നതല്ലേ ഇനി ആരാണ് തന്നെ കല്യാണം കഴിക്കുന്നത് എന്ന്. ആരാണ് വരുന്നത് എന്നൊക്കെ. അങ്ങനെയിരിക്കുമ്പോഴാണ് ഈ വിവാഹാലോചന വീണ്ടും കറങ്ങി തിരിഞ്ഞ് വരുന്നത്.


ജീവിതത്തിൽ ഒരു കൂട്ട് എന്താണെങ്കിലും വേണമല്ലോ. എല്ലാം അറിയുന്ന ആളുമാണ്. അങ്ങനെയാണ് വിവാഹം കഴിച്ചത്. എന്നാൽ കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് പിന്നെയാണ് മനസ്സിലാകുന്നത്. അഡ്ജസ്റ്റ് ചെയ്ത് പോകാൻ സാധിക്കുന്നില്ല. അതുകൊണ്ട് പിരിയുന്നതാണ് നല്ലത് എന്ന് തോന്നി. ഞാൻ നൃത്തപരിപാടികൾക്കൊക്കെ പോകും. വെളുപ്പിനെ ആയിരിക്കും വരിക. അപ്പോൾ അദ്ദേഹം ഇവിടെ ഉണ്ടായിരിക്കും. അങ്ങനെ പോകുന്നതിന്റെ ഒക്കെ ചില പ്രശ്നങ്ങൾ. അതൊന്നു അംഗീകരിക്കാൻ സാധിക്കുന്നില്ല. എനിക്ക് പ്രൊഫഷൻ അവസാനിപ്പിക്കാനും പറ്റില്ല. ഡാൻസ് എന്റെ ജീവിതം പോലെയാണ് ഞാൻ കൊണ്ടുപോകുന്നത്. അത് വിട്ട് പോകാൻ സാധിക്കില്ല. ഡാൻസ് സ്കൂൾ വിട്ട് അവിടെ പോയി നിൽക്കാൻ ആകില്ലെന്നാണ് ശാലു പറയുന്നത്. ഇതൊക്കെ നേരത്തെ പറഞ്ഞിരുന്നതാണ്. വെറുതെ അതൊരു ഇഷ്യൂ ആക്കുന്നതിലും നല്ലത് പിരിയുന്നതാണ് അതിന്റെ കാര്യങ്ങളൊക്കെ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. കോടതി കയറി തനിക്ക് അതൊരു ശീലമായി. ഡിവോഴ്സ് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.Shalu Menon About Divorce  മീഡിയേറ്റേഴ്‌സ് ഒക്കെ വരുന്നുണ്ട്. പക്ഷേ ചേർന്നു പോകില്ലെന്ന് തന്നെയാണ് ശാലു വ്യക്തമാക്കുന്നത്.

x