”വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ഭാര്യയുടെ മുന്നില്‍ ആദ്യരാത്രി അഭിനയിച്ചു കാണിച്ചു”;മനസ്സ് തുറന്ന് സ്റ്റാര്‍ മാജിക്ക് താരം ശശാങ്കന്‍

ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് ശശാങ്കന്‍. ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ‘ സ്റ്റാര്‍ മാജിക്ക്’ എന്ന പരിപാടിയിലെ സ്ഥിരം സാന്നിധ്യമാണ് ശശാങ്കന്‍.അദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായതും സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും ശശാങ്കന്‍ പങ്കെടുത്തിരുന്നു. എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന അമൃത ടിവിയിലെ ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ശശാങ്കന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ഭാര്യയുടെ മുന്നില്‍ ആദ്യരാത്രി അഭിനയിച്ചു കാണിച്ചു എന്നാണ് തമാശ രൂപേണ ശശാങ്കന്‍ പറയുന്നത്.സാധാരണ എല്ലാവരും രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുന്ന കാര്യം താന്‍ പരസ്യമായി ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹ ശേഷം വധു-വരന്‍മ്മാരെ എങ്ങനെ ശല്ല്യം ചെയ്യരുത് എന്നാണ് സ്‌കിറ്റിലൂടെ അദ്ദേഹം കാണിച്ചത്. ഈ ഒരൊറ്റ സ്‌കിറ്റിലൂടെ താന്‍ അറിയപ്പെടുന്ന നിലയ്‌ക്കേക്ക് ഉയര്‍ന്നെന്നും ശശാങ്കന്‍ പറയുന്നു.” 2012 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. ഒരു ഷോപ്പിൽ വെച്ചാണ് ആനിയെ കാണുന്നത്. എന്റെ സ്റ്റേജ് പ്രോഗ്രാം ഒന്നും ആനി കണ്ടിട്ടുണ്ടായിരുന്നില്ല. വിവാഹം നടക്കുന്ന ദിവസം അവളുമായി ആദ്യം എത്തിയത് എന്റെ പ്രോഗ്രാം നടക്കുന്ന സ്റ്റേജിലേക്കാണ്. അന്ന് ആദ്യരാത്രി സീനാണ് ഞാൻ അഭിനയിച്ചത്. ജീവിതത്തതിൽ യഥാർത്ഥ ആദ്യരാത്രി നടക്കുന്ന ദിവസം അവൾ ഓഡിയന്സിന്റെ കൂട്ടത്തിലിരുന്ന് അത് കണ്ടു.ഇന്റർകാസ്റ്റ് വിവാഹമായിരുന്നുഞങ്ങളുടേത്‌. വീട്ടുകാരുടെ എതിർപ്പുകൾ മറികടക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയില്ല, അതിനുമുന്നേ ജീവിതത്തിൽ ഒന്നായി. ജാതകത്തിൽ വിശ്വസിക്കുന്നില്ല. മറിച്ച് മനപ്പൊരുത്തത്തിലാണ് ഞങ്ങൾ വിശ്വാസമർപ്പിക്കുന്നത്”-ശശാങ്കന്‍ പറഞ്ഞു.

‘‘മെര്‍ലിന്‍ എന്നാണ് ആനിയുടെ ശരിയ്ക്കുള്ള പേര്. ഒളിച്ചോടി വിവാഹം കഴിച്ച ശേഷം ആദ്യം പോയത് കോമഡി സ്റ്റാര്‍സ് താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോ വേദിയിലേക്കാണ്. കല്പന ഉള്‍പ്പടെയുള്ള കലാകാരന്മാര്‍ അന്ന് ആ വേദിയില്‍ ഉണ്ടായിരുന്നു. കല്‍പനയ്ക്കൊപ്പമായിരുന്നു അന്ന് എനിക്ക് സ്കിറ്റ്. ആ പരിപാടി കഴിഞ്ഞ ശേഷമാണ് ആനിയേയും കൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ആനിയുടെ വീട്ടുകാര്‍ നല്ല പിന്തുണയാണ്. ഇടയ്ക്ക് കാണാറുണ്ട്” എന്ന് ശശാങ്കന്‍ നേരത്തെ പറഞ്ഞിരുന്നു.പത്താം ക്ലാസിന് ശേഷമാണ് ശശാങ്കന്‍ മിമിക്രിയില്‍ സജീവമാകുന്നത്. പത്താം ക്ലാസ് ജയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. മിമിക്രിയ്‌ക്കൊപ്പം തന്നെ അദ്ദേഹം വാര്‍ക്കപ്പണിയും കൂലിപ്പണിയും ചെയ്തിരുന്നു.

ഗെയിം ഷോകളും കളിയും ചിരിയും തമാശയും ഇഴുകിച്ചേര്‍ന്ന ഷോ ആണ് സ്റ്റാര്‍ മാജിക്ക്. കുടുംബ പ്രേക്ഷകരുടെ ടെന്‍ഷന്‍ ഇല്ലാതാക്കി ആര്‍ത്ത് ചിരിക്കാന്‍ ഇത് അവസരമൊരുക്കുന്നു.അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, ശശാങ്കന്‍, അസീസ്, മാന്‍വി, ഷിയാസ് കരീം, ലക്ഷ്‌മി തുടങ്ങിയവരാണ് പരിപാടിയിലെ മുഖ്യ മത്സരാർത്ഥികൾ.ടമാർ പഠാറെന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ രണ്ടാം സീസണാണ്പി ‘സ്റ്റാർ മാജിക്’

x