ഇവൾ ഒറ്റയൊരുത്തി കാരണമാണ് എന്റെ ജീവിതം തല തിരിഞ്ഞു പോയത് ; സാന്ത്വനത്തിലെ കണ്ണൻ പങ്കുവെച്ച ചിത്രം ഏറ്റെടുത്തു ആരാധകർ

ജനപ്രിയ ചാനൽ ആയ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ചു വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ പരമ്പര ആണ് സാന്ത്വനം. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന വാനമ്പാടിക്ക് ശേഷം ചിപ്പി പ്രധാന കഥാപാത്രമായി എത്തിയ പരമ്പര ഇന്ന് സീരിയൽ റേറ്റിങ്ങിൽ ഒന്നാമതായി മുന്നേറുകയാണ്. ഒരു വലിയ കുടുംബത്തിന്റെ കഥ ഒട്ടും കൃത്രിമത്വം ഇല്ലാതെ കാണിക്കുന്നു എന്നതാണ് മറ്റു സീരിയലുകളിൽ നിന്നും സാന്ത്വനത്തെ വ്യത്യസ്തമാക്കുന്നത്. അതു തന്നെയാണ് സാന്ത്വനത്തിന് കിട്ടുന്ന ജനപ്രീതിക്ക് കാരണവും.

സാന്ത്വനത്തിലെ ഓരോ കഥാപാത്രവും മലയാളി പ്രേക്ഷകർ തങ്ങളുടെ കുടുംബത്തിലെ ഒരംഗമായാണ് കാണുന്നത്. സാന്ത്വനം വഴി അഭിനയ രംഗത്ത് എത്തിയ ഒരു പുതുമുഖം ആയിരുന്നു കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ത്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന സാന്ത്വനത്തിൽ ഏറ്റവും ഇളയ സഹോദരനായി ആണ് അച്ചു സുഗന്ത് വേഷമിടുന്നത്. സീരിയലിലും ലൊക്കേഷനിലും കുസൃതികൾ കാണിക്കുന്ന കണ്ണൻ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. കണ്ണന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ വരെ തുടങ്ങിയിട്ടുണ്ട് ആരാധകർ.

അതു കൊണ്ട് തന്നെ അച്ചുവിനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ടിക്‌റ്റോക് വഴി മിനി സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് അച്ചു സുഗന്ത്. താരത്തിന്റെ കുടുംബത്തിൽ അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. താരത്തിന്റെ അച്ഛന്റെ പേര് സുഗന്ത് എന്നും അമ്മയുടെ പേര് രശ്മി എന്നുമാണ്. അഭിനയിക്കാൻ തീവ്ര ആഗ്രഹമുള്ള താരം ടിക്ക് ടോക്ക് വിഡിയോകൾ വഴിയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ടിക്‌ടോക് വീഡിയോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ അച്ചുവിന് ആയി.

ഒരു നടൻ എന്നതിൽ ഉപരി ഒരു ടെക്ക്നീഷ്യൻ കൂടി ആണ് അച്ചു സുഗന്ത്. സാന്ത്വനം പരമ്പരക്ക് മുൻപ് മറ്റൊരു പരമ്പരയിൽ ഒരു ചെറിയ റോളിൽ അച്ചു എത്തിയിരുന്നു. അഭിനയിക്കാൻ മാത്രമല്ല അനുകരിക്കാനും അപാര കഴിവാണ് അച്ചുവിന്. അച്ചുവിന്റെ മിമിക്രി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആണ് അച്ചു എന്ന ഈ ഇരുപത്തിരണ്ടുകാരനിൽ ഉള്ളത്.

സമൂഹമാധ്യമങ്ങളിൽ സജീവ സാനിധ്യമാണ് അച്ചു. അച്ചു പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കുന്നത്. അച്ചു പങ്കുവെച്ച പുതിയ പോസ്റ്റും ചിത്രവുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിക്കൊപ്പമുള്ള ഒരു ചിത്രമാണ് അച്ചു ഇപ്പോൾ പങ്കു വെച്ചത്. അതിന് രസകരമായ ഒരു ക്യാപ്‌ഷൻ ആണ് അച്ചു നൽകിയത്. “വെറുതെയല്ല ഞാൻ തല തിരിഞ്ഞ് പോയത്” എന്നാണ് ചിത്രത്തിന് അച്ചു നൽകിയ ക്യാപ്‌ഷൻ. വളരെ രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

 

x