“പരിപാടികൾ ഒക്കെ കഴിഞ്ഞ് വെളുപ്പിനാകും എത്തുക , അദ്ദേഹത്തിന് അതൊന്നും അംഗീകരിക്കാൻ പറ്റുന്നില്ല” , ഒടുവിൽ നടി ശാലു മേനോനും ഡിവോഴ്സിലേക്ക്

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് ശാലു മേനോൻ. നടി എന്നതിലുപരി നർത്തകി എന്ന നിലയിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സജി ജി നായർ ആണ് താരത്തിന്റെ ഭർത്താവ്. 2016ലായിരുന്നു ഇവർ വിവാഹിതരായിരുന്നത്. ചില പരമ്പരകളിൽ ഇരുവരും ഒരുമിച്ച് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ പിരിയുകയാണ് എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബിഹൈഡ് വുഡ്‌സ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചൊക്കെ ശാലു മേനോൻ തുറന്നു പറഞ്ഞിരുന്നത്. തങ്ങൾ തമ്മിൽ 14 വർഷത്തെ പരിചയം ഉണ്ട് എന്നും എന്നാൽ പ്രണയം ഉണ്ടായിരുന്നില്ല എന്നുമാണ് ശാലു പറയുന്നത്. പണ്ടൊരിക്കൽ വന്ന വിവാഹഭ്യർത്ഥന ആയിരുന്നു. അന്ന് പ്രായം കുറവായതിനാൽ അത് വേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വല്ലപ്പോഴും തങ്ങൾക്കിടയിൽ പിറന്നാളാശംസകൾ മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഒരു കോൺടാക്ട് എന്ന നിലയിൽ ഇതിനിടയിലാണ് ഞാൻ ജയിലിൽ പോകുന്നത്.

അവിടെ നിന്നും ഇറങ്ങിയ സമയത്ത് താൻ ജയിലിൽ ഒക്കെ കിടന്നതല്ലേ ഇനി തന്നെ വിവാഹം കഴിക്കാൻ ആരും വരില്ല എന്നൊക്കെ താൻ വിശ്വസിച്ചു. ചെറിയ രീതിയിൽ കോംപ്ലക്സ് ആയി തുടങ്ങിയിരുന്നു. ആ സമയത്ത് ഇതേ വിവാഹാലോചന വീണ്ടും കറങ്ങിത്തിരിഞ്ഞ് വന്നു. അതുകൊണ്ടാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹത്തിന് ശേഷം വിവാഹം കഴിക്കേണ്ടിയിരുന്നില്ലന്ന് തോന്നിപ്പോയി. അത്രത്തോളം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിലാണ് പ്രശ്നങ്ങൾ. അപ്പോൾ പിരിയുന്നത് തന്നെയാണ് നല്ലത് എന്നാണ് കരുതിയത്. സ്വന്തമായി താൻ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട് നൃത്തം തന്റെ ജീവിതം പോലെയാണ് അത് ഉപേക്ഷിക്കാൻ ഒന്നും തനിക്ക് സാധിക്കില്ല. നൃത്ത പരിപാടികളും മറ്റും കഴിഞ്ഞ് താൻ എത്തുമ്പോൾ വെളുപ്പിനെ ആവും അപ്പോൾ അങ്ങനെ താൻ പോകുന്നതും വരുന്നതും ഒക്കെ അദ്ദേഹത്തിന് അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഇതൊക്കെ നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളാണ്.

ഇപ്പോൾ അതൊക്കെ വലിയ വിഷയമാക്കി മാറ്റുകയാണ്. അതിലും നല്ലത് പിരിയുന്നതാണ് എന്ന് തോന്നിയത്. അതുകൊണ്ടാണ് പിരിയാൻ തീരുമാനിച്ചത്. വിവാഹമോചന വിഷയത്തിൽ സജിയും മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കേണ്ടത് ഞാനല്ലല്ലോ എന്നായിരുന്നു താരം പറഞ്ഞത്.പിരിയണമെന്ന് ആഗ്രഹം ഉള്ളതു തനിക്ക് അല്ല ശാലു തന്നെ പ്രതികരിക്കട്ടെ എന്നായിരുന്നു അന്ന് സജി ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ മറികടന്ന ശേഷമാണ് താൻ ഇപ്പോൾ രണ്ടു പരമ്പരകളിൽ അഭിനയിക്കുന്നത് എന്നും ശാലു മേനോൻ കൂട്ടിച്ചേർത്തിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ശാലു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ളതുമാണ്

x