പാടാത്ത പൈങ്കിളി സീരിയല്‍ താരം ഐശ്വര്യ ദേവി വിവാഹിതയായി; വേദിയില്‍ വെച്ച് കിടിലന്‍ നൃത്തച്ചുവടുകളുമായി താരം വീഡിയോ കാണാം

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സുപരിചിതയായ നടിയാണ് ഐശ്വര്യ ദേവി. പാടാത്ത പൈങ്കിളി എന്ന  പരമ്പരയില്‍ അഭിനയിച്ച് വരികയാണ് താരം. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഐശ്വര്യ. അടുത്തിടെ താന്‍ വിവാഹിതയാകാന്‍ ഒരുങ്ങുന്നു എന്ന വിവരം ഐശ്വര്യ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. ഏപ്രില്‍ 17നാണ് വിവാഹമെന്ന് ഐശ്വര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒമാനില്‍ ജോലിചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ കഴുത്തില്‍ മിന്നു ചാല്‍ത്തിയത്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രങ്ങള്‍ താരം മുന്‍പ് പങ്കുവെച്ചിരുന്നു. താരങ്ങളും ആരാധകരുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.

അതീവ സുന്ദരിയായാണ് ഐശ്വര്യ വിവാഹ വേദിയിലേക്കെത്തിയത്. നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് മുല്ലപ്പൂവും ചൂടി കേരളീയ വധുവായെത്തിയപ്പോള്‍ ഐശ്വര്യയുടെ സൗന്ദര്യം ഇരട്ടിച്ചുവെന്നാണ് കമന്റുകള്‍.ഷൂട്ടിംഗിലൊക്കെ ഒരുപാട് കല്യാണങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലൊക്കെയാണ് തോന്നുന്നത്. എന്നാലും സ്വന്തം കല്യാണമാണ്, കുറച്ച് ടെന്‍ഷനുണ്ടെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ബ്ലൗസില്‍ ഒരു പല്ലക്കാണ് ചെയ്തിട്ടുള്ളത്. അതേപോലെ മെഹന്ദിയില്‍ ഒരു ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഡിസൈനാണ് കൊടുത്തിട്ടുള്ളത്.

വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും ഐശ്വര്യ മാറുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. താരവിവാഹങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്.വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. നിരവധി സഹപ്രവർത്തകരും ആരാധകരും നവദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നുണ്ട്.

ഇപ്പോഴിതാ വിവാഹവേദിയില്‍ നിന്ന് നൃത്തം ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്‌.ബീസ്റ്റിലെ അറബിക് കുത്തിനും നാടൻ പാട്ട് റീമിക്സിനുമെല്ലാം ചടുലമായി ചുവടുവെയ്ക്കുന്ന വീഡിയോ കാണാം.ആദ്യം ഒന്ന് ഡാന്‍സ് കളിക്കാന്‍ മടി കാണിച്ചിരുന്നു എങ്കിലും പിന്നീട് ഗംഭീര സ്റ്റെപ്പുകള്‍ ആണ് താരം ഇറക്കിയത്. കുറച്ചുകഴിഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥും ഡാന്‍സിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് എല്ലാവരും ഒന്നിച്ചു നൃത്തം ചെയ്യാന്‍ തുടങ്ങി. സേവ് ദ ഡേറ്റ് ഫോട്ടോസും നേരത്തേ താരം പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നായകന്‍ ദേവയുടെ പെങ്ങളായ അവന്തിക എന്ന കഥാപാത്രമായാണ് ഐശ്വര്യ വേഷമിടുന്നത്. അനുമോള്‍ക്ക് പകരമായാണ് താരം സീരിയലില്‍ എത്തുന്നത്. എന്നിരുന്നാലും പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.നേരത്തേയും നിരവധി സീരിയലുകളില്‍ ഐശ്വര്യ ദേവി അഭിനയിച്ചിട്ടുണ്ട്. പാടാത്ത പൈങ്കിളി സീരിയല്‍ താരങ്ങളും വിവാഹത്തിന് എത്തിച്ചേര്‍ന്നിരുന്നു.

x