സീരിയൽ നടി റൂബിയുടെയും എഡിറ്റർ അജാസിന്റെയും വിവാഹ നിശ്ചയം; വൈറലായി ചിത്രങ്ങളും വീഡിയോകളും

നടി റൂബി ജ്യുവലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിൽ കൂടി ഇപ്പോൾ പങ്ക് വെച്ചിരിക്കുകയാണ് താരം, ആ സന്തോഷം എന്തെന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു നടി റൂബി ജ്യുവലിന്റെ വിവാഹ നിശ്ചയം നടന്നത്, അജാസുമായിട്ടായിരുന്നു റൂബിയുടെ എന്‍ഗേജ്‌മെന്റ് നടന്നത്, സിനിമ മേഖലയിൽ അസോസിയേറ്റ് എഡിറ്റർ ആയിട്ട് ജോലി ചെയുകയാണ് അജാസ്, മമ്മൂട്ടി, സൂര്യ , വിജയ് ദേവരകൊണ്ട എന്നീ പ്രമുഖതാരങ്ങളുടെ ചിത്രങ്ങളിൽ എഡിറ്റർ ആയിട്ടുള്ള വ്യക്തി കൂടിയാണ് അജാസ്

റൂബി ജ്യുവലിനെ മലയാളികൾ അത്രപെട്ടെന്ന് മറക്കാൻ വഴിയില്ല കാരണം ഏഷ്യാനെറ്റിൽ അഞ്ചുവർഷത്തോളം സംപ്രേഷണം ചെയ്‌തിരുന്ന പരസ്‌പരം എന്ന സീരിയലിൽ സുചിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് റൂബി ജ്യുവൽ ആയിരുന്നു, ദീപ്‌തി ഐപിഎസ് ആയി ഗായത്രി അരുണും, പടിപ്പുര വീട്ടില്‍ പത്മാവതിയമ്മയായി നടി രേഖ രതീഷും എത്തിയ സീരിയലിൽ മലയാളി സീരിയൽ പ്രേമികളുടെ ഇടയിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്, ഇതിൽ നടി രേഖ രെതിഷിന്റെ മകളായിട്ടാണ് റൂബി പരസ്‌പരം സീരിയലിൽ അഭിനയിച്ചത്

അഭിനയ ലോകത്തേക്ക് കടന്ന് വരുന്നതിന് മുംബ് റൂബി ജ്യുവൽ അവതാരകയായിരുന്നു, കൊച്ചു ടിവിയിൽ ആയിരുന്നു അവതാരകയായി ആദ്യം വരുന്നത് പിന്നിട് താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു, പിന്നീട് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്നു ഇന്ദിര എന്ന സീരിയലിൽ കൂടിയാണ് സീരിയൽ ലോകത്തേക്ക് താരം കടന്ന് വരുന്നത്, അത് പോലെ ജയ്ഹിന്ദ് ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന മിറക്കിള്‍സ് ഓഫ് വല്ലാര്‍പാടത്തമ്മയിലും റൂബി അതിനയിച്ചിട്ടുണ്ട്

എന്നാൽ റൂബി ജ്യുവലിനെ പ്രശസ്തയാക്കിയത്‌ പരസ്‌പരം സീരിയൽ ആണ്, സുചിത്രയായി അഭനയിച്ച് കൊണ്ടിരുന്ന നടി രേവതി കൃഷ്‌ണ പിന്മാറിയപ്പോൾ ആണ് റൂബിക്ക് അവസരം ലഭിക്കുന്നത്, സീരിയലിൽ സുചിത്ര എന്ന കഥാപാത്രം നെഗറ്റീവ് റോളിൽ നിന്ന് പോസിറ്റിവ് റോളിലോട്ട് മാറുകയാണ്, റൂബിയുടെയും അജാസിന്റെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവതി സീരിയൽ താരങ്ങൾ ആണ് ആശംസകൾ അറിയിച്ചത്, വിവാഹ നിശ്ചയത്തിൽ കസവ് സാരിയിൽ ആയിരുന്നു നടി റൂബി ജൂവൽ, അജാസ് കസവ് മുണ്ടിലും കുർത്തയിലും ആയിരുന്നു, വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവർക്കും നിരവതി പേരാണ് ആശംസകൾ അറിയിക്കുന്നത്

x