വണ്ടിക്കൂലിക്ക് പോലും അന്ന് പൈസയുണ്ടായിരുന്നില്ല, മകളാണ് എൻ്റെ ഭാഗ്യം, ഡൗൺ സിൻഡ്രോം ബാധിച്ച സനയെ കണ്ടപ്പോൾ അവളെ ഓർമവന്നു; ജീവിതത്തിലെ കഷ്ടപ്പാടുളെക്കുറിച്ച് സ്റ്റാർമാജിക് വേദിയിൽ തുറന്ന് പറഞ്ഞ് ബിനു അടിമാലി

മിമിക്രിയിൽ നിന്ന് തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ് ബിനു അടിമാലി. നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവാണ് ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. ആദ്യ ചിത്രം തൽസമയം ഒരു പെൺകുട്ടിയാണ്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. അടുത്തിടെ കൊല്ലം സുധി മരണത്തിൽപ്പെട്ട അപകടത്തിൽ ബിനുവിനും ​ഗുരുതര പരിക്കേറ്റിരുന്നു.

ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ച് സ്റ്റാർ മാജിക്ക് വേദിയിലൂടെ പറയുകയാണ് ബിനു. ഒരു ജോലിയും കൂലിയും ഇല്ലാതിരുന്ന സമയത്താണ് എന്റെ ഒപ്പം ഇവൾ കൂടുന്നത്. ഇറങ്ങിവരാൻ പറഞ്ഞു കൂടെ ഇറങ്ങിവന്ന് എന്നെ ചതിച്ചു. അന്ന് മിമിക്രി ചെയ്യുന്നുണ്ട് പക്ഷേ ട്രൂപ്പിന് പരിപാടിയില്ല. വീട്ടിൽ ആണെങ്കിൽ നിറയെ ആളുകൾ ആണ്. പത്തുപതിനഞ്ചു വര്ഷം മുൻപത്തെ കഥയാണ്.

വീട്ടിൽ ചേട്ടൻ, അമ്മ, അനിയൻ ഇവർ മൂന്നുപേരുണ്ട്. ഇവർക്കെല്ലാം ജോലിയും ഉണ്ട്. കുടുംബം നോക്കികൊണ്ടിരിക്കുന്ന അമ്മയും ചേട്ടനും അനുജനും എല്ലാര്ക്കും മുൻപിൽ ഞാൻ സിനിമ നടൻ ആണല്ലോ. നമ്മൾക്ക് കൂലിപ്പണിക്ക് പോകാൻ ആകില്ലല്ലോ. ആ സമയത്താണ് വിവാഹവും നടക്കുന്നത്. കുഞ്ഞമ്മയുടെ വീട്ടിലാണ് താമസം. നമ്മുടെ കൈയ്യിൽ ആണേൽ പൈസയുമില്ല. വണ്ടിക്കൂലിക്ക് പോലും പൈസ നമ്മുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല.അവിടെ നിന്ന് കഴിഞ്ഞപ്പോൾ എന്റെ ഒരു ചേച്ചി വന്ന് എന്നെയും ഇവളെയും കൂട്ടി ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ട്പോയി. എന്റെ ഏറ്റവും വലിയ ഭാഗ്യം, വിജയം എന്തിനും കൂടെ നിൽക്കുന്ന എന്റെ കൂടപ്പിറപ്പുകൾ ആണ്. ഞങ്ങൾ എടീ, പോടീ ബന്ധമാണ്. ഇപ്പോഴും അങ്ങനെയാണ്.

അവിടെ നിന്നും മറ്റൊരു വീട്ടിലേക്ക് നമ്മൾ താമസം മാറ്റിയപ്പോൾ നമ്മുടെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും താഴെയുള്ള അനുജൻ , ഒരു ചാക്ക് അറക്കപ്പൊടിയും ഒരു കുറ്റി അടുപ്പ്, രണ്ടുഗ്ലാസും, അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി തന്നു. അതൊക്കെയായി ജീവിതം അങ്ങ് തുടങ്ങുകയാണ്. അങ്ങനെ പോകുന്നത് ആയതുകൊണ്ട് ഏത് റൂട്ടിലും പോകും.

മൂത്തമകന്റെ ചോറൂണിന് പൈസ ഇല്ല കൈയ്യിൽ. അനുജനാണ് എനിക്ക് പൈസ തരുന്നത്. സ്നേഹനിധിയായ അമ്മയുടെയും കൂടപ്പിറപ്പുകളുടെ സ്വന്തമായതാണ് എന്റെ ഒക്കെ ഭാഗ്യം എന്ന് ബിനു പറയുമ്പോൾ പിന്നീട് സംസാരിക്കുന്നത് സഹോദരിയാണ്. എന്റെ പൊന്നുമോൻ ആണ് അവൻ. അവന് അപകടം സംഭവിച്ചപ്പോൾ നമ്മൾ തകർന്ന്പോയി. അവന് ഒരിക്കലും ഒന്നും വരരുതെന്ന പ്രാർത്ഥനയാണ്.

അതേസമയം ബിനുവിന്റെ മകളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലുണ്ട്. മുൻപൊരിക്കൽ സ്റ്റാർ മാജിക്കിൽ സന എന്ന ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുട്ടി പങ്കെടുക്കാൻ എത്തിയപ്പോൾ നിന്നെപ്പോലൊരു മോൾ എനിക്കുമുണ്ട്. ഭാര്യ വിളിക്കുന്നതിനേക്കാളും കൂടുതൽ എന്നെ വിളിച്ച്‌ കാര്യങ്ങൾ തിരക്കുന്നത് അവളാണ്, ഇപ്പോഴും എന്റെ കൂടെയാണ് അവൾ കിടക്കുന്നത് എന്നാണ് ബിനു പറഞ്ഞത്. ബിനുവിന്റെ മകൾക്കും ഇതേ അസുഖം ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

Articles You May Like

x