അമ്മയ്ക്ക് ഇപ്പൊ ഫോണോ, മെസേജുകളോ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ; ഇനിയെന്താണ് എന്ന് അമ്മയ്ക്ക് മാത്രമാണ് അറിയുക

കുറച്ച് ദിവസങ്ങൾ മുൻപാണ് സീരിയൽ താരം ശരണ്യ ശശി അന്തരിച്ചത്. ശരണ്യയുടെ വിയോഗവാർത്ത അടുത്തറിയുന്ന എല്ലാവർക്കും വലിയ വേദനയായിരുന്നു. ജീവിതത്തിന്റെ നല്ല കാലം ക്യാൻസറിനോട് പൊരുതി ശരണ്യ നമ്മോട് വിട പറഞ്ഞു. ശരണ്യയുടെ വിയോഗം സീരിയൽ സിനിമാ മേഖലയിലെ നിരവധി പ്രമുഖർക്ക് നികത്താനാവാത്ത വേദനയാണ് നൽകിയത്.ഇടയ്ക്കൊക്കെ ശരണ്യ സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. രോഗം ഭേദമായി എന്നും പിന്നീട് വീണ്ടും രോഗം മൂർച്ഛിച്ച് എന്നും എന്നിങ്ങനെ പല വിധത്തിലുള്ള വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്.

വീണ്ടും വയ്യാതായി എന്നും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ് എന്നും ഉള്ള വാർത്തകളാണ് അടുത്തിടെ പുറത്ത് വന്നത്. എന്നാൽ അതിന് പിന്നാലെ കോവിഡും ബാധിച്ചു, അങ്ങനെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ശരണ്യക്ക് എന്നും താങ്ങും തണലുമായി നിന്നിരുന്നത് നടി സീമ ജി നായർ ആണ്, അത് നമുക്ക് എല്ലാവർക്കും അറിയാവുന്നതുമാണ്. അവർ തമ്മിലുള്ള ആത്മബന്ധം മലയാളികൾക്കെല്ലാം വ്യക്തമായി അറിയാവുന്നതാണ്.

പലപ്പോഴും ശരണ്യയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ സീമ പങ്കുവെച്ചിരുന്നു. അത്രത്തോളം ആത്മബന്ധം ഉണ്ടായിരുന്ന ഒരാൾ നിനച്ചിരിക്കാതെ വിടപറയുമ്പോൾ അത് വലിയൊരു നഷ്ടമാകും അവർക്ക് നൽകിയിട്ടുണ്ടാവുക. ഇപ്പോൾ സീമ ജി നായരുടെ മകൻ ആരോമൽ ആണ് അമ്മയെ പറ്റിയുള്ള വാർത്തകൾ പങ്കുവച്ചു എത്തിയിരിക്കുന്നത്. അമ്മയ്ക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞേനെ ആരോമൽ വീഡിയോ പോസ്റ്റ് ചെയ്തത്.


നമുക്കെല്ലാവർക്കും അറിയാം ശരണ്യ ചേച്ചി പോയി എന്നത്,ഒരുപാട് വേദന സഹിച്ച ശേഷമാണ് ചേച്ചി യാത്രയായത്. നിങ്ങൾ വിവരങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ. എല്ലാവരും അമ്മയെ തേടി വിളിക്കുന്നുണ്ട്.എന്നാൽ ഇപ്പോൾ ഫോണോ മെസ്സേജ് എടുക്കാൻ പറ്റാത്ത വിധത്തിലാണ് അമ്മ. അത്രമേൽ പ്രിയപ്പെട്ട ഒരാളുടെ വിയോഗം അമ്മയെ തീർച്ചയായും തളർത്തിട്ടുണ്ടാവും. ഇനി എന്താണ് എന്നുള്ളത് എനിക്കറിയില്ല, അമ്മയ്ക്ക് മാത്രമേ അറിയൂ. ഞാനിപ്പോൾ അമ്മയോടൊപ്പമല്ല ഉള്ളത്. അമ്മ കഴിഞ്ഞദിവസം എവിടെ നിന്ന് പോയതാണ്. ഞാനിപ്പോൾ കൊച്ചിയിലാണ് ഉള്ളത്. എന്തായാലും ഇപ്പോൾ മറ്റുള്ളവരോട് സംസാരിക്കാൻ ഉള്ള ഒരു മാനസികാവസ്ഥയിലല്ല അമ്മ ഉള്ളത്.

ഒരാളുടെ മരണം കൊണ്ട് ഉണ്ടായ ശൂന്യത നികത്താൻ നമുക്കാർക്കും ആവില്ലല്ലോ. നമുക്ക് ചെയ്യാൻ പറ്റുന്നത് ചേച്ചിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. അമ്മയ്ക്ക് സംസാരിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ ആണ് ഞാനിപ്പോൾ ഈ വീഡിയോയുമായി വന്നത്. ഇനി എന്താണ് എന്ന് അമ്മയ്ക്ക് മാത്രമേ അറിയൂ, എനിക്കറിയില്ല.എന്തായാലും ചേച്ചിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ആരോമൽ വ്യക്തമാക്കി. സീരിയൽ താരങ്ങളായ ശരണ്യയും സീമ ജി നായരും അത്രയ്ക്ക് ആത്മബന്ധം സൂക്ഷിക്കുന്നവർ ആയിരുന്നു. ശരണ്യയുടെ അമ്മയെ പോലെയായിരുന്നു സീമ അവരെ നോക്കിയിരുന്നത്. ഓരോ മകൾ നഷ്ടപെട്ട വിഷമത്തിലാണ് സീമ ഇപ്പോഴുള്ളതെന്ന് മകന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

x