സ്വർഗ്ഗവാതിൽ തുറന്നു അദ്ദേഹം ഞങ്ങളെ വിട്ടുപോയി ; സന്തോഷ നിമിഷത്തിൽ പ്രവീണയെ തേടി വന്ന ദുഃഖവാർത്ത

തൊണ്ണൂറുകളിലെ മലയാള സിനിമയിൽ നായകന്മാരുടെ അനിയത്തി കുട്ടിയായും സഹനടിയായും ഒക്കെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രവീണ. മലയാളിത്തം നിറഞ്ഞ സൗന്ദര്യത്തിലൂടെ പ്രവീണ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. നിരവധി ചിത്രങ്ങളിൽ പ്രവീണ ഇതിനോടകം ഭാഗമായിട്ടുണ്ട്. അഭിനയ ജീവിതത്തിൽ നിന്നും പൂർണമായി പിന്മാറി എന്നും പറയാൻ സാധിക്കില്ല പക്ഷേ ചുരുക്കം ചില സിനിമകളിൽ മാത്രമേ ഇപ്പോൾ പ്രത്യക്ഷപ്പെടാറുള്ളൂ .തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിലൂടെയാണ് പ്രവീണ ഒരു തിരിച്ചുവരവ് നടത്തിയത്. ഏറെക്കാലമായി മിനിസ്ക്രീൻ സീരിയലുകളിൽ ആയിരുന്നു സജീവമായി കൊണ്ടിരുന്നത്. ഇപ്പോൾ സീരിയലുകളിൽ നിന്നും താരം പിൻവാങ്ങുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയലുകളിലും താരം ശ്രദ്ധേയമായിരുന്നു.

ചിത്രം മികച്ച രീതിയിൽ പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ആണ് പ്രവീണയുടെ ജീവിതത്തിൽ താങ്ങാനാവാത്ത ഒരു ദുഃഖം വന്നുചേർന്നത്. താരത്തിന്റെ അച്ഛൻ മരണപ്പെട്ട വാർത്തയാണിത്. പ്രവീണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അച്ഛൻറെ മരണവാർത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.

അച്ഛൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹൃദയത്തിൽ തൊട്ട് ഒരു കുറിപ്പ് എഴുതിയിരുന്നു.ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ പ്രൊഫസറായിരുന്ന പ്രവീണയുടെ അച്ഛൻ. സാമൂഹ്യ മേഖലയിലും വിദ്യാഭ്യാസമേഖലയിലും സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻറെ വേർപാടിൽ ആദരാഞ്ജലികളർപ്പിച്ചു രംഗത്തെത്തിയത് നിരവധി പേരായിരുന്നു .പോസ്റ്റിനു താഴെ നിരവധിപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് കമൻറുകൾ രേഖപ്പെടുത്തിയത്. കുറിപ്പ് ഇങ്ങനെയാണ്:
എന്റെ അച്ഛൻ, എന്റെ ഗുരു, ഭഗവാന്റെ സ്വർഗ്ഗവാതിൽ തുറന്നുകിടന്നിരുന്ന സമയത്തു ഞങ്ങളെ വിട്ടു ഭഗവൽ സന്നിധിയിൽ പൂകി.

ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ബാലതാരമായാണ് പ്രവീണ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം എന്നിവ പ്രവീണ രണ്ട് തവണ കരസ്ഥമാക്കിയിട്ടുണ്ട് . അഭിനയരംഗത്ത് രംഗത്ത് മാത്രമല്ല താരം ഗായികയായി നർത്തകിയായും ഒക്കെ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്ൽ ഓഫീസറായ പ്രമോദ് ആണ് നടിയുടെ ഭർത്താവ്. താരത്തിൻറെ മകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രവീണയും മകളും നടത്തിയ ഫോട്ടോഷൂട്ടും വാർത്തകളിൽ ഏറെ ഇടംനേടിയ ഒന്നായിരുന്നു. മകളുടെ പേര് ഗൗരി എന്നാണ്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നേരിട്ട സൈബർ ആക്രമണത്തിൽ പ്രവീണ നേരിട്ട് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ വരുന്ന സൈബർ അറ്റാക്കുകൾക്ക്  ആയിരുന്നു നടി പ്രതികരിച്ചത് ‘അതുപോലെതന്നെ ചിത്രങ്ങൾ മോർഫ് ചെയ്തു കൊണ്ട് പല വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വർക്കെതിരെ നിയമ നടപടികായും പ്രവീണ രംഗത്തെത്തിയിരുന്നു

x