ആശുപത്രിവാസം അവസാനിച്ചു, കാത്തിരുന്ന വസന്തം പെൺകുട്ടിയാണ്, ആദ്യത്തെ കണ്മണിക്ക് മഴ എന്ന് പേരിട്ട് അഞ്ജലി

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബപ്രേക്ഷകർ ഏറെ ഉണ്ടായിരുന്ന പരമ്പരയായിരുന്നു സുന്ദരി. മൃദുലയുടെ ഭർത്താവ് യുവ കൃഷണ അടക്കം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്ന പരമ്പരയിലെ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ട താരം അഞ്ജലിയായിരുന്നു. എന്നാൽ ഗർഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന അഞ്ജലി ഒരുമാസമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. പ്രസവത്തെ പറ്റിയുള്ള നിരന്തര ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നതിനെതിരെ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞദിവസം താരം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഞ്ജലി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. തൻറെ ആദ്യത്തെ കണ്മണിക്ക് അഞ്ജലി മഴ എന്നാണ് പേരിട്ടിരിക്കുന്നത്

പരമ്പരയുടെ തന്നെ സംവിധായകൻ ശരത്താണ് അഞ്ജലിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ശരത്താണ് ഇപ്പോൾ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്ന വിവരവും കുഞ്ഞിന് പേര് നൽകിയ കാര്യവുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. കാത്തിരുന്ന വസന്തം പെൺകുട്ടിയാണ്. ഒരുപാടുനാളായി മനസ്സിൽ കൊണ്ടുനടന്ന പേരും അവൾക്ക് ഇട്ടു. മഴ. എന്നാണ് ശരത്ത് അഞ്ജലിയുടെ ആശുപത്രി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അഞ്ജലിയുടെ സോഷ്യൽ മീഡിയ പേജിലും കുഞ്ഞു പിറന്ന വിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്ന അഞ്ജലിയുടെ വളകാപ്പു ചടങ്ങുകൾ അടക്കം സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു

പ്രസവത്തിനായി താരം സർക്കാർ ആശുപത്രിയിലാണ് അഡ്മിറ്റ് ആയിരിക്കുന്നത്. പ്രസവത്തിനു മുൻപേയുള്ള ബുദ്ധിമുട്ടുകൾ നിമിത്തമാണ് അഞ്ജലിയെ ഡേറ്റ് അടുക്കുന്നതിന് മുൻപേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലായ വിവരം പുറത്തുവന്നിരുന്നു എങ്കിലും പിന്നീട് പ്രസവിച്ച വിവരമോ കുഞ്ഞിനെപ്പറ്റിയോ ഒന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതിരുന്നതിനെ തുടർന്നാണ് ആരാധകരുടെ സംശയങ്ങളും ചോദ്യങ്ങളും ഉയർന്നത്. ഒരു മാസക്കാലമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട് നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ കടന്നുപോയി. ഒരുപാട് മുഖങ്ങൾ, പലപല അനുഭവങ്ങൾ, ഇനിയും കുറച്ചുനാൾ കൂടി, ഞങ്ങൾ കാത്തിരുന്ന ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക് എത്തുന്നു, നാളുകൾ എണ്ണി അതിനായി കാത്തിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലായി അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്.

x