അത് ഞങ്ങടെ രണ്ടാമത്തെ കുഞ്ഞായിരുന്നു അതാണ് നഷ്ടമായിരിക്കുന്നത് ; ഹൃദയം തകരുന്ന കുറിപ്പുമായി നടി പ്രിയാ മോഹൻ

സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതരായ ആളുകളാണ് പ്രിയ മോഹനും ഭർത്താവ് നിഹാൽ പിള്ളയും. പ്രിയ മോഹൻ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയാണ്. നിരവധി സിനിമയിലൂടെയും സീരിയലിലൂടെയും താരമായി മാറിയ ആളാണ് പ്രിയ മോഹൻ. മുംബൈ പോലീസ് എന്ന പൃഥ്വിരാജ് നായകനായ സിനിമയിലൂടെയാണ് നിഹാൻ പിള്ള ശ്രദ്ധേയനായത്. ഹാപ്പി ഫാമിലി എന്ന പേരുള്ള ഒരു യൂട്യൂബ് ചാനൽ ആണ് താര ദമ്പതികൾ തുടങ്ങിയത്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങൾ യഥാസമയം താരങ്ങൾ പങ്കു വയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ മകൻ വേദുവിനൊപ്പം സമയം ചെലവഴിക്കുകയാണ് താരം. കോവിഡ് കാലത്ത് മകനൊപ്പം ദുബായിൽ ചെലവഴിക്കുന്ന നല്ല സമയങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. 2019 ലായിരുന്നു നിഹാനം പ്രിയയും ചേർന്ന് ചാനൽ ആരംഭിച്ചത്. ഇപ്പോൾ ഏകദേശം രണ്ടരലക്ഷത്തോളം സബ്സ്ക്രൈബേർസ് ചാനലിൽ ഉണ്ട്. കഴിഞ്ഞ ആഴ്ച താരദമ്പതികൾ വളരെ വിഷമത്തോടെയാണ് ആ സങ്കട വാർത്ത ആരാധകരെ അറിയിച്ചത്. തങ്ങളുടെ ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനൽ സാമൂഹ്യവിരുദ്ധർ ഹാക്ക് ചെയ്തു എന്നായിരുന്നു ആ വാർത്ത.

ഈ വാർത്ത തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു അറിയിച്ചത്. തങ്ങൾ തങ്ങളുടെ കഴിവിന് പരമാവധി ഉപയോഗിക്കുന്നുണ്ട് ചാനൽ തിരികെ എടുക്കാൻ. ആർക്കെങ്കിലും സഹായിക്കാൻ പറ്റുമെങ്കിൽ ചാനൽ വീണ്ടെടുത്ത് തരണമെന്നും താരങ്ങൾ അഭ്യർത്ഥിച്ചു. ചാനൽ ഹാക്ക് ആയതിന് പിന്നാലെ ഇതേ പേരിലും അവരുടെ ഫോട്ടോയും വെച്ച വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട് പലരും. ഈ സമയം ആരും തങ്ങളുടെ പഴയ ചാനൽ നിന്നും അൺസബ്സ്ക്രൈബ് ചെയ്ത് പോകരുതെന്നും, ഫെയ്ക്ക് ആയി തുടങ്ങിയ അക്കൗണ്ടുകൾ സബ്സ്ക്രൈബ് ചെയ്യരുതെന്നും താരം അഭ്യർത്ഥിച്ചു.

ഇപ്പോഴിതാ മറ്റൊരു ദുഖകരമായ വർത്തയാണ് നടി പങ്കു വെച്ചിരിക്കുന്നത്. ബാങ്കോക്ക് ഫാഷൻ ബോട്ടിക്ക് എന്ന തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടും ഹാക്ക് ആയിരിക്കുന്ന വിവരമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നതു. മൂന്ന് വർഷത്തെ തന്റെ കഷ്ടപ്പാടും സമയവുമാണ് ഇതോടെ നഷ്ടമായിരിക്കുന്നത് എന്നും. ആ പേജിനെ താൻ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പോലെയാണ് കണ്ടിരുന്നതെന്നും നടി പങ്കിട്ടുവെച്ച കുറിപ്പിൽ പറയുന്നു. എല്ലാവരോടും ഹാക്ക് ചെയ്യപ്പെട്ട തന്റെ പേജ് അൺഫോളോ ചെയ്യാനും നടി തന്റെ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

തങ്ങളുടേത് എന്ന പേരിൽ ഇനി നിരവധി ഫേക്ക് പേജുകൾ വരുമെന്നും അതുകൊണ്ടു ശ്രദ്ധിക്കണം എന്നും തങ്ങളിൽ നിന്ന് എന്തെങ്കിലും പുതിയ അറിയിപ്പ് വരുന്നതു വരെ ദയവായി കാത്തിരിക്കാനും താരങ്ങൾ അഭ്യർത്ഥിച്ചു. എന്തെങ്കിലും പുതിയ അറിയിപ്പുകൾ ഉണ്ടെങ്കിൽ തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കാമെന്നും താരങ്ങൾ പറഞ്ഞു. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ആണ് ഞങ്ങൾക്ക് വേണ്ടത്. ദയവു ചെയ്ത് ഞങ്ങൾക്ക് കുറച്ച് സമയം കൂടി തരണം എന്ന് താരങ്ങൾ പറഞ്ഞു.

 

x