സീരിയൽ താരം വിഷ്ണു വി നായർ വിവാഹിതനായി ; വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയും വൈറൽ

പൗർണമി തിങ്കൾ സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് വിഷ്ണു നായർ. സീരിയലിൽ പ്രേം എന്ന കഥാപാത്രത്തെയാണ് നടൻ അഭിനയിക്കുന്നത്. ഇന്നിപ്പോൾ നടന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീരിയലിൽ താരത്തിന്റെ ഭാര്യയായ ഗൗരി കൃഷ്ണയാണ് ഈ വാർത്ത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. നവവധൂവരന്മാർക്കൊപ്പം നിൽക്കുന്ന ഒരു സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗൗരി കൃഷ്ണ വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. നേരത്തെ ഇരുവരുടെയും വിവാഹം ഉറപ്പിച്ച വിവരവും ഗൗരി കൃഷ്ണ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഗോസിപ്പുകൾക്ക് വിട എന്ന തലക്കെട്ടോട് കൂടിയായിരുന്നു നടി അന്ന് വിവാഹ നിശ്ചയ വാർത്ത പുറത്തു വിട്ടത്. ഇതിന് പിന്നിലെ കാരണം എന്തെന്നാൽ, ഗൗരി കൃഷ്ണനും, വിഷ്ണു നായരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പരന്നതാണ്. തങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്ന് താരം ഈ ഗോസ്സിപ്പുകൾക്കെതിരെ പറഞ്ഞെങ്കിലും സോഷ്യൽ മീഡിയ ചേട്ടൻമാർ അവരെ വെറുതെ വിട്ടില്ല. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിവരമിട്ടു കൊണ്ട് വിഷ്ണുവിന്റെ വിവാഹ വാർത്ത പുറത്തു വിട്ടതും ഗൗരി തന്നെയാണ്.

” ഭാഗ്യജാതകം” എന്ന സീരിയലിലൂടെ ആയിരുന്നു താരം ആദ്യമായി പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്. അതിനുശേഷം “പൗർണമി തിങ്കൾ” എന്ന സീരിയലിലെ പ്രധാന വേഷത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം കിട്ടി. തനിക്ക് കിട്ടിയ അവസരം പരമാവധി ഉപയോഗിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സീരിയലിൽ വിഷ്ണുവിന്റെ ഭാര്യയായി അഭിനയിക്കുന്ന ആളാണ് ഗൗരി. ഇവർ തമ്മിലുള്ള അടുപ്പം കണ്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർ തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്ത കാട്ടുതീപോലെ പടർന്നു. ഈ വാർത്തയ്ക്ക് ഒരു അന്ത്യം കുറിച്ചു കൊണ്ടാണ് നടന്റെ വിവാഹവാർത്ത എത്തുന്നത്.

താരങ്ങൾക്ക് വിവാഹ ആശംസകൾ നേർന്ന് ഒരുപാട് പ്രമുഖർ മുൻപോട്ടു വന്നിട്ടുണ്ട്. കാവ്യ ജി.നായർ ആണ് വധു. ഇന്ന് ഓഗസ്റ്റ് 18ന് ഇരുവരുടെയും സ്വദേശമായ ചങ്ങനാശേരിയിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ. വിഷ്ണുവിന്റെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നേരത്തേ വിഷ്ണുവിന്റെ സേവ് ദ ഡേറ്റ് വീഡിയോകളും ഫോട്ടോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

x