ആദ്യ വിവാഹമോചനത്തിൽ എല്ലാവരും കുറ്റപ്പെടുത്തി , എന്നാൽ വേർപിരിഞ്ഞതിന് കാരണമുണ്ടായിരുന്നു , പ്രേഷകരുടെ പ്രിയ നടി യമുന

മിനിസ്ക്രീൻ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടിയാണ് യമുന. സഹനടിയായും അമ്മയായും ഒക്കെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി യമുന സിനിമയിലും തന്റേതായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിൽ കൊച്ചിൻ ഹനീഫയുടെ ഭാര്യ വേഷത്തിൽ എത്തുന്ന യമനയുടെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വിവാഹവും വിവാഹമോചനവും ഒക്കെ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള കാര്യങ്ങളാണ്. വിവാഹം മോചനത്തിനു ശേഷമുള്ള രണ്ടാം വിവാഹം സംബന്ധിച്ച് യമുന സംസാരിച്ചിരുന്നു. സീ കേരളത്തിലെ ഞാനും എന്റെ ആളും എന്ന പരിപാടിയിൽ എത്തിയപ്പോൾ തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹമോചനം നേടിയ സമയത്തെ കുറിച്ചും രണ്ടു കുട്ടികളുടെ അമ്മയായ തന്നെ ഭർത്താവ് ദേവൻ വിവാഹം കഴിച്ചതിനെക്കുറിച്ച് ഒക്കെയായിരുന്നു ഈ പരിപാടിയിൽ സംസാരിച്ചിരുന്നത്.

താനൊരു വിവാഹമോചനം നേടിയ സ്ത്രീയായിരുന്നു. എല്ലാവരും വിവാഹം കഴിക്കുന്നത് സന്തോഷത്തോടെ ജീവിക്കാൻ തന്നെയല്ലേ. വേർപിരിയണമെന്ന് ആഗ്രഹിച്ച ആരും വിവാഹം കഴിക്കില്ല. പക്ഷേ പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകും. ആ സമയത്താണ് ബന്ധം വേർപ്പെടുത്തുക എന്നൊരു തീരുമാനം എടുക്കേണ്ടി വരും. അത് എല്ലാവരുടെയും നന്മയ്ക്കുവേണ്ടി തന്നെയായിരിക്കും. താൻ ഇങ്ങനെ തീരുമാനമെടുത്തപ്പോൾ തന്റെ വീട്ടുകാർ പോലും തന്നെ ഒറ്റപ്പെടുത്തി. രണ്ട് പെൺകുട്ടികൾ അല്ലേ ഉള്ളത്, അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പറഞ്ഞു. പുറത്തുനിന്ന് നോക്കുന്നവർക്ക് പെൺകുട്ടികൾ ഒരു വലിയ ബാധ്യതയാണ്. എന്നാൽ ദേവെട്ടാൻ തന്നെ സ്വീകരിച്ചു. ദേവേട്ടന്റെ ജീവിതത്തിലേക്ക് വരുമ്പോൾ എനിക്ക് സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഒരു ബിഗ് സീറോയിലായിരുന്നു. അപ്പോൾ ആർക്കും അത് അറിയില്ല. വീട്ടുവാടക കൊടുക്കാൻ പോലും എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. ദേവേട്ടന്റെ വിദ്യാഭ്യാസ യോഗ്യതയുമായി താരതമ്യം ചെയ്യുമ്പോൾ എനിക്ക് യാതൊരു അറിവും ഇല്ല. സീരിയൽ നടിമാരെ കുറിച്ച് തെറ്റായ ധാരണയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. പണ്ടൊക്കെ നാടകങ്ങളിൽ അഭിനയിക്കുന്നവരോട് ആയിരുന്നു.

പിന്നീട് സിനിമയിൽ അഭിനയിക്കുന്നവർക്കെതിരെയായി. ഇപ്പോൾ സീരിയൽ നടിമാരോടും ഇത്തരത്തിലുള്ള മനോഭാവമുണ്ട്.30 വർഷക്കാലമായി ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന തനിക്ക് നിരന്തരം ആക്ഷേപങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും എന്തുകൊണ്ട് തന്നെ വിവാഹം കഴിച്ചു എന്നായിരുന്നു ഷോയിൽ യമുന ഭർത്താവിനോട് ചോദിച്ചത്. ഈ ഷോയിൽ ഭർത്താവ് പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ആദ്യം യമുനയെ തനിക്ക് ഇഷ്ടമായിരുന്നില്ല.. ആദ്യക്കാഴ്ചയിൽ എന്തൊരു സ്ത്രീയാണ് എന്നാണ് തോന്നിയത്. പിന്നീടുള്ള സംസാരങ്ങളിൽ തന്റെടമുള്ള യമുനയെ കണ്ടു. അവരുടെ സംസാരവും പെരുമാറ്റവും തന്നെ ആകർഷിച്ചു. ഒരിക്കലും സ്ത്രണത വെച്ച് പെരുമാറിയിട്ടില്ല. സ്വയം തീരുമാനങ്ങൾ എടുക്കുന്ന തന്റെടിയായ യമുനയാണ് കണ്ടത്. ഇപ്പോൾ താൻ കണ്ടതിൽ ഏറ്റവും സുന്ദരി യമുനയാണ് എന്നും ദേവൻ പറയുന്നു . ഇരുവരും 2021 ലാണ് വിവാഹിതരായത്.

x