ആദ്യത്തെ കുഞ്ഞ് വന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ കുഞ്ഞും, ആശംസകൾ അറിയിച്ച് സീരിയൽ ആരാധകർ

ടെലിവിഷൻ കോമഡി പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമായിരുന്നു മഞ്ജു പത്രോസ്. ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തിന് ആരാധകർ എറിയത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതോടെ നിരവധി ഹേറ്റെഴ്സിനെയും താരം സ്വന്തമാക്കി. അളിയൻസ് എന്ന കോമഡി പരിപാടിയിലാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെ തുറന്നു പറഞ്ഞിരുന്നു. ഒരുപാട് ദാരിദ്ര്യത്തിൽ നിന്നായിരുന്നു താൻ ഈ മേഖലയിലേക്ക് എത്തിപ്പെട്ടിരുന്നതെന്നും ആ സമയത്ത് തന്റെ ആഗ്രഹം കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മാറണമെന്നതായിരുന്നു എന്നും ഒക്കെ ആയിരുന്നു മഞ്ജു പറഞ്ഞത്. വീട്ടിലെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും പണം ഇല്ലാതിരുന്ന സാഹചര്യം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് താരത്തിന്റെ വൈറലായി മാറിയിരിക്കുന്നത്. ആശുപത്രി കിടക്കയിൽ ഒരു കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നതെന്നായിരുന്നു പ്രേക്ഷകർ ചോദിച്ചിരുന്നത്. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെ ചിത്രം വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്തു. ആരാധകരുടെ ചോദ്യത്തിന് താരം ഒരു മറുപടിയും നൽകിയിട്ടുണ്ട്. അളിയൻസ് എന്ന കോമഡി സീരിയലിന്റെ ഷൂട്ടിംഗ് ആണ് എന്നാണ് താരം മറുപടി പറഞ്ഞത്. സീരിയലിലുള്ള താരത്തിന്റെ കുഞ്ഞാണ് ഇത് എന്നും മഞ്ജു പറയുന്നു. കുഞ്ഞിനൊപ്പം ഉള്ള നിരവധി ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഒരു പാട്ടിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. അളിയൻസ് എന്ന സീരിയൽ റേറ്റിങ്ങിൽ വളരെയധികം മുൻപിൽ നിൽക്കുന്ന സീരിയലാണ്. ഇതിൽ താരത്തിന് ഒരു മകൾ കൂടി ഉള്ളതായാണ് കാണിക്കുന്നത്. കുഞ്ഞിനൊപ്പം ആശുപത്രിയിൽ ഉള്ള ചിത്രത്തിനൊപ്പം താരത്തിന്റെയും കുഞ്ഞിന്റെയും കൂടെ സീരിയലിലുള്ള മൂത്ത മകളെയും കാണാം. വളരെ കോമഡി നിറഞ്ഞ ഒരു സീരിയൽ ആണ് അളിയൻസ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ആദ്യമായി പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെയും മഞ്ജു ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെ ആയിരുന്നു ഈ പരിപാടികളിലൂടെ ഒക്കെ മഞ്ജൂ സ്വന്തമാക്കിയിരുന്നത്. ബിഗ് ബോസിലേക്ക് എത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ ജീവിതം പ്രേക്ഷകർ കുറച്ചുകൂടി അടുത്ത് കാണാൻ തുടങ്ങിയത്. തന്റെ ജീവിതത്തിലെ ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ കുറിച്ചൊക്കെ ഈ വേദിയിൽ മഞ്ജു തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതു കൊണ്ട് തന്റെ കുടുംബത്തിലെ ഒരുപാട് കടം കുറഞ്ഞുവെന്നായിരുന്നു മഞ്ജു പറഞ്ഞത്. ആ ഷോയിൽ വന്നതു കൊണ്ട് തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഉണ്ടായത് മുഴുവൻ നല്ല കാര്യങ്ങൾ മാത്രമാണ് വീട് പണിയൊക്കെ കുറെ കഴിഞ്ഞത് ഈ ഒരു പരിപാടിയിൽ എത്തിയതുകൊണ്ടാണ് എന്നും താരം പറയുന്നു.

x