ദിലീപിന്റെ കുടുംബമടക്കം നശിപ്പിക്കാനാണ് ഇനി അവരുടെ തീരുമാനം ; മീനാക്ഷിയുടെ പുതിയ ചിത്രത്തിന് നേരെ വിമർശനം

സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹവും പിന്തുണയും സെലിബ്രിറ്റി സ്റ്റാറ്റസും ആണ് അവരുടെ കുടുംബത്തിനും, പ്രത്യേകിച്ച് താര പുത്രി പുത്രന്മാർക്ക് ലഭിക്കുന്നത്. അത്തരത്തിൽ ഏറ്റവും പ്രമുഖയായ താര പുത്രിയാണ് മീനാക്ഷി ദിലീപ്. ജനപ്രിയനായകൻ ദിലീപിന്റെയും, ദിലീപിന്റെ ആദ്യഭാര്യയും ജനപ്രിയ നായികയുമായ മഞ്ജുവാര്യരുടെയും ഏകമകളാണ് മീനാക്ഷി ദിലീപ്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞതിനെത്തുടർന്ന് മീനാക്ഷി, ദിലീപിനും രണ്ടാനമ്മ കാവ്യാമാധവനും, കുഞ്ഞനിയത്തി മഹാലക്ഷ്മിക്കും ഒപ്പമാണ് താമസിക്കുന്നത്. മീനാക്ഷി ദിലീപിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

എന്നാൽ സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല ഈ കുട്ടി താരം. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. മീനാക്ഷി ഈയടുത്തിടെ സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങ് ആയിരുന്നു അത്. ക്യാമറ കണ്ണുകൾ മുഴുവൻ ഉടക്കിയത് മീനാക്ഷിയിൽ ആയിരുന്നു. ഒരുപക്ഷേ നവവധു ആയിഷയെകാളും, വിവാഹ ചടങ്ങിൽ പങ്കെടുത്ത നായികയും, മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിതയെകാളും തരംഗമായത് മീനാക്ഷി ദിലീപ് തന്നെയാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിർഷ. അതുപോലെ ദിലീപിന്റെ മകളും നാദിർഷയുടെ മക്കളും നമിത പ്രമോദുമൊക്കെ ഉറ്റ സുഹൃത്തുക്കളാണ്.

വിവാഹത്തിന് പിന്നോടിയായി മീനാക്ഷി ദിലീപും സമൂഹമാധ്യമങ്ങളിൽ സജീവമായി, സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ടും താരം എടുത്തിരുന്നു. അതിലൂടെ തന്റെ പിറന്നാൾ ചിത്രങ്ങളും, നൃത്ത വീഡിയോകളും എല്ലാം തന്നെ ഷെയർ ചെയ്തിരുന്നു. മഞ്ജുവാര്യരെ പോലെ മികച്ച നർത്തകിയാണ് മകൾ മീനാക്ഷിയും എന്ന് പറഞ്ഞു കൊണ്ട് നിരവധി പേരാണ് മീനാക്ഷിയെ പ്രശംസിച്ചത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റുന്നത് മീനാക്ഷിയുടെ പുതിയ ചിത്രമാണ്. വെള്ളയും പച്ചയും കലർന്ന ലോങ്ങ് ടോപ്പിൽ, ലളിതമായി അണിഞ്ഞൊരുങ്ങിയ മീനാക്ഷിയോടൊപ്പം വെള്ള കുർത്തയിൽ മറ്റൊരു യുവാവിനെയും കാണാം. ഇരുവരുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ഈ ചിത്രം ഷെയർ ചെയ്യപ്പെട്ടത്. അതോടെഈ യുവാവ് ആരാണെന്ന് പരതാൻ തുടങ്ങി ആരാധകർ. ഒടുവിൽ അത് നാദിർഷയുടെ സഹോദരന്റെ മകനാണെന്ന് ആരാധകർ കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഈ ചിത്രം ഷെയർ ചെയ്തു വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ്,ഹിന്ദു സേവാസംഘം സെക്രട്ടറി ‘ശ്രീരാജ് കൈമൾ’. ഇയാളുടെ പോസ്റ്റിന് ആരാധകർ ഒന്നടങ്കം രോഷാകുലരായിരിക്കുകയാണ്.” നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്കൊപ്പം നാദിർഷയുടെ സഹോദരന്റെ മകൻ, ദിലീപിനെ കുടുംബം അടക്കം നശിപ്പിക്കാൻ ആണെന്ന് തോന്നുന്നു ഇനി അവരുടെ ശ്രമം” ഇതാണ് പോസ്റ്റിലെ വരികൾ. മീനാക്ഷിക്ക് നേരെ മാത്രമല്ല ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശിഖയ്ക്ക് നേരെയും വിമർശനം നടത്തിയിട്ടുണ്ട്.

 

അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ച ശിഖയുടെ പഴയ ചിത്രവും, പൂർണഗർഭിണിയായി നിൽക്കുന്ന ചിത്രവും പങ്കുവെച്ചാണ് ഇവർക്കെതിരെയും വർഗീയത നിറച്ച വരികൾ കുറിച്ചത്.എന്നാൽ ഇതൊക്കെ വിവാദമായതോടെ ഇയാൾ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. നിരവധി ചാനൽ ചർച്ചകളിലും സജീവപങ്കാളിത്തം ഇയാൾ വഹിക്കാറുണ്ട്. മാത്രമല്ല, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ വർഗീയ വിഷം നിറച്ച പോസ്റ്റുകൾ ക്കെതിരെ രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങൾ മുഴുവൻ. അത്രയേറെ മനോഹര ചിത്രത്തിൽ വർഗീയവിഷം കലർത്തി ഷെയർ ചെയ്തതിനെ പ്രതിരോധിക്കുകയാണ് ദിലീപ്, മീനാക്ഷി ഫാൻസ്.

x