രണ്ട് വർഷത്തെ പ്രണയം അവസാനിപ്പിക്കുന്നു, ഞങ്ങളുടെ വഴികളും കരിയറും ഞങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് നയിച്ചു; ലച്ചുവും ശിവാജിയും വേർപിരിഞ്ഞു

നടിയും മോഡലുമായ ലച്ചു ബിഗ് ബോസ് മലയാളം സീസൺ 5ൽ നിന്നും പുറത്തായ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ശിവാജി എന്ന തന്റെ പാർടണറെക്കുറിച്ചും ലെച്ചു വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോളിതാ തങ്ങൾ വേർപിരിഞ്ഞു എന്ന് പറയുകയാണ് ലെച്ചുവും ശിവാജിയും.

ഞാനും ലച്ചുവും 2 വർഷമായി ഒരുമിച്ചാണ്, എന്നാൽ ഞങ്ങളുടെ വഴികളും കരിയറും ഞങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് നയിച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്ന് അത്ഭുതകരമാം വിധം സഞ്ചരിച്ചിരുന്നു, എങ്കിലും അവൾക്ക് ജോലിക്കായി കൊച്ചിയിലേയ്ക്ക് മടങ്ങണം. ഞങ്ങൾ രണ്ടുപേരും ചേർന്ന് കൂടിയാലോചിച്ച ശേഷം പിരിയാം എന്ന് തീരുമാനിച്ചു. പരസ്‌പരം, അത്രമേൽ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങൾ സൗഹാർദ്ദപരമായി വേർപിരിയുന്നു. തീർത്തും വ്യക്തിപരമായ ഈ കാര്യം സോഷ്യൽ മീഡിയയിൽ പങ്കു വെയ്‌ക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. എന്നാൽ ഇത് കാലത്തിന്റെ ശാപമാണ്.

ഞങ്ങളുടെ പ്രണയം വളരെ പരസ്യപ്പെട്ട ഒന്നായിരുന്നു എന്നതുകൊണ്ടാണ് ഇത് തുറന്നു പറയേണ്ടി വന്നത്. ദയവായി ഞങ്ങൾക്ക് സന്ദേശങ്ങൾ അയക്കരുത്. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ സ്നേഹവും പിന്തുണയും ഞങ്ങൾക്കുണ്ടെന്ന്, ഞങ്ങൾക്കറിയാം- ശിവാജി ഇൻസ്റ്റയിലൂടെ പങ്കിട്ട കുറിപ്പിൽ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു മ്യൂസിക് വീഡിയോയുമായി ലെച്ചു ആരാധകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. നടൻ അക്ഷയ് രാധാകൃഷ്‌ണനൊപ്പം ചെയ്ത മ്യൂസിക് വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Articles You May Like

x